ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഷോക്കളിൽ ഒന്നാണ് ഇ ഐ സി എം എ. 2023 എഡിഷനിൽ ഇന്ത്യയിൽ നിന്ന് താരമായിരിക്കുകയാണ് ഹീറോ. തങ്ങളുടെ കോൺസെപ്റ്റുകൾ അടക്കം 6 മോഡലുകളാണ് അവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഹൈലൈറ്റ്സ്
- പുതിയ വലിയ എൻജിൻ
- പ്രീമിയം ഫീച്ചേഴ്‌സ്
- ലോഞ്ച്, വില
ഹീറോ ഇത്തവണ സ്കൂട്ടറുകളെ കേന്ദ്രികരിച്ചാണ് താരമായതെങ്കിലും. എല്ലാവരുടെയും കണ്ണുടക്കിയ ഒരാളുണ്ട്, അതാണ് പുതിയ കൺസെപ്റ്റ് ” 2.5 ആർ എക്സ്റ്റ്ണ്ട് “. ലിക്വിഡ് കൂൾഡ് എൻജിൻ, യൂ എസ് ഡി ഫോർക്ക്, അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ് , റേസിംഗ് ടയർ എന്നിങ്ങനെ.
കോൺസെപ്റ്റിന് വേണ്ട എല്ലാ കാര്യങ്ങളും ഹീറോ ഇവൻ നൽകിയിട്ടുണ്ട്. ഒപ്പം ഓരോ മോഡലിനെയും ഡിസൈൻ ചെയ്യുന്നത് എന്തിനെയെങ്കിലും അടിസ്ഥാനപ്പെടുത്തി ആകുമല്ലോ. ഇവിടെ അത് സ്റ്റണ്ട് ബൈക്കുകളാണ്. പിന്നിലെ വലിയ വാലും ഹാൻഡിൽ ബാർ ഡിസൈനും അത് പോലെ തന്നെ.
മുൻ വശം നോക്കിയാൽ ഒരു ഡുക്കാറ്റി ഹൈപ്പർമോട്ടോറാഡ് ഡിസൈനോട് കുറച്ച് സാമ്യം പറയാം. വീണ്ടും എൻജിൻ സൈഡിലേക്ക് എത്തിയാൽ പേര് സൂചിപ്പിക്കുന്നത് പോലെ 250 സിസി ലിക്വിഡ് കൂൾഡ് എൻജിനാകും ഇവന് ജീവൻ പകരുന്നത്. 30 ബി എച്ച് പി യോളം കരുത്തും പ്രതീക്ഷിക്കാം.
അടുത്ത വർഷം ഇ ഐ സി എം എ യിൽ പ്രൊഡക്ഷൻ മോഡൽ പ്രദർശിപ്പിച്ച്. 2025 ഓടെ ഇവൻ ഇന്ത്യയിൽ എത്തും. ഡ്യൂക്ക് 250, സ്പീഡ് 400, ആർ ട്ടി ആർ 310 എന്നിവരായിരിക്കും ഇവൻറെ പ്രധാന എതിരാളികൾ. വില 2.4 ലക്ഷത്തിന് അടുത്തായിരിക്കും.
Leave a comment