ശനിയാഴ്‌ച , 9 ഡിസംബർ 2023
Home international പുതിയ കുഞ്ഞനെ അവതരിപ്പിച്ച് ഹാർലി
international

പുതിയ കുഞ്ഞനെ അവതരിപ്പിച്ച് ഹാർലി

350 ൻറെ നിറക്കൂട്ടിൽ തന്നെ 500 നും .

harley davidson bike x 500
ഹാർലി ഡേവിഡ്സൺ എക്സ് 500 ചൈനയിൽ

പ്രീമിയം നിർമ്മാതാക്കൾ ഒരു മോഡലുകൊണ്ട് ഒരു പാട് മാർക്കറ്റിൽ എത്തിക്കുകയാണ് ചെയ്യുന്നതെങ്കിൽ. ഹാർലിയുടെ നീക്കം മറ്റൊന്നാണ്. വികസിത രാജ്യങ്ങളിൽ അത്യധുനിക ലിക്വിഡ് കൂൾഡ്, ട്വിൻ സിലിണ്ടറും എൻജിൻ അവതരിപ്പിക്കുകയും. വികസ്വര രാജ്യങ്ങളിൽ സിംഗിൾ സിലിണ്ടർ ഓയിൽ / എയർ കൂൾഡ് മോഡൽ അവതരിപ്പിക്കാനാണ് നീക്കം.

അതിനായി ആധുനിക നിരയിൽ എത്തുന്ന മോഡലുകൾ ചൈനയിലെ പങ്കാളിയായും. ഓയിൽ കൂൾഡ് മോഡലുകൾ ഹീറോയുമാണ് വികസിപ്പിക്കുന്നത്. 350 സിസി ചൈനയിൽ എത്തിയ ശേഷം ഇതാ 500 സിസി മോഡലും ചൈനയിൽ എത്തിയിരിക്കുകയാണ്. 350 യുടെ അതെ നിറക്കൂട്ട് തന്നെയാണ് എക്സ് 500 നൽകിയിരിക്കുന്നത്.

ക്യു ജെ മോട്ടോഴ്‌സുമായി ചേർന്നൊരുക്കുന്ന മോഡലിന് ബെനെല്ലിയുടെ 500 സിസി മോഡലുകളുടെ എല്ലാ ഘടകങ്ങളുമുണ്ട്. 350 സിസി യിൽ കണ്ടതുപോലെ എക്സ് ആർ 1200 ൻറെ ഡിസൈൻ തന്നെയാണ് ഇവിടെയും.

എക്സ് ആർ 1200 ൽ നിന്നാണ് ഡിസൈൻ

എൻജിൻ നോക്കിയാൽ 500 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ. 47 ബി എച്ച് പി കരുത്തും 46 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. മറ്റ് സ്പെസിഫിക്കേഷൻ നോക്കിയാലും അതുപോലെ തന്നെ. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ, ഡ്യൂവൽ ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ നീളുന്നു ബെനെല്ലിയുടെ ഘടകങ്ങൾ.

വില നോക്കിയാൽ ഇന്ത്യൻ രൂപ 5.24 ലക്ഷത്തിനടുത്താണ്. ഈ മോഡലുകൾ തന്നെയാകും യൂറോപ്പിലും അമേരിക്കയിലും എത്തുന്നത്. പക്ഷേ അമേരിക്കയിൽ എത്തുന്ന 350 സിസി മോഡലിന് കരുത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലും ഹീറോ കുഞ്ഞൻ ഹാർലിയെ ഒരുക്കുന്നുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹിമാലയനെ തളക്കാൻ പുതിയ എ ഡി വി 390

യൂറോപ്പിൽ ഏറ്റവും വലിയ ഇരുചക്ര നിർമ്മാതാക്കളിൽ ഒന്നാണ് കെ ട്ടി എം. തങ്ങളുടെ അവിടെത്തെ എൻട്രി...

യൂറോപ്പിൽ ന്യൂ ഹിമാലയൻറെ വില

ഇന്ത്യയിൽ എത്തുന്നതിന് മുൻപ് തന്നെ ഇ ഐ സി എം എ 2023 ലാണ് ന്യൂ...

ന്യൂ ഹിമാലയനെ വിറപ്പിക്കാൻ ബെനെല്ലി .

2022 ഇ ഐ സി എം എയിൽ ബെനെല്ലിയുടെ പുതിയ മുഖം അവതരിപ്പിച്ചിരുന്നു. 250250 സിസി...

സി ബി 150 ആർ 2024 എഡിഷൻ അവതരിപ്പിച്ചു

യമഹ 150 സിസി പ്രീമിയം നിരയിൽ രാജാവായി വാഴുന്ന കാലമാണ്. സുസൂക്കി, ഹോണ്ട എന്നിവർക്ക് ഈ...