Monday , 20 March 2023
Home international ബേബി ഹാർലി ചൈനയിൽ എത്തി
international

ബേബി ഹാർലി ചൈനയിൽ എത്തി

മുഴുവനായി അമേരിക്കനല്ല

ഹാർലി ഡേവിഡ്സൺ എക്സ് 350 ചൈനയിൽ
ഹാർലി ഡേവിഡ്സൺ എക്സ് 350 ചൈനയിൽ

അമേരിക്കൻ പ്രീമിയം ബ്രാൻഡായ ഹാർലി ഡേവിഡ്സൺ തങ്ങളുടെ കുഞ്ഞൻ മോഡലിനെ ചൈനയിൽ അവതരിപ്പിച്ചു. രണ്ടു മോഡലുകൾ എത്തുമെന്ന് പറഞ്ഞിട്ടും, ഏറ്റവും ചെറിയവനാണ് ഇപ്പോൾ ചൈനയിൽ എത്തിയിരിക്കുന്നത്. എക്സ് 350 എന്ന ഇവൻ ക്യു ജെ യുമായി ചേർന്ന് ഒരുക്കുന്ന അമേരിക്കൻ , ചൈനീസ് സ്വാഭാവ ഗുണങ്ങൾ ഉള്ള മോഡലാണ്.

അമേരിക്കൻ പാർട്ട്

ആദ്യം അമേരിക്കൻ സ്വഭാവങ്ങൾ നോക്കിയാൽ ഡിസൈനിലാണ് ഹാർലിയുടെ ട്ടച്ച് ഏറ്റവും കൂടുതൽ ഉള്ളത്. ഇന്ത്യയിൽ നിന്ന് പിൻവലിച്ച എക്സ് ആർ 1200 ൻറെ ഡിസൈനിലാണ് ഇവനെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രൂയ്സർ സ്വഭാവമല്ല ഇവനുള്ളത്.

എക്സ് ആർ 1200 ൽ നിന്നാണ് ഡിസൈൻ
എക്സ് ആർ 1200 ൽ നിന്നാണ് ഡിസൈൻ

സ്‌പോർട്ടി റോഡ്സ്റ്റർ ഗണത്തിൽപ്പെടുത്താവുന്ന ഇവന് 817 എം എം സീറ്റ് ഹൈറ്റ്. ഉയർന്നിരിക്കാവുന്ന റൈഡിങ് ട്രൈആംഗിൾ എന്നിവയാണ്. മുൻ റൌണ്ട് ഹെഡ്‍ലൈറ്റ്, സിംഗിൾ പോഡ് റൌണ്ട് മീറ്റർ കൺസോൾ, ദീർഘ ചതുരാകൃതിയിലുള്ള 13.5 ലിറ്റർ ഇന്ധന ടാങ്ക്.

പിന്നിലേക്ക് നീങ്ങുമ്പോൾ ചതുര വടിവുള്ള സിംഗിൾ പീസ് സീറ്റ്, എന്നിവ ഹാർലിയുടെ ക്ലാസ്സിക് ട്ടച്ച് നിലനിർത്തുന്നുണ്ട്. ഹെഡ്‍ലൈറ്റ് എൽ ഇ ഡി ആക്കിയത് മോഡേൺ ആക്കിയെങ്കിലും മീറ്റർ കൺസോളിൽ ബ്ലൂ ട്ടുത്ത് കണക്റ്റിവിറ്റി ഇല്ലാത്തത് ഒരു പോരായ്മയായി. അതും മൊബൈലുകളുടെ നാടായ ചൈനയിൽ.

ചൈനീസ് പാർട്ട്.

അങ്ങനെ അമേരിക്കൻ ഡിസൈനിങ് കഴിഞ്ഞ് എൻജിൻ വിഭാഗത്തിലേക്കാണ് പോക്ക്. അവിടെയാണല്ലോ ചൈനീസ് കമ്പനിയുടെ ഭാഗം നിൽക്കുന്നത്. ഹാർലി എന്ന് നമ്മൾ ഓർക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് വി ട്വിൻ ക്രൂയ്സർ മോഡലുകളാണ്. എന്നാൽ ഈ രണ്ട് സ്വഭാവ ഗുണങ്ങളും ബേബി ഹാർലിക്ക് ഇല്ല. ചരിത്രത്തിൽ ആദ്യമായി വി ട്വിൻ എൻജിൻ അല്ലാതെ എത്തുന്ന മോഡലാണ് എക്സ് 350.

