പുതിയ കുഞ്ഞൻ മോഡൽ അവതരിപ്പിച്ച് എല്ലാവരെയും സന്തോഷിപ്പിച്ചു നിർത്തിയിരിക്കുകയാണ് ഹാർലി. മികച്ച പ്രൈസിങ്, വലിയ ഷോറൂം ശൃംഖല എന്നിങ്ങനെ സന്തോഷത്തിന് കാരണങ്ങൾ ഏറെ ആണെങ്കിൽ. കുറച്ചു വിഷമിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇപ്പോഴുള്ള ബുക്കിംഗ് വിൻഡോ ഓഗസ്റ്റ് 3 വരെ ഉണ്ടാകൂ എന്നുള്ളതാണ് ആദ്യത്തെ വിവരം. ഇനി അടുത്ത വിൻഡോ എപ്പോൾ തുറക്കുമെന്ന് ഹാർലി ഇപ്പോൾ അറിയിച്ചിട്ടുമില്ല. ഇപ്പോൾ 2.29 മുതൽ 2.69 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

അടുത്ത തുറക്കാൻ പോകുന്ന വിൻഡോയിൽ വില കൂടാൻ വലിയ സാധ്യതയുണ്ട്. എന്നാൽ എത്ര കൂടുമെന്നുള്ള കാര്യവും ഹാർലി പറഞ്ഞിട്ടില്ല. ഇനി കുറച്ചു സന്തോഷകരമായ വാർത്ത പറയാം. അതിൽ ആദ്യത്തേത് നമ്മൾ ഏറെ പേരും കണ്ട എക്സ് 440 ഷോറൂമുകളിലേക്ക് എത്തുന്നു എന്നുള്ളതാണ്.
കേരളത്തിലെ ഷോറുമുകളിൽ ദർശ്ശന സുഖം ഓഗസ്റ്റ് 15 നായിരിക്കും ആരംഭിക്കുക. എന്നാൽ സ്പർശന സുഖത്തിന് ( ടെസ്റ്റ് ഡ്രൈവിന് ) വേണ്ടി നമ്മൾ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ കണ്ട് ഇഷ്ട്ടപ്പെട്ടു, വീട്ടിൽ കൊണ്ടു പോകണമെങ്കിൽ ഒക്ടോബറിലെ സാധിക്കൂ.
- പുതിയൊരു കുഞ്ഞൻ ഹാർലി വരുന്നു
- കേരളത്തിൽ 17 നഗരങ്ങളിൽ ഹാർലി എത്തി
- ട്രിയംഫ്, ഹാർലിയെ പിടിക്കാൻ ട്ടി വി എസ്
ഹാർലിയും ഹീറോയും ഇതുവരെ എല്ലാ കാര്യങ്ങളും അടിപൊളി ആക്കിയെങ്കിൽ, ഈ വെയ്റ്റിംഗ് പീരീഡ് വില്ലനാകുമെന്നാണ് തോന്നുന്നത്. മറ്റൊരു ചൂടപ്പമായ ട്രിയംഫ് ഇത് നേരത്തെ മുന്നിൽ കണ്ട് ഡെലിവറി അടുത്ത മാസം തന്നെ തുടങ്ങുന്നുണ്ട്.
Leave a comment