ഇന്ത്യയിൽ ഹീറോ തങ്ങളുടെ പുതിയ മോട്ടോർസൈക്കിളുകൾ കൊണ്ട് നിറക്കുകയാണ്. ഇന്നലെ ഡോമിനർ 400 നോട് മത്സരിക്കാനുള്ള മോഡലാണ് അണിയറയിൽ ഒരുങ്ങുന്നത് എങ്കിൽ. ഇന്ന് വന്നിരിക്കുന്നത് അപ്പാച്ചെ ആർ ട്ടി ആർ 200 നോട് മത്സരിക്കുന്ന മോഡലുമായാണ്.
2008 ലാണ് സ്‌പോർട്ടി കമ്യൂട്ടർ എന്ന പേരിൽ എക്സ്ട്രെയിം 200ആർ എത്തുന്നത്. അന്നും എതിരാളി അപ്പാച്ചെ ആർ ട്ടി ആർ തന്നെ. എന്നാൽ അന്ന് കരുത്ത് കൊണ്ട് 160 4 വിയുടെ അടുത്ത് ഏതാനെ 200 ആറിന് കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വലിയ ചലനങ്ങൾ ഉണ്ടാകാതെ.

2020 ഓടെ 200 സീരീസിൽ ഭൂരിഭാഗം പേരും പടിയിറങ്ങുകയാണ് ഉണ്ടായത്. എന്നാൽ ഹീറോ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ 4 വി അപ്‌ഡേഷൻ ഹീറോക്ക് ഒരു എഡ്ജ് നൽകിയിട്ടുണ്ട്. ആ എൻജിനുമായാണ് എക്സ്ട്രെയിം 200ആർ ബി എസ് 6.2 വിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മത്സരിക്കുന്നത് 200 4വിയുമായാണ്.
കണക്കുക്കൾ നോക്കിയാൽ 200 ആറിൻറെ ഹൃദയം 199.6 സിസി, എയർ / ഓയിൽ കൂൾഡ്, 4 വാൽവ് എൻജിൻ. പുറത്തെടുക്കുന്ന കരുത്ത് 19.1 പി എസും, 17.35 എൻ എം ടോർക്കുമാണ്. ഇനി ആർ ട്ടി ആർ 200 4 വി യുടെ നോക്കിയാൽ. 197.75 സിസി, 4 വാൽവ്, എയർ / ഓയിൽ കൂൾഡ് എൻജിൻറെ കരുത്ത് വരുന്നത്. 20.8 പി എസും 17.25 എൻ എം ടോർക്കുമാണ്.

എന്നാൽ 2020 ലെ കൂട്ട പടിയിറക്കൽ നമ്മൾ നേരത്തെ പറഞ്ഞതാണല്ലോ. അന്ന് പോയ മോഡലുകൾ എല്ലാം പതുക്കെ തിരിച്ചു കൊണ്ടുവരുകയാണ് ഹീറോ. അത് പോലെ തന്നെ കരുത്താർജ്ജിച്ചു വരുന്ന എക്സ്ട്രെയിം 200 ന് വെറുതെ അങ് കൊണ്ടുവരുകയല്ല ഹീറോ ചെയ്യുന്നത്.
എക്സ്ട്രെയിം 160 ആറിലെ പോലെ കുറച്ചു പണിയെടുക്കുന്നുണ്ട് ഇവിടെയും. ഡിസൈൻ പഴയ മോഡലിൽ നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഈ ഡിസൈൻ കുറച്ചു ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിൽ സ്കെച്ചായി പാറ്റൻറ്റ് ചെയ്തിരുന്നു.

ഡിസൈൻ തെളിയുമ്പോൾ പാഷൻ എക്സ്ട്ടേക്ക് പോലെയുടെ ഹെഡ്‍ലൈറ്റ് ഡിസൈനാണ് പുത്തൻ മോഡലിന് എത്തുന്നത്. തടിച്ച ഇന്ധനടാങ്ക്, ഷാർപ്പ് ആയ സൈഡ് പാനൽ, സ്പ്ലിറ്റ് ഗ്രബ് റെയിൽ എന്നിവയാണ് മറ്റ് മാറ്റങ്ങൾ. ഇതിനൊപ്പം ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയും പുതിയ മീറ്റർ കൺസോളും പ്രതീക്ഷിക്കാം.
സസ്പെൻഷൻ, ബ്രേക്ക്, ടയർ തുടങ്ങിയ കാര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാകില്ല. എതിരാളികൾക്ക് ഡ്യൂവൽ ചാനൽ എ ബി എസ് ഉണ്ടെങ്കിലും. ഹീറോക്ക് അതിൽ വലിയ വിശ്വാസം ഇല്ലാത്ത കാരണം. ഹീറോ ഇവനിലും അത് കൊണ്ടുവരാൻ വലിയ സാധ്യതയില്ല.
ഇനി വരുന്നത് വിലയാണ് ഏകദേശം 1.35 ലക്ഷം പ്രതീക്ഷിക്കാം. അപ്പാച്ചെ ആർ ട്ടി ആർ 200 വി യുടെ വില ആരംഭിക്കുന്നത് 1.45 ലക്ഷം രൂപയാണ്.
Leave a comment