ട്രിയംഫ് തങ്ങളുടെ ടൈഗറുമായി 24 മണിക്കൂറുകൊണ്ട് 4012 കിലോ മീറ്റർ ദൂരം സഞ്ചരിച്ച് ഗിന്നസ്സ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചു. ഇതുപോലെയുള്ള എൻഡ്യൂറൻസ് ടെസ്റ്റുകൾ ഇന്ത്യയിലും നടന്നിട്ടുണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം.
മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ്

ആദ്യത്തേത് കാറിലാണ് മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് താരമായ എക്സ് യൂ വി 700 യിലാണ് ഈ ടെസ്റ്റ് നടത്തിയത്. മഹീന്ദ്രയും ഇവോ ഇന്ത്യയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ. മഹീന്ദ്രയുടെ ടെസ്റ്റ് ട്രാക്ക് തന്നെയാണ് ഈ ഓട്ടം സംഘടിപ്പിച്ചത്. 24 മണിക്കൂറുകൊണ്ട് 4,384.73 കിലോ മീറ്റർ ആണ് 700 പിന്നിട്ടത്. 182.6 കിലോ മീറ്റർ ആയിരുന്നു ശരാശരി വേഗത. ഇത് ഇന്ത്യയിലെ റെക്കോർഡ് ബ്രേക്കിംഗ് ദൂരമാണ്.
ഹീറോയുടെ തന്ത്രം

അടുത്തത് ഇന്ത്യയിൽ വച്ച് നടത്തിയ 24 മണിക്കൂർ ടെസ്റ്റിൽ ഹീറോയും ഹാർലിയും ചേർന്നായിരുന്നു. ഹീറോ ഹാർലിയുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിച്ച ശേഷം കരുത്ത് തെളിക്കാനായി എത്തിയത് സ്പോർട്സ്റ്റർ എസ് ആയിരുന്നു. ഹീറോയുടെ ജയ്‌പൂർ ട്രാക്കിൽ 24 മണിക്കൂർ സ്പോർസ്റ്റർ എസിനെ പറപ്പിച്ചു.
ഇന്നലെ ടൈഗർ എത്തിയതിനും കുറവ് ദൂരമേ സഞ്ചരിക്കാൻ സാധിച്ചൊള്ളു എങ്കിലും. ട്രിയംഫിനെക്കാളും ചിലവ് കൂടുതലാണ് ഹാർലിയുടെ പരിപാടിയിൽ. 3,141 കിലോ മീറ്ററാണ് ഈ ഒരു ദിവസത്തിന് ഉള്ളിൽ പിന്നിട്ടത്. 31 പിറ്റ്സ്റ്റോപ്പ്, 130.9 കിലോ മീറ്റർ ശരാശരി വേഗത , ഓരോ 1000 കിലോ മീറ്ററിലും പുതിയ ടയർ, രണ്ടു റൈഡർമാർ എന്നിവയാണ് മറ്റ് വിശേഷങ്ങൾ.
വിജയിച്ച വഴിയിലൂടെ

അവസാനമായി ഇന്ത്യയിൽ ഈ ടെസ്റ്റ് നടത്തിയത് ഒരു ഇലക്ട്രിക് മോഡലിലാണ്. ഹീറോയുടെ ഹാർലിയുമായി നടത്തിയ എൻഡ്യൂറൻസ് ടെസ്റ്റ് വലിയ വിജയമായതോടെ അതേ വഴി തന്നെയാണ്. തങ്ങളുടെ ഇലക്ട്രിക്ക് ബ്രാൻഡിൻറെ കരുത്ത് കാണിക്കാൻ ഹീറോ തിരഞ്ഞെടുത്തതും.
വിദയിൽ ഇന്നലെത്തേയും ഇന്നത്തെയും നമ്പറുകളിൽ നിന്ന് ഏറെ താഴെ ആണെങ്കിലും. ട്രിയംഫ് കയറി നിൽക്കുന്ന ഗിന്നസ്സ് വേൾഡ് റെക്കോർഡിൽ തന്നെയാണ് വിദ വി 1 ൻറെയും സ്ഥാനം. ഒരു ഇലക്ട്രിക്ക് സ്കൂട്ടർ 24 മണിക്കൂറുകൊണ്ട് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച റെക്കോർഡ് വിദക്ക് സ്വന്തം.
ഹീറോയുടെ ടെസ്റ്റ് ട്രാക്കിൽ ഓട്ടോ കാറുമായി ചേർന്നാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഒരു ദിവസം കൊണ്ട് 1780 കിലോ മീറ്റർ ആണ് ആകെ സഞ്ചരിച്ചത്. 74 കിലോ മീറ്റർ ആണ് ശരാശരി വേഗത. 6 റൈഡർമാരും വിദയെ നയിച്ചിരുന്നു. 38 പിറ്റ്സ്റ്റോപ്പ് ഈ യാത്രക്ക് ഇടയിൽ എടുത്തിരുന്നു.
Leave a comment