എന്തുകൊണ്ടാണ് ഹോണ്ട തങ്ങളുടെ എല്ലാ മോഡലുകളും ഇന്ത്യയിൽ കൊണ്ട് വന്ന് പറ്റെന്റ് ചെയ്യുന്നത് എന്ന് നമ്മൾ കുറച്ചു ദിവസം മുൻപ് ചർച്ച ചെയ്തതാണ്. അതിനൊരു ഉദാഹരണം കൂടി ഉടനെ എത്തുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ബ്രാൻഡ് ആയിരുന്ന ഹീറോ. തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് കോൺസെപ്റ്റ് 2020 ഓട്ടോ എക്സ്പോയിൽ അവതപ്പിച്ചിരുന്നു. എ ഇ 47 എന്ന് പേരിട്ടിട്ടുള്ള ഇവനെ കണ്ടാൽ സി ബി 300 ആറുമായി രൂപത്തിൽ വലിയ സാമ്യമുണ്ട്.
ഇന്ത്യയിൽ ഇലക്ട്രിക്ക് ബൈക്കുകൾക്കും പ്രിയമേറി വരുന്ന സാഹചര്യത്തിൽ ഉടനെ തന്നെ ഇവനെയും വിപണിയിൽ എത്തിക്കാനാണ് ഹീറോയുടെ പദ്ധതി. രൂപം കൊണ്ട് സി ബി 300 ആറിനെ മുറിച്ച മുറിയാലെയുള്ള ഡിസൈൻ. റൗണ്ട് എൽ ഇ ഡി ഹെഡ്ലൈറ്റ്, മസ്ക്കുലർ ഇന്ധന ടാങ്ക്, സ്പ്ളിറ്റ് സീറ്റ്, ടൈൽ സെക്ഷൻ എന്നിവ എല്ലാം ഒരുപോലെ തന്നെ. പ്രീമിയം മോഡലായി എത്തുന്ന ഇവന് യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകൾ എന്നിങ്ങനെ ഒരു കുറവും അന്ന് ഹീറോ നൽകിയില്ല.
ഇതിനൊപ്പം ഇലക്ട്രോണിക്സിൽ വലിയ വിപ്ലവം നടത്തുന്ന ഇലക്ട്രിക്ക് വിപണിയിൽ. മറ്റ് മോഡലുകളുമായി ഒപ്പം നിൽകാനുള്ളത് എല്ലാം ഹീറോ ഇവന് നൽകിയിട്ടുണ്ട്.സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി, ജിയോ ഫെൻസിങ്, റിയൽ ടൈം ട്രാക്കിംഗ്, ക്രൂയിസ് കണ്ട്രോൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇനി പ്രധാന ഭാഗത്തെക്ക് നോക്കിയാലും മോശമല്ല കക്ഷി. 4 കിലോ വാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോർ ആണ് 47 ന്റെ ഹൃദയം. ഇക്കോ മോഡിൽ 160 കിലോ മീറ്റർ റേഞ്ചും പവർ മോഡിൽ 85 കിലോ മീറ്ററും റേഞ്ച് തരുന്ന മോഡലിന്. 0 ത്തിൽ നിന്ന് 60 കിലോ മീറ്റർ എത്താൻ 9 സെക്കൻഡോളം വേണം. പരമാവധി വേഗത മണിക്കൂറിൽ 85 കിലോ മീറ്റർ ആണ്. 4 മണിക്കൂറോളം ആണ് ഫുൾ ചാർജ് ആകാൻ എടുക്കുന്ന സമയം.
പ്രൊഡക്ഷൻ മോഡലിൽ എത്തുമ്പോൾ ചെറിയ മാറ്റങ്ങൾ പ്രതീഷിക്കാം. വില ഏകദേശം 1.3 ലക്ഷത്തിനടുത്ത് വരും. റിവോൾട്ട് ആർ വി 400 ആയിരിക്കും പ്രധാന എതിരാളി
Leave a comment