ലോകം മുഴുവൻ എൻഫീൽഡുമായി മത്സരിക്കാനാണ് ഹാർലിയുടെ നീക്കം. അതിനായി ഓരോ മാർക്കറ്റിനനുസരിച്ച് വ്യത്യസ്ത മോഡലുകളാണ് ഹാർലി ഒരുക്കിയിരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഹീറോയുമായി ചേർന്ന് എക്സ് 440 യാണെങ്കിൽ.
വികസിത രാജ്യങ്ങളിൽ ക്യു ജെ യുമായി ചേർന്ന് എക്സ് 350, എക്സ് 500. എന്നിങ്ങനെയുള്ള മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇരട്ട സിലിണ്ടർ ഹൃദയവുമായി എത്തുന്ന ഇവർക്ക്. ക്ലാസ്സിക് 350 യോട് മത്സരിക്കാവുന്ന വില തന്നെയാണ് ഹാർലി നൽകുന്നത്.
അത് നമ്മൾ ഓസ്‌ട്രേലിയയിലെ ലൗഞ്ചിൽ കണ്ടതാണല്ലോ. ജപ്പാനിലും സ്ഥിതി വ്യത്യാസം ഉണ്ടാകാൻ വഴിയില്ല. പക്ഷേ അത് ഓഫീഷെലി അറിയിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി എടുക്കും. ജപ്പാനിൽ ഇപ്പോൾ ലോഞ്ച് ചെയ്‌തെങ്കിലും വില വരും ദിവസങ്ങളിൽ മാത്രമേ പുറത്ത് വിടു.
എൻജിൻ സ്പെക് നോക്കിയാൽ 353 സിസി, 500 സിസി, ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടർ എൻജിനാണ് ഹൃദയം. 36 എച്ച് പി കരുത്തും 31 എൻ എം ടോർക്കുമാണ് 350 ക്ക് എങ്കിൽ. 500 ന് അത് 47 എച്ച് പി യും 46 എൻ എം വും വരും. നമ്മുടെ എക്സ് 440 യുടെ ഡിസൈൻ രീതി തന്നെയാണെങ്കിലും.
ഇവൻ കുറച്ചു കൂടി പ്രീമിയം സൈഡ് ആണ്. വിലയിൽ വലിയ മാജിക്കുമായി എത്തുന്ന ഇവൻ ഇന്ത്യയിൽ എത്താൻ സാധ്യതയില്ല.
Leave a comment