ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home international 390 യുടെ വിലക്ക് ഫാറ്റ് ബോബ്
international

390 യുടെ വിലക്ക് ഫാറ്റ് ബോബ്

യൂറോപ്പിലെ ചൈനീസ് കോപ്പി ക്യാറ്റ്

harley davidson fat bob copy cat
harley davidson fat bob copy cat

കെ ട്ടി എമ്മിൻറെ സിലിണ്ടർ റോക്കറ്റ് എന്നറിയുന്ന 390 ക്ക് ഇന്ത്യയിലെ വില 2.97 ലക്ഷം. മസിൽ പെരുപ്പിച്ച് വരുന്ന ഹാർലിയുടെ ഫാറ്റ് ബോബിന് വില 20.50 ലക്ഷം രൂപ. എന്നാൽ 390 യുടെ വിലക്ക് ഒരു ഫാറ്റ് ബോബ് കിട്ടുമെങ്കിലോ. ഇവിടെയല്ല അങ്ങ് യൂറോപ്പിലാണ് സംഭവം.

ഇത്തരം മോഡലുകൾ നിർമ്മിക്കുന്നതിൽ കേമന്മാരായ ചൈനീസ് വാഹന നിർമ്മാതാക്കളാണ് ഇതിന് പിന്നിലും. ജോൺവേ വൈ വൈ 400 എന്ന മോഡലിലാണ് ഈ കോമ്പിനേഷൻ കൊണ്ടുവന്നിരിക്കുന്നത്. കാഴ്ച്ചയിൽ ഫാറ്റ്ബോബിൻറെ നീണ്ട ഓവൽ ചതുരാകൃതിയിലുള്ള ഹെഡ്‍ലൈറ്റ്.

harley davidson fat bob

താഴ്ന്ന് ഇറങ്ങുന്ന ഇന്ധനടാങ്ക്, ടാങ്കിന് മുകളിൽ മീറ്റർ കൺസോൾ, യൂ എസ് ഡി ഫോർക്ക്, ചെറിയ മഡ്ഗാർഡ്, കുതിരയുടെ റൈഡിങ്ങിന് ഉപയോഗിക്കുന്ന ഡിസൈനുള്ള ഫാറ്റ്ബോയ് സീറ്റുകൾ, ഏകദേശ ഛായ നൽകുന്ന ഡ്യൂവൽ എക്സ്ഹൌസ്റ്റ് വരെ ഫാറ്റ്ബോയിൽ നിന്ന് കടം എടുത്തപ്പോൾ.

ഒരു റെലക്സേഷന് വേണ്ടി ടൈൽ സെക്ഷൻ കസ്റ്റമ് ബൊബ്ബർ മോഡലുളുടേത് പോലെ ആക്കിയിട്ടുണ്ട്. പിൻവശം സ്ഥിരമായി അടിച്ചുമാറ്റുന്ന ഡയവലിൽ നിന്നും തന്നെ. അങ്ങനെ ഡിസൈനിലെ വിശേഷങ്ങൾ കഴിയുമ്പോൾ ഇനി ഹൃദയത്തിലേക്ക് കടക്കാം.

harley davidson fat bob copy cat

എൻജിൻ സൈഡിൽ ഫാറ്റ്ബോയെ പോലെ വലിയ കപ്പാസിറ്റിയുള്ള എൻജിൻ ഒന്നുമല്ല ഇവന്, സ്വാഭാവികം. പക്ഷേ ടെക്നോളജി നോക്കുമ്പോൾ ചെറിയൊരു മുൻതൂക്കം നമ്മുടെ ചൈനീസ് താരത്തിനുണ്ട്. അത് ഫാറ്റ്ബോയ്ക്ക് എയർ കൂൾഡ് എൻജിൻ ആണെങ്കിൽ. ഇവന് ലിക്വിഡ് കൂൾഡ് എൻജിൻ ആണ്.

33 പി എസ് കരുത്ത് പകരുന്ന 400 സിസി, ലിക്വിഡ് കൂൾഡ് വി ട്വിൻ എൻജിനാണ് ഇവന് ജീവൻ പകരുന്നത്. 28 എൻ എം ടോർക് 6 സ്പീഡ് ട്രാൻസ്മിഷൻ ബെൽറ്റ് വഴി ടയറിൽ എത്തിക്കുന്നത്. തടിച്ച ടയറുകൾ നിർബന്ധമായ ഇവർക്ക് 120, 150 സെക്ഷൻ 16 ഇഞ്ച് ടൈറുകളാണ് നൽകിയിരിക്കുന്നത്.

സസ്പെൻഷൻ സെറ്റപ്പ് നേരത്തെ പറഞ്ഞതുപോലെ മുന്നിൽ യൂ എസ് ഡി യും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസുമാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗ് ഡ്യൂട്ടീസ് മുന്നിൽ ഇരട്ട ഡിസ്ക്കും പിന്നിൽ സിംഗിൾ ഡിസ്‌ക്കും സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും നൽകിയിരിക്കുന്നു.

harley davidson fat bob copy cat

710 എം എം സീറ്റ് ഹൈറ്റും 140 എം എം ക്ലീറൻസുമാണ്. ചൈനീസ് മോഡലുകളുടെ സ്ഥിരം പ്രേശ്നമായ അധിക ഭാരം ഇവനില്ല. 168 കെ ജി മാത്രമാണ് ഇവൻറെ ആകെ ഭാരം.

ഇനി ഇവൻറെ വില എത്രയാണ് എന്ന് അറിയേണ്ടേ. യൂറോപ്പിലാണ് ഇവനെ ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത് 5,990 യൂറോയാണ്. കെ ട്ടി എം ആർ സി 390 യുടെ അവിടത്തെ വില 5,799 യൂറോയും. ഇന്ത്യയിൽ ഈ മോഡൽ എത്തിയാൽ വിജയിക്കുമോ നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

രാജാവിൻറെ പുതിയ മുഖം

സാഹസികന്മാരിലെ രാജാവാണ് ബി എം ഡബിൾ യൂ, ആർ 1250 ജി എസ്. മറ്റ് ഹൈൻഡ്...

ആഫ്രിക്ക ട്വിനിന് വലിയ അപ്ഡേഷന് വരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ് സാഹസിക മാർക്കറ്റ്. അതിൽ മുൻ നിരക്കാരെല്ലാം പുതിയ...

കുറച്ചു കൂടി തെളിഞ്ഞ് സിംഗിൾ സിലിണ്ടർ ഡുക്കാറ്റി

ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി...

അപ്രിലിയയുടെ സാഹസിക സ്കൂട്ടർ

നാളെ അപ്രിലിയയുടെ പുത്തൻ സൂപ്പർ സ്പോർട്ട് വരാനിരിക്കെ. യൂറോപ്പിൽ ഒരു ചെറിയ ബോംബ് പൊട്ടിച്ചിരിക്കുകയാണ്. ലോകം...