ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ് പുതിയ സൂചന. ഹാർലി എക്സ് 440 അടുത്ത മാസം വിപണിയിൽ എത്താൻ ഒരുങ്ങുമ്പോൾ. ഇതാ പുതിയൊരാൾ ഇന്ത്യയിൽ പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുന്നു.
ഹൈലൈറ്റ്സ്
- ഹീറോയുടെ കൈമാറ്റം
- മറ്റൊരു സാധ്യത
- ലോഞ്ച് ഡേറ്റ്
പുതിയ സൂചനകൾ അനുസരിച്ച് എക്സ് 210 എന്നാണ് പറയപ്പെടുന്നത്. ഹീറോ, ഹാർലി കൂട്ടുകെട്ടിൽ ആണല്ലോ കുഞ്ഞൻ ഹാർലിയെ വിപണിയിൽ എത്തിച്ചത്. അതുകൊണ്ട് തന്നെ കരിസ്മയെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുന്നത് എന്നാണ് അണിയറ സംസാരം.
എക്സ് 440 ക്ക് ഓയിൽ കൂൾഡ് എൻജിനും, കരിസ്മക്ക് ലിക്വിഡ് കൂൾഡ് എൻജിനുമാണ്. എന്നത് ഒരു കല്ലുകടിയാണ് എങ്കിലും. പൂർണ്ണമായി പുതിയ വാദം തള്ളിക്കളയാൻ സാധിക്കില്ല. കാരണം പ്രീമിയം നിരയിലേക്ക് വലിയ കടന്നു കയ്യറ്റം ലക്ഷ്യമിടുന്ന ഹീറോ.

ഹാർലി എക്സ് 440 യുടെ പ്ലാറ്റ് ഫോമിൽ നേക്കഡ് മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. എന്ന് നേരത്തെ ഹീറോ പറഞ്ഞിരുന്നു. കരിസ്മയുടെ നേക്കഡ് വേർഷൻറെ അതേ ഡിസൈൻ തന്നെയാകും 440 യിൽ ഉണ്ടാക്കുക. എന്നുള്ള സ്കെച്ചും പുറത്ത് വന്നിരുന്നു.
ഇനി ടെസ്റ്റിംഗ് മോഡലിലേക്ക് വന്നാൽ, രൂപത്തിൽ എക്സ് 440 തന്നെ. അതേ രൂപം തന്നെയാണ് ഇവനും വന്നിരിക്കുന്നത്. ഇന്ധനടാങ്ക്, ടയർ സസ്പെൻഷൻ, എൻജിൻറെ ഫിൻസ് വരെ അതുപോലെ തന്നെ. ഇതിനോടൊപ്പം ഇത് എക്സ് 440 ആണെന്നും സംസാരമുണ്ട്.
- കരിസ്മയുടെ നേക്കഡ് വേർഷൻ വരുന്നു
- അപ്പർ പ്രീമിയം നിരയിൽ രണ്ടാൾ
- അൾട്രാവൈലെറ്റിന് മെരുക്കാൻ ഹീറോ
- ഡോമിനാറിനെ വീഴ്ത്താൻ ഹീറോ 440
440 യുടെ റീഫൈൻമെൻറ്റ് ലെവൽ വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ഓട്ടമാണ് എന്നാണ്, മറ്റൊരു സംസാരം. എന്തായാലും പ്രീമിയം നിരയിൽ ഉടനെ എത്തുന്നവരുടെ ലിസ്റ്റിൽ ഇവനില്ല.
Leave a comment