Monday , 29 May 2023
Home latest News ഹാർലിയുടെ നില പരിതാപകരം
latest News

ഹാർലിയുടെ നില പരിതാപകരം

ആകെയുള്ള ആശ്വാസം പാൻ അമേരിക്ക

harley davidson loss their sales in india

ഹാർലി ഡേവിഡ്സൺ തങ്ങളുടെ അഫൊർഡബിൾ മോഡലുകൾ നിർത്തി ഇന്ത്യയിൽ നിന്ന് പടിയിറങ്ങി പോയെങ്കിലും. ഉടനെ തന്നെ ഹീറോയുടെ കൈപിടിച്ച് തിരിച്ചെത്തി എന്നാൽ സി ബി യൂ യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ വില്പന നടത്തുന്നത്. പൊതുവെ ക്രൂയ്സർ മോഡലുകളിൽ നിന്ന് പിന്നോട്ട് പോകുന്ന ഇന്ത്യൻ ഇരുചക്ര വിപണിയിൽ വിൽപനയിൽ വലിയ ഇടിവാണ് അമേരിക്കൻ ക്രൂയ്സർ ഹാർലി നേരിട്ട് കൊണ്ടിരിക്കുന്നത്. ആകെയുള്ള  ആശ്വാസം ട്രെൻഡിനൊത്ത് പാൻ അമേരിക്ക അവതരിപ്പിച്ചതാണ്.  

ആകെ 12 മോഡലുകളാണ് ഹാർലി ഇന്ത്യയിൽ വില്പനക്ക് എത്തിക്കുന്നത്. അതിൽ മൂന്ന് മോഡലുകൾ മാത്രമാണ് ഒക്ടോബർ 2022 ൽ  വില്പന നടത്താൻ കഴിഞ്ഞിരിക്കുന്നത്. ബെസ്റ്റ് സെല്ലെർ ആയ പാൻ അമേരിക്ക – 17,  അയേൺ 883 – 7,  ഫാറ്റ് ബോയ് 114 – 4 എന്നിങ്ങനെയാണ് സ്കോർ ബോർഡ്. ബാക്കിയെല്ലാവരും ഡക്ക് റൺ പോലും എടുക്കാതെ കൂടാരം കയറി. ഈ ഉത്സവകാലത്ത് ഇങ്ങനെ ആണെങ്കിൽ വരും നാളുകളിൽ പ്രേശ്നം ഗുരുതരമാകും എന്ന് അറിയുന്ന ഹാർലിയുടെ പകൽ കരകയറാൻ കുറച്ച് പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

അതിൽ പ്രധാനപ്പെട്ടത് കുഞ്ഞൻ ഹാർലി തന്നെ. ചൈനീസ് വന്മരവുമായ ക്യു ജെ മോട്ടോഴ്‌സുമായി അവതരിപ്പിക്കുന്ന കുഞ്ഞൻ ക്രൂയ്സർ അടുത്തവർഷം എത്തുമെന്നത് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. അതിനൊപ്പം അമേരിക്കൻ ക്രൂയ്‌സർ കമ്പനിക്ക് ഇപ്പോൾ ഇഷ്ട്ടം എ ഡി വി കളോട് തന്നെയാണ്. പാൻ അമേരിക്ക അടിസ്ഥാനപ്പെടുത്തി ചെറിയൊരു മോഡലും വിപണിയിലെത്താൻ ഒരുങ്ങി നിൽക്കുന്നുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...