യൂറോപ്പിൽ വലിയ മത്സരമാണ് ട്വിൻ സിലിണ്ടർ മിഡ്‌ഡിൽ വൈറ്റ് സെഗ്മെന്റിൽ നടക്കുന്നത്. യമഹയുടെ 700 സിസി താരങ്ങൾ നിറഞ്ഞാടിയിരുന്ന ഈ വിഭാഗത്തിൽ ചറപറ ഷോട്ടുകളാണ് ജപ്പാനീസ് ബ്രാൻഡുകൾ തന്നെ അടിച്ചു കൊണ്ടേയിരിക്കുകയാണ്. അതിന് പ്രധാന കാരണം ഹോണ്ടയുടെ ഹോർനെറ്റിൻറെ ഗോൾ തന്നെ. മികച്ച ഇലക്ട്രോണിക്സ്, കരുത്ത് കൂടിയ എൻജിൻ എന്നിവക്കൊപ്പം കുറഞ്ഞ വിലക്ക് എത്തിയ സി ബി 750 ഹോർനെറ്റ് യൂറോപ്പ് ആകെ മികച്ച പ്രതികരണം നേടിയതോടെ സുസുക്കി ക്യാമ്പിലും പുതിയ മോഡലുകൾ ഇല്ലാതെ പറ്റില്ല എന്നായി.
അങ്ങനെയാണ് ഇ ഐ സി എം എ 2022 ൽ 650 സിസി മോഡലുകളെ പിൻവലിച്ച് പുത്തൻ 800 സിസി മോഡലുകൾ അവതരിക്കുന്നത്. അതോടെ എസ് വി 650 യുടെ പകരക്കാരനായി ജി എസ് എക്സ് 8 എസും ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള വി സ്‌ട്രോം 650 ക്ക് പകരക്കാരനായി വി സ്‌ട്രോം 800 ഡി ഇ യൂറോപ്പിൽ അവതരിപ്പിക്കുന്നത്.

83 പി എസ് കരുത്തും 78 എൻ എം ടോർക്കുമുള്ള 776 സിസി, പാരലൽ ട്വിൻ , ലിക്വിഡ് കൂൾഡ് , ഡി ഒ എച്ച് സി എൻജിനാണ് ഇരുവർക്കും ജീവൻ നൽകുന്നത്. ഹോർനെറ്റ് 750 ക്കൊപ്പം പിടിക്കാൻ ഇലക്ട്രോണിക്സിലും ഒരു കുറവും സുസുക്കി വരുത്തിയില്ല. ഡ്രൈവിംഗ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ, ബൈ ഡൈറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, സ്വിച്ചഅബിൾ എ ബി എസ്, 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലേ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.
എന്നാൽ എൻജിൻ കരുത്ത്, ഇലക്ട്രോണിക്സ് എന്നിവയിൽ ഒപ്പം നിൽക്കുമ്പോളും വെല്ലുവിളിയായിരുന്നത് വിലയാണ്. ഇതിൽ വലിയ അത്ഭുദം കാണിക്കുമോ എന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്. എന്നാൽ ആ കാത്തിരിപ്പിന് തിരശീല വീഴുകയാണ്. സി ബി 750 ഹോർനെറ്റിനെ വിലയിൽ തോൽപ്പിക്കാൻ ഇപ്പോൾ അവിടെ ആളില്ല.

പ്രധാന എതിരാളിയായ എം ട്ടി 07 ന് 7200 യൂറോയും ജി എസ് എക്സ് 8 എസിന് 8,899 യൂറോയും വില വരുമ്പോൾ സി ബി 750 ഹോർനെറ്റിന് വെറും 6,999 യൂറോ മാത്രമാണ് വില വരുന്നത്. എസ് വി 650 ക്ക് 7,099 യൂറോയും ഇന്ത്യയിൽ ഇപ്പോൾ ഡിസ്‌കൗണ്ടുള്ള ഇസഡ് 650 ക്ക് 7,799 യൂറോയുമാണ് ഫ്രാൻസിലെ ബിഗ് ഫോറുകളുടെ മിഡ്‌ഡിൽ വൈറ്റ് മോഡലുകളുടെ വില. അടുത്ത വർഷം ജി എസ് എക്സ് 8 എസ്, വി സ്‌ട്രോം 800 ഡി ഇ എന്നിവർ ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്.
Leave a comment