ഹാർലി എന്ന് പേര് കേൾക്കുമ്പോൾ നമ്മുക്ക് ആദ്യം ഓടി എത്തുന്നത് ക്രൂയ്സർ ബൈക്കുകളാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ ക്രൂയ്സർ മോഡലുകളുടെ മാർക്കറ്റ് കുറയുമ്പോൾ. ആ വഴി വഴി പിടിച്ചിട്ട് കാര്യമില്ല എന്ന് അറിയുന്ന ഹാർലി.
തങ്ങളുടെ എക്സ് 440 യെ അടിസ്ഥാനപ്പെടുത്തി അടുത്ത മോഡൽ അണിയറയിൽ ഒരുങ്ങുകയാണ് . എക്സ് 440 ഒരു റോഡ്സ്റ്റർ ആണെങ്കിൽ ഇനി വരാൻ പോകുന്ന മോഡൽ ഒരു ബൊബ്ബർ മോഡലായിരിക്കും. എങ്ങനെയാണ് അത് കിട്ടിയത് എന്ന് ചോദിച്ചാൽ.

ഹാർലി പുതിയ പേര് ഇന്ത്യയിൽ റെജിസ്റ്റർ ചെയ്തിരിക്കുകയാണ്. തങ്ങളുടെ ഇപ്പോൾ നിലവിലുള്ള സ്പോർട്സ്റ്ററിനൊപ്പം 440 കൂടി കൂട്ടിയാണ് പുതിയ പേര് വരുന്നത്. സ്പോർട്സ്റ്ററിൻറെ രൂപവും എക്സ് 440 യുടെ എൻജിനുമാകും ഈ പുത്തൻ താരത്തിന് ഉണ്ടാക്കുക.
കുഞ്ഞൻ ഹാർലി എക്സ് 440 പഴയ സ്പോർട്ട് കുടുംബത്തിൽ നിന്നാണെങ്കിൽ. ഇവൻ പുതിയ സ്പോർട്ട് കുടുംബത്തിൽ നിന്നാണ്. ഇന്ത്യയിൽ ഈ കുടുംബത്തിലെ ഏറ്റവും അഫൊർഡബിൾ മോഡലാണ് സ്പോർട്സ്റ്റർ. ബൊബ്ബർ സ്റ്റൈലിൽ വരുന്ന ഇവൻറെ വിശേഷങ്ങൾ ഇവയൊക്കെയാണ്.
ക്രൂയ്സർ മോഡലിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും പാരമ്പര്യം വിട്ട് ഒരു കളിയില്ല. റൌണ്ട് ഹെഡ്‍ലൈറ്റും മീറ്റർ കൺസോളും. ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക്. ബൊബ്ബർ സ്റ്റൈൽ സിംഗിൾ പീസ് സീറ്റ് അത് 440 യിൽ എത്തുമ്പോൾ ഡബിൾ സീറ്റ് ഓപ്ഷനാവനാണ് സാധ്യത, സ്പോർട്സ്റ്റർ എസിനെ പോലെ.

പിന്നെ ക്രൂയിസറിൽ നിന്ന് സ്പോർട്ട് ആക്കി മാറ്റുന്ന കാര്യം ഇവൻറെ ഫൂട്ട്പെഗ്ഗിൻറെ പൊസിഷൻ ആണ്. ക്രൂയ്സർ ബൈക്കുകളുടേത് പോലെ നീണ്ടു നിവർന്നല്ല ഇവൻറെ ഇരിപ്പ്. ഫുട്‍പെഗ്ഗ് പിന്നോട്ട് മാറിയാണ് ഇരിക്കുന്നത്. ഇനി എൻജിൻ സൈഡിലേക്ക് കടന്നാൽ.
റോയൽ എൻഫീൽഡിൻറെ എതിരാളിയായ ഇവൻ ആ വഴി തന്നെയാണ് പിന്തുടരുന്നതും. ഒരു എൻജിൻ വച്ച് ഒരുപാട് മോഡലുകൾ. 440 ക്ക് ജീവൻ നൽക്കുന്ന 35 കിലോ മീറ്റർ ഇന്ധനക്ഷമത നൽകുന്ന 440 സിസി, എയർ ഓയിൽ കൂൾഡ് എൻജിൻ തന്നെയാണ് ഇവിടെയും.
- ഡോമിനാറിനെ വീഴ്ത്താൻ ഹീറോ 440
- ഹീറോയുടെ അപ്പർ പ്രീമിയം നിരയിൽ രണ്ടാൾ
- അഫൊർഡബിൾ ഇലക്ട്രിക്ക് ഹാർലിയുടെ വില കുറച്ചു
കരുത്തിലും ടോർക്കിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ വഴിയില്ല. എന്നാൽ വിലയിൽ കുറവുണ്ടാകുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സ് 440 യുടെ വില ആരംഭിക്കുന്നത് 2.29 ലക്ഷം രൂപക്ക് ആണെങ്കിൽ അതിലും താഴെ ആയിരിക്കും ഇവൻറെ വില.
ഇപ്പോൾ പേര് റെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അടുത്ത വർഷം മാർച്ച് കഴിഞ്ഞേ ഇവനെ പ്രതീക്ഷിക്കേണ്ടു.
Leave a comment