Monday , 29 May 2023
Home latest News സുസുക്കിയും സൂപ്പർ താരങ്ങളെ കൈവിടുന്നു
latest News

സുസുക്കിയും സൂപ്പർ താരങ്ങളെ കൈവിടുന്നു

ജി എസ് എക്സ് ആർ 1000 പടിയിറങ്ങുന്നു

suzuki gsxr 1000 rr discontinued

ലോകത്തിൻറെ എല്ലാ കോണിലും സാഹസികന്മാർ കൈയടക്കുകയാണ് ഒരു ഭാഗം ഉയരുമ്പോൾ ഒരു ഭാഗം താഴുന്നത് സർവ്വ സാധാരണയാണ്. അങ്ങനെ എ ഡി വി ക്കൾ ഉയരുമ്പോൾ താഴുന്നത് നമ്മുടെ സൂപ്പർ താരങ്ങളുടെ മാർക്കറ്റ് ആണ്. ഹൈ റെവിങ് 4 സിലിണ്ടറുകൾ ഡിമാൻഡ് കുറയുന്ന സാഹചര്യത്തിൽ സുസുക്കിയും  ആ വഴി പിന്തുടരുകയാണ്. ലിറ്റർ ക്ലാസ്സ് സൂപ്പർ സ്പോർട്ട്  ജി എസ് എക്സ്  ആർ 1000 യൂറോ 5 ലേക്ക് ഇല്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  ഇപ്പോഴുള്ള ഫാന്റം എഡിഷൻ വില്പന അവസാനപ്പിക്കുന്നതോടെ ജി എസ് എക്സ് ആർ 1000 യൂറോപ്പിൽ നിന്ന് പടിയിറങ്ങും. ഈ പ്രതിസന്ധി സമയത്ത് കൂടുതൽ ലാഭകരമായ സെഗ്മെന്റിൽ കൂടുതൽ മോഡലുകൾ എത്തിക്കുന്നതിൻറെ പണിപ്പുരയിലാണ് സുസൂക്കി.

എല്ലാ സൂപ്പർ താരങ്ങളുടേത് പോലെ ട്രാക്കിൽ നിന്ന് തന്നെയാണ് ഇവന്റെയും ജനനം. 2001 ൽ  സുസുക്കി നിരയിൽ ചേർന്ന ഇവന് അവസാന തലമുറയിൽ എത്തി നിൽകുമ്പോൾ  999 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി, എൻജിന് കരുത്ത് 202 പി എസ് ആണ്. 117 എൻ എം ടോർക്കാണ് ഇവൻ ഉല്പാദിപ്പിക്കുന്നത്.  

എന്നാൽ ലിറ്റർ ക്ലാസ്സ് സെഗ്മെന്റിൽ നിന്ന് മുഴുവനായി വിട്ടുനിൽകുന്നില്ല സുസുക്കി, സ്പോർട്സ് ടൂറെർ ആയ ജി എസ് എക്സ് – എസ് 1000 ജി ട്ടി, നേക്കഡ്  ജി എസ് എക്സ് എസ് 1000 നും ഇതിനോടകം തന്നെ പുതിയ യൂറോ 5 എൻജിനിലേക്ക് പ്രൊമോഷൻ കിട്ടിയിട്ടുണ്ട്. ഇപ്പോഴില്ലെങ്കിലും ഹയബൂസ എത്തിയത് പോലെ ഭാവിയിൽ ഇവനെ പ്രതീഷിക്കാം.  

ഇന്ത്യയിൽ  ബി എസ് 6 എത്തിയ 2020 ൽ തന്നെ  ജി എസ് എക്സ് ആർ 1000 നിനെ സുസൂക്കി പിൻവലിച്ചിരുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ബി എസ് 6.2 വിൽ ഫുൾ പാസ്സായി എൻഫീൽഡ്

റോയൽ എൻഫീൽഡ് തങ്ങളുടെ സിംഗിൾ സിലിണ്ടർ മോഡലുകളെ എല്ലാം ബി എസ് 6.2 വിലേക്ക് അപ്ഡേറ്റ്...

രണ്ടു പേരും കൊണ്ട് രണ്ടാം സ്ഥാനത്തേക്ക്

ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന ഹോണ്ട മാർച്ച് മാസത്തിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബി എസ് 6.2...

എൻഫീൽഡ് 650 യിൽ കടുത്ത പോരാട്ടം.

ഇന്ത്യയിൽ 500 സിസി + മോഡലുകളിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന മോട്ടോർസൈക്കിൾ ആണ് റോയൽ...

കൂടുതൽ ക്ലാസ്സിക് ആയി മിറ്റിയോർ 350

റോയൽ എൻഫീൽഡ് 350 മോഡലുകളിൽ ബലി മൃഗമാണ് തണ്ടർ ബേർഡ് അല്ലെങ്കിൽ മിറ്റിയോർ നിര. 350...