ലോകത്തിലെ ഏറ്റവും പഴക്കമുള്ള മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ് ഹാർലി ഡേവിഡ്സൺ. 120 വർഷത്തെ മോട്ടോർസൈക്കിൾ ചരിത്രമാണ് ഹാർലിക്ക് പറയാനുള്ളത്. എന്നാൽ തങ്ങൾ ആദ്യ കാലത്ത് നിർമ്മിച്ച, കൃത്യമായി പറയുകാണെങ്കിൽ 1908 ൽ നിർമ്മിച്ച മോഡലിനാണ്, ഇപ്പോൾ ഏറ്റവും മൂല്യം. ലാസ് വെഗാസിൽ നടന്ന ലേലത്തിലാണ് ഹാർലിയുടെ സ്ട്രാപ്പ് ടാങ്കിന് ലഭിച്ചത് 953,000 ഡോളറാണ്. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 7.74 കോടിയോളം വരും ഇവൻറെ ഇന്നത്തെ വില.
1908 ൽ 450 എണ്ണം മാത്രമാണ് നിർമ്മിച്ചിരുന്നത്. ഇപ്പോൾ ഓടുന്ന കണ്ടിഷനിൽ വെറും 12 എണ്ണത്തിന് താഴെ മാത്രമാണ് നിലനിൽക്കുന്നത്. അതിൽ ഭൂരിഭാഗം പാർട്സുകളും 1908 ൽ ഉള്ളത് തന്നെ. അതുകൊണ്ട് തന്നെയാണ് ഇദ്ദേഹത്തിന് ഇത്രയും മൂല്യം. 1907 ൽ നിർമ്മിച്ച ഇതേ മോഡൽ 2015 ൽ ലേലത്തിന് വച്ചിരുന്നു. എന്നാൽ അന്ന് കിട്ടിയത് 5.91 കോടിയാണ്.

ഇതുപോലെ കോടികൾ വില വരുന്ന മോട്ടോർസൈക്കിൾ ലേലത്തിന് വച്ച ബ്രാൻഡ് ഇന്ത്യയിൽ എത്തുന്നുണ്ട്. ട്രിയംഫ് ബജാജ് കൂട്ടുകെട്ടിൽ ഇന്ത്യയിൽ ഉടൻ എത്താൻ പോകുന്ന ബജാജ് വേർഷൻറെ പേര് വിൻസെൻറ് എന്നായിരിക്കും. ഒറിജിനൽ വിൻസെൻറ് ൽ നിന്നാണ് ഈ പേര് ബജാജ് വാങ്ങിച്ചിരിക്കുന്നത്. 1928 മുതൽ 1955 വരെ മാത്രം പ്രവർത്തിച്ചിരുന്ന വിൻസെൻറ്റ്. അന്നത്തെ വേഗതയുടെ കിരീടം ചൂടിയ സൂപ്പർ താരങ്ങളെ നിർമ്മിക്കുന്ന കമ്പനിയായിരുന്നു.
1952 ൽ നിർമ്മിച്ച ബ്ലാക്ക് ലൈറ്റ്നിങ് അന്നു കാലത്തെ വേഗതയുടെ രാജാവായിരുന്നു. 240 കിലോ മീറ്റർ വേഗത ചരിത്രത്തിൽ ആദ്യമായി എത്തിയത് ബ്ലാക്ക് ലൈറ്റ്നിങ് ആണ്. 240 കിലോമീറ്റർ വേഗത കൈവരിച്ച ഇവൻറെ റെക്കോർഡ് മറികടക്കാൻ നീണ്ട 35 വർഷങ്ങൾ വേണ്ടി വന്നു എന്നതും ചരിത്രം. 2018 ൽ 7.69 കോടിയാണ് അമേരിക്കയിലെ തന്നെ ഒരു ലേലത്തിൽ ഇദ്ദേഹത്തിന് ലഭിച്ചത്.
Leave a comment