ഇന്ത്യയിൽ ട്രിയംഫും ഹാർലിയും ചേർന്ന് വലിയ ചലനങ്ങൾ ഉണ്ടാക്കിയതിന്. ഏറ്റവും പ്രധാന കാരണം വിലയാണ്. ഇരുവരും ഞെട്ടിക്കുന്ന വിലയിലാണ് തങ്ങളുടെ കുഞ്ഞൻ മോഡലുകളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ട്രിയംഫ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ഇതൊരു താൽകാലിക വിലയാകുമെന്ന്.
എന്നാൽ ഹാർലി അങ്ങനെയുള്ള മുൻകൂർ ജാമ്യങ്ങൾ ഒന്നും എടുത്തിട്ടില്ലെങ്കിലും. ട്രിയംഫ് ചെയ്തത് പോലെ വില ഉയർത്തിയിരിക്കുകയാണ്. ട്രിയംഫ് 10,000 രൂപ കൂട്ടിയപ്പോൾ ഹാർലി തൊട്ടുമുകളിൽ 10,500 രൂപ വീതം എല്ലാ വാരിയന്റുകൾക്കും കൂട്ടാൻ പോകുകയാണ്.

എന്നാൽ ഒരു സന്തോഷ വാർത്ത ഉള്ളത്. ആദ്യ ബാച്ച് വില്പന അവസാനിപ്പിക്കുന്ന നാളെ വരെ പഴയ വില തുടരും. ഇനി വില നോക്കിയാൽ 3 തട്ടുകളിലാണ് ഹാർലി വില ക്രമീകരിച്ചിരിക്കുന്നത്. അപ്പോൾ പുതിയ വിലയും പഴയ വിലയും ഒന്ന് നോക്കിയാല്ലോ.
വാരിയൻറ് | പുതിയ വില | പഴയ വില |
ഡെനിം | 2,39,500 | 2,29,000 |
വിവിഡ് | 2,59,500 | 2,49,000 |
എസ് | 2,79,500 | 2,69,000 |
ഒപ്പം ചില ഡേറ്റുകൾ കൂടി ഓർമ്മപ്പെടുത്താം. കേരളത്തിൽ മാത്രം 17 ഓളം നഗരങ്ങളിൽ കുഞ്ഞൻ ഹാർലിയുടെ ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്. അതിൽ ഓഗസ്റ്റ് 15 മുതലാണ് എക്സ് 440 ഷോറൂമിൽ എത്തുന്നത്. എന്നാൽ അന്നുമുതൽ കേറി ഇരിക്കാം, എക്സ്ഹൌസ്റ്റ് സൗണ്ട് കേൾക്കാം, ട്ടി എഫ് ട്ടി മീറ്റർ കാണാം, ഫുൾ സ്റ്റോപ്പ്.
എന്നാൽ ടെസ്റ്റ് ഡ്രൈവ് ചെയ്യണമെങ്കിൽ സെപ്റ്റംബർ 1 വരെ കാത്തിരിക്കണം. ഓടിച്ചു ഇഷ്ട്ടപ്പെട്ടാൽ ഡെലിവറി കിട്ടണമെങ്കിൽ ഒക്ടോബർ വരെയും. എന്നാൽ ഒരു പ്രേശ്നമുള്ളത് നാളെ വരെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഒക്ടോബറിൽ ഡെലിവറി ആരംഭിക്കുന്നത്. ഇനി എന്നാണ് അടുത്ത ബുക്കിംഗ് എന്ന് ഹാർലി പറഞ്ഞിട്ടുമില്ല.
എക്സ് 440 യെ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഈ കാലതാമസം ഒഴിവാക്കാനായി ഒരു പണിയുണ്ട്. ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം. ഇനി ഓടിച്ചു ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യാവുന്നതാണ്. പൈസ മുഴുവനായി ഹാർലി തിരിച്ചു നൽകും. അപ്പോൾ കാലതാമസത്തിൻറെ പ്രേശ്നം വരില്ലല്ലോ.
Leave a comment