ഇന്ത്യയിൽ വലിയൊരു പങ്കാളിതം കൂടി വെളിച്ചം കാണുകയാണ്. ഇന്ത്യയിലെ വമ്പനായ ഹീറോയും, അമേരിക്കയിലെ കൊമ്പനായ ഹാർലിയുമായി പുതിയ മോഡൽ ഒരുക്കുന്നത്. ഇന്ത്യയിലെ വലിയ വിപണി ലക്ഷ്യമിട്ടാണ് ഹാർലിയുടെ കുഞ്ഞൻ മോഡൽ വിപണിയിൽ എത്തുന്നത്. എക്സ് 440 എന്ന് പേരിട്ടിട്ടുള്ള മോഡലിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
എൻജിനൊപ്പം രൂപത്തിലും മെലിഞ്ഞ്
ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് കളർ ആയ കുഞ്ഞൻ ഹാർലിയുടെ പുത്തൻ വിശേഷങ്ങൾ എന്തൊക്കെ എന്ന് നോക്കാം. രൂപം ചൈനയിൽ എത്തിയ ഇരട്ട സിലിണ്ടർ ഹാർലിയുടെ അതേ രൂപം തന്നെയാണ് ഇന്ത്യൻ വേർഷനിലും എത്തിയിരിക്കുന്നത്. പക്ഷേ എൻജിനിൽ വന്ന ഒരു സിലിണ്ടറിൻറെ കുറവ് രൂപത്തിലും എത്തിയിട്ടുണ്ട്. ആകെ ഒന്ന് മെലിഞ്ഞാണ് രൂപം.

എക്സ് ആർ 1200 എക്സിൻറെ രൂപത്തിൽ എത്തുന്ന മോഡലിന് റൌണ്ട് – എൽ ഇ ഡി ഹെഡ്‍ലൈറ്റ് അതിന് നടുക്കിലായി വിഭജിച്ച് ഡി ആർ എൽ, റൌണ്ട് ഇൻഡിക്കേറ്റർ അതിന് നടുക്കിലായി ഹാർലി ഡേവിഡ്സൺ ലോഗോയും നൽകിയിരിക്കുന്നു. ഫ്ളാറ്റ് ഹാൻഡിൽ ബാർ ഒരു റോഡ്സ്റ്റർ ലുക്ക് തരുന്നുണ്ട്. റൌണ്ട് മിറർ എതിരാളിയായ എൻഫീൽഡ് മോഡലുകളെ ഓർമയിൽ എത്തിക്കുന്നു. ഒപ്പം ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ കഴിഞ്ഞ് പിന്നോട്ട് നീങ്ങിയാൽ.
ചതുര വടിവോടെയാണ് ടാങ്കിൻറെ ഡിസൈൻ വന്നിരിക്കുന്നത്. രണ്ടു തട്ടുകളിലായി ഒറ്റ പീസ് സീറ്റ്, അതിന് താഴെയാണ് സ്പ്ലിറ്റ് ഗ്രാബ് റെയിൽ വച്ചിരിക്കുന്നത്. അതിലും ഒരു എൻഫീൽഡ് എഫക്റ്റ് വന്നിട്ടുണ്ട്. എന്നാൽ ടൈൽ സെക്ഷൻ ഓർമ്മയിൽ എത്തിക്കുന്നത് എഫ് സി എക്സിനോടാണ്. ഓവൽ സ്ക്വായർ ഷെയ്പ്പിലാണ് ടൈൽ സെക്ഷൻ. അതിന് താഴെയായി റൌണ്ട് ഇൻഡിക്കേറ്ററും മഡ്ഗാർഡും ഉൾപ്പെടുത്തിയിരിക്കുന്നു.

ക്ലാസ്സിക് മോഡേൺ കോംബോ
അങ്ങനെ മുകളിലെ വിശേഷങ്ങൾ കഴിഞ്ഞ് താഴോട്ട് എത്തിയാൽ മോഡേൺ + ക്ലാസിക് രീതിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആദ്യം ടയർ എടുത്താൽ മുന്നിൽ 19 ഉം പിന്നിൽ 18 ഇഞ്ച് ടയർ ആണ്. അത് ക്ലാസ്സിക് ഭാഗത്തിന് ചേർന്ന് നിൽക്കുമ്പോൾ. അലോയ് വീൽ, ട്യൂബ്ലെസ്സ് ടയർ എന്നിവ മോഡേൺ ആണ്. സസ്പെൻഷനിലും ഇതേ താളം തന്നെ. മുന്നിൽ യൂ എസ് ഡി എത്തിയപ്പോൾ പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്‌സോർബേർസ് ആണ്.
എൻജിൻ വിശേഷങ്ങൾ
എൻജിൻ ഓയിൽ കൂൾഡ് ആണെന്ന് ഉറപ്പാണ്. എന്നാൽ കപ്പാസിറ്റി തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല. എന്നാൽ പേര് സൂചിപ്പിക്കുന്നത് പോലെ 440 സിസി യുടെ അടുത്ത് എൻജിൻ കപ്പാസിറ്റി പ്രതിക്ഷിക്കാം.
റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കുന്നതിനാൽ ടോർക്കി എൻജിനായിരിക്കും എന്ന് ഉറപ്പാണ്.
ഏകദേശം 40 എൻ എം ആയിരിക്കും ടോർക് ഉത്പാദിപ്പിക്കുക. ഒപ്പം ഇവനെ സ്പെഷ്യൽ ആകുന്ന മറ്റൊരു കാര്യം ഇവന് ചെയിൻ ഡ്രൈവ് ആണെന്നാണ്. ഹാർലിയിൽ പാൻ അമേരിക്ക കഴിഞ്ഞാൽ ചെയിൻ ഡ്രൈവ് വരുന്ന ഒരേ ഒരു മോഡലാണ് എക്സ് 440

വിലയും ഡേറ്റും
ഇതൊക്കെയാണ് എക്സ് 440 യുടെ പുത്തൻ വിശേഷങ്ങൾ. ഇനി കൂടുതൽ ഒഫീഷ്യൽ വിവരങ്ങൾ അറിയാൻ ജൂലൈ 3 വരെ കാത്തിരിക്കണം. അന്നാണ് കുഞ്ഞൻ ഹാർലിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കുന്ന ഇവന് ഏകദേശം 2.5 ലക്ഷത്തിന് താഴെ വിലവരാനാണ് സാധ്യത.
ഇവിടം കൊണ്ടും ഹീറോ ഹാർലി പങ്കാളിത്തം അവസാനിക്കുന്നില്ല. നമ്മൾ ഏറെ കാത്തിരിക്കുന്ന എക്സ്പൾസ് 420 യിലും ഈ എൻജിൻ തന്നെയാണ് എന്ന് ഒരു കരകമ്പിയുണ്ട്.
Leave a comment