അമേരിക്കൻ വാഹന നിർമാതാവായ ഹാർലിയും നമ്മുടെ സ്വന്തം ഹീറോയും കൈ കൊടുത്തത് വെറുതെ ആയില്ല. റോയൽ എൻഫീൽഡിനെ ഞെട്ടിക്കുന്ന എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് പുത്തൻ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ നടന്ന ലൗഞ്ചിൽ പരിപൂർണമായി വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം വിശധികരിച്ചിട്ടുണ്ട്.
അതിൽ ഡിസൈൻ നമ്മൾ നേരത്തെ പറഞ്ഞതാണല്ലോ അതുകൊണ്ട് തന്നെ ഇനി അതിലേക്ക് കടക്കുന്നില്ല. അതേ എക്സ് ആർ 1200 എക്സിൻറെ ഡിസൈനിൽ തന്നെയാണ് പുത്തൻ മോഡലിലും എത്തുന്നത്. നമ്മൾ ഏറ്റവും കാത്തിരുന്ന എൻജിൻ സൈഡിലേക്കാണ് ആദ്യം പോകുന്നത്.
ടോർക്കി എൻജിൻ തന്നെ

440 സിസി, എയർ / ഓയിൽ കൂൾഡ്, 2 വാൽവ് എൻജിനാണ് കുഞ്ഞൻ ഹാർലിയുടെ പവർ പ്ളാൻറ്. 27 പി എസ് കരുത്തും 38 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻറെ നമ്പറുകൾ. പ്രത്യകിച്ച് കരുത്ത് നമ്മുടെ പടിയിറങ്ങിയ ക്ലാസ്സിക് 500 നോട് അടുത്ത് തന്നെ എത്തിയപ്പോൾ.
ടോർക്കിൽ കുറഞ്ഞുപോയി, 500 ന് 41.3 എൻ എം ആയിരുന്നു. എന്നാൽ ക്ലാസ്സിക് 500 നെക്കാളും ഗിയറിൻറെ എണ്ണത്തിൽ കൂടുതലുണ്ട്. 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ് കരുത്ത് ടയറിൽ എത്തിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഉള്ള ഇവന്.
അധിക സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും നൽകിയിട്ടുണ്ട്. റോഡിലെ കുലുക്കം സീറ്റിൽ എത്തിക്കാതെ ഇരിക്കാനും, മികച്ച നിയന്ത്രണത്തിനുമായി. യൂ എസ് ഡി ഫോർക്കും, ഡ്യൂവൽ ഷോക്ക് അബ്സോർബർസിനെയുമാണ് ഡ്യൂട്ടിക്ക് നിർത്തിയിരിക്കുന്നത്.
വാരിയന്റുകളിലെ വൈവിധ്യം

ഇനി വാരിയന്റുകളിലേക്ക് കടന്നാൽ മൂന്ന് നിരയിലാണ് ഇവരെ ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും താഴെത്ത നില പേരാണ് ഡെനിം. പല ക്ലാസ്സിക് താരമാണ് ഇവിടെ നിൽക്കുന്നത്. ഒറ്റ നിറമുള്ള ടാങ്ക്, സ്പോക്ക് വീലുകളാണ് ഈ നിരയുടെ സവിശേഷത.
അടുത്തതാണ് വിവിഡ് നടുക്കിലെ നില. അവിടെ അലോയ് വീൽ, ഡ്യൂവൽ ട്ടോൺ പെയിൻ്റെ എന്നിവ നൽകിയപ്പോൾ. ടോപ്പ് ക്ലാസ്സിൻറെ പേര് എസ് എന്നാണ്. പേര് ചെറുതാണെങ്കിലും ഇതിൽ കുറച്ചധികം ലിസ്റ്റ് മാറ്റങ്ങളുണ്ട്. ഡയമണ്ട് കട്ട് അലോയ്, 3 ഡി ബാഡ്ജിങ്, മെഷീൻ കട്ട് എൻജിൻ ഫിൻസ്, ട്ടി എഫ് ട്ടി മീറ്റർ കൺസോൾ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
ട്ടി എഫ് ട്ടി കൺസോൾ ഇവിടെ എത്തുമ്പോൾ മാത്രം കുറച്ച് ടെക്കി സൈഡാണ്. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയിലൂടെ മൊബൈൽ നോട്ടിഫിക്കേഷൻ, നാവിഗേഷൻ തുടങ്ങിയവ കൺസോളിൽ എത്തും. അടിസ്ഥാന വിവരങ്ങൾക്ക് ഒപ്പം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, റിയൽ ടൈം മൈലേജ്, ഡിസ്റ്റൻസ് ട്ടു എംറ്റി തുടങ്ങിയ കാര്യങ്ങളും മീറ്റർ കൺസോളിൽ ഉണ്ടാകും.

എൻഫീൽഡിനെ കുരുക്കിയ വില
ഇനി ബോംബ് വച്ചിരിക്കുന്ന റൂമിലേക്ക് കടക്കാം. അതായത് വില, രാജാവായ റോയൽ എൻഫീൽഡ് 350 ക്ക് ഇപ്പോഴത്തെ ഇന്ത്യയിലെ എക്സ്ഷോറൂം വില 1.93 മുതൽ 2.21 ലക്ഷം രൂപവരെയാണ്. അവിടെ നിന്നാണ് ഹാർലിയുടെ എക്സ് 440 യുടെ വില ആരംഭിക്കുന്നത്.
ഏറ്റവും താഴെയുള്ള ഡെനിമിന് വില 2.29 ലക്ഷം. നടുക്കഷ്ണമായ വിവിഡിന് വില വരുന്നത് 2.49 ലക്ഷം. ടോപ്പ് ടെക്കി എസ് വാരിയന്റിന് വില 2.69 ലക്ഷം. റോയൽ എൻഫീൽഡ് പേടിക്കേണ്ട വില തന്നെ. ഇനിയും വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. അത് നാളെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുമ്പോൾ അറിയിക്കാമെന്നാണ് ഹാർലി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അപ്പൊ സ്റ്റേ റ്റ്യൂൺ …
Leave a comment