ഹീറോ തങ്ങളുടെ മോഡലുകളിൽ കുറച്ചു അഴിയിച്ചു പണികൾ നടത്തുകയാണ്. ബി എസ് 6.2 എൻജിനിലേക്ക് പുതിയ മോഡലുകൾ എത്തിക്കുന്നതിനൊപ്പം. പഴയ ലാഭകരമല്ലാത്ത മോഡലുകൾ വില്പന അവസാനിപ്പിക്കുകയാണ്. അതിൽ 110 മുതൽ 200 സിസി വരെയുള്ള മോഡലുകളുണ്ട്.
താഴെ നിന്ന് തുടങ്ങിയാൽ പാഷൻ പ്രൊയുടെ ഫ്യൂസ് ആണ് ആദ്യം ഉരുന്നത്. പ്രൊക്ക് അന്തകനായിരിക്കുന്നത് തിരിച്ചെത്തിയ പാഷൻ പ്ലസ് ആണ്. ടെക്കി ആയ എക്സ് ടെക്ക്, പ്രൊ എന്നിവരായിരുന്നു പാഷൻ നിരയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇരുവർക്കും 110 സിസി എൻജിനായിരുന്നു ഹൃദയം.

കൂടുതൽ അഫൊർഡബിൾ ആയ പാഷൻ വന്നതോടെ നടുക്ഷ്ണമായ പാഷൻ പ്രൊയെ പിൻവലിക്കുന്നു. പാഷൻ പ്രൊ ക്ക് 100 സിസി എൻജിനാണ് തിരിച്ചു വരവിലും ഹീറോ നൽകിയിരിക്കുന്നത്. പ്ലസിന് 76,841/- രൂപയും എക്സ്ടെക്കിന് 81,918 ( ഡ്രം ), 85,538 ( ഡിസ്ക് ) രൂപയുമാണ് ഇപ്പോഴത്തെ തൃശ്ശൂരിലെ എക്സ്ഷോറൂം വില.
രണ്ടാമതായി പിൻവലിച്ചിരിക്കുന്നത് എക്സ്ട്രെയിം 200 എസ് 2 വിയെയാണ്. 4 വാൽവ് എൻജിൻ വരുന്നതോടെ 2 വാൽവ് എൻജിൻ പിൻവലിക്കുന്നത് ഹീറോയുടെ സ്ഥിരം പരിപാടിയാണല്ലോ. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഇനി മുതൽ 4 വി മാത്രമാണ് ഇവിടെയും ലഭ്യമാകുന്നത്.
മൂന്നാമതായി എത്തുന്നത് എക്സ്ട്രെയിം 160 ആർ ആണ്. ഈ മോഡൽ പിൻവലിക്കുമോ എന്ന് ഒഫീഷ്യൽ ആയി റിപ്പോർട്ടുകൾ ഒന്നും ഇല്ല. പക്ഷേ ഹീറോയുടെ സ്വഭാവമനുസരിച്ച് ഇവനും മഴു വീഴാനാണ് സാധ്യത. അതിന് കാരണം നേരത്തെ പറഞ്ഞ 4 വാൽവ് എഫക്റ്റ് ആണ്.
Leave a comment