ഇപ്പോൾ ഡിസ്‌കൗണ്ടുകളുടെ കാലമാണല്ലോ. ഫ്‌ളിപ്പ്കാർട്ട്, ആമസോൺ എന്നിവർ വലിയ ഡിസ്‌കൗണ്ടിൽ തങ്ങളുടെ പ്രോഡക്റ്റ് വിൽക്കുമ്പോൾ. ഹോണ്ട, കവാസാക്കി എന്നിവർക്ക് പിന്നാലെ, ഹാർലിയും തങ്ങളുടെ മോഡലുകൾക്ക് വലിയ വില കിഴിവുമായി എത്തിയിരിക്കുകയാണ്.
ഏകദേശം 5 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ഹോണ്ടയെ പോലെ ഈ ഡിസ്‌കൗണ്ട് അധികം നാൾ ഉണ്ടാക്കില്ല. കാരണം ഇതിന് പിന്നിൽ ഹാർലിയുടെ ഒരു ഗുട ലക്‌ഷ്യം കൂടിയുണ്ട്. തങ്ങളുടെ 2022 മോഡലുകൾ വിൽക്കാനാണ് ഈ വലിയ ഡിസ്‌കൗണ്ട്.

അതുകൊണ്ട് തന്നെ എല്ലാ മോഡലുകൾക്കും ഈ ഡിസ്‌കൗണ്ട് ഇല്ല. ഈ ഓഫറിന് കിഴിൽ വരുന്നത് വെറും 3 മോഡലുകളാണ്. സാഹസിക യാത്രികൻ പാൻ അമേരിക്ക 1250 സ്പെഷ്യൽ. സ്പോർട്ട് നിരയിൽ നിന്നും നൈറ്റ്സ്റ്റർ, സ്പോർട്സ്റ്റർ എസ് എന്നിവർക്കാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
- ഹോണ്ടയുടെ അടുത്ത ഡിസ്‌കൗണ്ട്
- 56,000 രൂപ കുറച്ച് സി ബി 300 എഫ്
- വില കുറവും മാറ്റങ്ങളുമായി സി ബി 200 എക്സ്
ഡിസ്‌കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.
മോഡൽസ് | പുതിയ വില | പഴയ വില | ഡിസ്‌കൗണ്ട് |
പാൻ അമേരിക്ക 1250 സ്പെഷ്യൽ | 16,09,000 | 20,99,000 | 4,90,000 |
സ്പോർട്സ്റ്റർ എസ് | 12,06,000 | 16,51,000 | 4,45,000 |
നൈറ്റ്സ്റ്റർ | 10,69,000 | 14,99,000 | 4,30,000 |
Leave a comment