ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാൻ ഹാർലി ഒരുക്കുന്ന കുഞ്ഞൻ മോഡലിൻറെ അൺ ഒഫീഷ്യലി ബുക്കിംഗ് ആരംഭിച്ചു. പ്രീമിയം ബ്രാൻഡ് ആയ ഹാർലിയുടെ ബുക്കിംഗ് എമൗണ്ട് കുറച്ചു കട്ടിയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 25,000 രൂപയാണ് ബുക്കിങ്ങിനായി ചോദിക്കുന്നത്.
ഹീറോയുമായി ചേർന്ന് ഒരുക്കുന്ന എക്സ് 440 യുടെ ചിത്രങ്ങളും ലോഞ്ച് തിയ്യതിയും ഹാർലി ഈയിടെ പുറത്ത് വിട്ടിരുന്നു. ജൂലൈ 3 ന് അവതരിപ്പിക്കുന്ന മോഡലിന് 440 സിസി, എയർ / ഓയിൽ കൂൾഡ് എൻജിനും മറ്റ് ഘടകങ്ങളും പോക്കറ്റിൽ ഒതുങ്ങുന്ന ഹാർലി എന്ന് തന്നെയാണ് വിരൽ ചൂണ്ടുന്നത്. 40 എൻ എം ടോർക്ക് ഉല്പാദിപ്പിക്കുന്ന ഇവന് ഏകദേശം 2.5 ലക്ഷം രൂപയാണ് പ്രതീഷിക്കുന്ന വില.
- കൂടുതൽ തെളിഞ്ഞ് കുഞ്ഞൻ ഹാർലി
- അഫൊർഡബിൾ ഇലക്ട്രിക്ക് ഹാർലിക്ക് വില കുറച്ചു
- കുഞ്ഞൻ ഹാർലി നാഷണലും ഇന്റർനാഷണലും
- ക്യു ജെ യുടെ കുഞ്ഞൻ ഹാർലി
ബുക്കിംങ്ങിനായി കൊച്ചിയിലെ ഷോറൂമുമായി ബന്ധപ്പെട്ടപ്പോൾ. ഇപ്പോൾ ആരംഭിച്ചിട്ടില്ല എന്നാണ് പറഞ്ഞതാ പറഞ്ഞിരിക്കുന്നത്. കുഞ്ഞൻ ഹാർലിയും വലിയ ഹാർലിയുടെയും ബുക്കിംഗ് ചെയ്യുന്നതിനും മറ്റ് കാര്യങ്ങൾക്കുമായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഹാർലി ഡേവിഡ്സൺ കൊച്ചി +91 95671 11111
Leave a comment