ഹാർലി ഡേവിഡ്സൺ ഇലക്ട്രിക്കിലേക്ക് ലീവ് വൈയർ എന്ന ബ്രാൻഡിലാണ് മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. 2019 ൽ വൺ എന്ന മോഡൽ അവതരിപ്പിച്ച് തുടക്കം കുറിച്ചെങ്കിലും കുറച്ച് വില കൂടിയ മോഡലായിരുന്നു അത്. അമേരിക്കയിൽ ഇന്ത്യൻ രൂപ 18.7 ലക്ഷത്തോളമാണ് വണ്ണിൻറെ വിലയെങ്കിൽ. 2022 മേയിൽ അവതരിപ്പിച്ച അഫൊർഡബിൾ താരമായ എസ് 2 ഡെൽ മാറിൻറെ വില 13.94 ലക്ഷമായിരുന്നു.
അന്ന് ലിമിറ്റഡ് നമ്പറായി വില്പനക്ക് എത്തിയ ഡെൽ മാർ. വെറും 18 മിനിറ്റ് കൊണ്ടാണ് 100 യൂണിറ്റുകൾ വില്പന നടത്തിയത്. ഒരു വർഷം പിന്നിടുമ്പോൾ ഇതാ വീണ്ടും ഡെൽ മാർ വില്പനക്ക് എത്തുകയാണ്. ഹൈലൈറ്റ് എന്തെന്നാൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചതിലും വില കുറവിലാണ് ഇനി എത്താൻ പോകുന്നത്.
1.23 ലക്ഷം വില കുറവോടെ 12.71 ലക്ഷം രൂപക്കാണ് 2023 എഡിഷൻ വിപണിയിൽ എത്തുക. ഉടനെ തന്നെ അമേരിക്കയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന മോഡലിന് ജൂലൈയോടെ ഡെലിവറി ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അമേരിക്കക്കാർ ഇവനെ ഇത്ര ഇഷ്ട്ടപ്പെടാനുള്ള കാര്യങ്ങൾ കൂടി നോക്കിയാല്ലോ. ഫ്ലാറ്റ് ട്രാക്ക് ബൈക്കുളുടേത് പോലെയുള്ള ഡിസൈൻ. ഫാറ്റ് ബോബിനോട് ചേർന്ന് നിൽക്കുന്ന മുൻ ഹെഡ്‍ലൈറ്റ്, സ്പ്ലിറ്റ് സീറ്റ്, ടാങ്കിന് താഴെ പെട്രോൾ എൻജിൻ പോലെ തോന്നിക്കുന്ന ഹൃദയം എന്നിങ്ങനെയാണ് രൂപത്തിലെ സവിശേഷതകൾ എങ്കിൽ.
പെർഫൊമൻസിൻറെ കാര്യത്തിലും ആൾ കുറച്ചു പുലിയാണ്. 195 കെ ജി ഭാരമുള്ള ഇവന് 100 കിലോ മീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് വെറും 3.1 സെക്കൻഡ് ആണ്. 250 എൻ എം ടോർക് ഉല്പാദിപ്പിക്കുന്ന ഇവന് 177 കിലോ മീറ്റർ റേഞ്ചും. 80% ചാർജ് ആകാൻ വേണ്ടത് 75 മിനിറ്റുമാണ്. ഇന്ത്യയിൽ വരും കാലങ്ങളിൽ ഇവനെയും പ്രതിക്ഷിക്കാം.
Leave a comment