ബേബി ഹാർലി ഡേവിഡ്സൺ അമേരിക്കയിൽ സ്പോട്ട് ചെയ്തു
ബേബി ഹാർലി ഡേവിഡ്സൺ അമേരിക്കയിൽ സ്പോട്ട് ചെയ്തു

പാരലൽ ട്വിൻ സിലിണ്ടർ, 353 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് ഇവന് കരുത്ത് പകരുന്നത്. 36.2 എച്ച് പി കരുത്തും 31 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ ഹൃദയം. കരുത്ത് റോഡിൽ എത്തിക്കുന്ന 6 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്.

17 ഇഞ്ച് 120 / 160 സെക്ഷൻ ടയറുമായി എത്തുന്ന ഇവന്. റൈഡർക്ക് കൂടുതൽ കോൺഫിഡൻസ് നൽകുന്നതുമായി മുന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോ സസ്പെൻഷനും നൽകിയിരിക്കുന്നു. ബ്രേക്കിങ്ങിലും കുറച്ചിട്ടില്ല. മുന്നിൽ ഇരട്ടയും പിന്നിൽ ഒറ്റ ഡിസ്ക് ബ്രേക്കും നൽകിയപ്പോൾ കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും കൂട്ടിനുണ്ട്. 180 കെ ജി യോളം ഭാരമുള്ള ഇവന് ഹാർലി അവകാശപ്പെടുന്ന ഇന്ധനക്ഷമത 20.2 കിലോ മീറ്റർ ആണ്.

അവസാന പാർട്ട്

വിലയിലേക്ക് കടന്നാൽ 33,388 ചൈനീസ് യുവാൻ ആണ് ഇവൻറെ അവിടത്തെ വില ഇന്ത്യൻ രൂപയുമായി കണക്കാക്കിയാൽ ഏകദേശം 3.93 ലക്ഷം വരും. അമേരിക്കയിൽ സ്പോട്ട് ചെയ്ത മോഡൽ അധികം വൈകാതെ അവിടെ എത്തും. എന്നാൽ അടുത്ത വർഷത്തോടെ ആയിരിക്കും ഇന്ത്യൻ വിപണിയിൽ ഇവൻ എത്തുന്നത്. എക്സ് 500 എന്ന മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സോഴ്സ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

റിബേലിനെ എലിമിനേറ്ററും എലിമിനേറ്റ് ചെയ്യുമോ???

കവാസാക്കി തങ്ങളുടെ കുഞ്ഞൻ ക്രൂയ്സർ മോഡലിനെ ഇന്നലെ അവതരിപ്പിച്ചു. ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള എലിമിനേറ്റർ 400...

400 സിസി ക്രൂയ്‌സറുമായി കവാസാക്കി

കവാസാക്കി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് മോഡലുകൾ അവതരിപ്പിക്കുന്നതായി അറിയിച്ചിരുന്നു. അതിൽ ഏറ്റവും ഹൈലൈറ്റ് ആയി നിന്നിരുന്നത്...

ഹിമാലയന് മഞ്ഞ് പേടി

റോയൽ എൻഫീൽഡിനെ ഗ്ലോബൽ പ്രോഡക്റ്റ് ആയി മാറ്റുന്നതിൽ ഹിമാലയൻ, 650 ട്വിൻസ് വഹിച്ച പങ്കു ചെറുതല്ല....

ഇപൾസ്‌ മൂത്താൽ ഇങ്ങനെ ഇരിക്കും

ഇന്ത്യയിൽ കാലത്തിന് മുൻപേ എത്തിയ ഒരാളായിരുന്നു ഇപൾസ്‌. 2011 മുതൽ 2017 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന...