ഇന്ത്യയിൽ ഹീറോ വീണ്ടും തങ്ങളുടെ പഴയ വിജയകരമായിരുന്ന മോഡലുകളുടെ ഡിസൈൻ കൊണ്ടു വരുകയാണ്. 100 സിസി നിരയിൽ പാഷൻ എത്തിയതിന് ശേഷം. ഇതാ 2020 ൽ വില്പന അവസാനിപ്പിച്ച ഗ്ലാമറിൻറെ പഴയ ഡിസൈനുള്ള പുതിയ ഗ്ലാമർ എത്തിയിരിക്കുകയാണ്.
പുത്തൻ ഗ്ലാമറിൻറെ വിശേഷങ്ങൾ നോക്കിയാൽ, മീറ്റർ കൺസോൾ തന്നെയാണ് താരം. ഫുള്ളി ഡിജിറ്റൽ ആക്കിയിട്ടുണ്ട്. സ്‌പ്ലെൻഡോർ എക്സ് ടെക്കിൽ കാണുന്ന അതേ യൂണിറ്റ്. റിയൽ ടൈം മൈലേജ് തുടങ്ങിയ വിവരങ്ങളും അടിസ്ഥാന വിവരങ്ങളും പുത്തൻ മീറ്റർ കൺസോളിൽ തെളിയും.
പക്ഷേ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, എൽ ഇ ഡി ഹെഡ്‍ലൈറ്റ് തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ ഇന്ധനക്ഷമതക്കായി ഐ 3 സ്മാർട്ട് ടെക്നോളജിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. എൻജിൻ അതേ 124.7 സിസി എൻജിൻ ഇവനിലും എത്തുന്നത്. പവർ 10.4 ബി എച്ച് പി യും ടോർക് 10.5 എൻ എം വുമാണ്.
മുന്നിൽ ടെലിസ്കോപിക് പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബർസും നൽകിയപ്പോൾ. സീറ്റ് ഹൈറ്റ് 790 എം എം , ഭാരം 122 കെജിയാണ്. ഡിസ്ക്, ഡ്രം എന്നിങ്ങനെ രണ്ടു വാരിയന്റുകളിലാണ് ഗ്ലാമർ ലഭ്യമാകുന്നത്. ഡ്രമിന് 86,048 ഉം, ഡിസ്കിന് 90,048 രൂപയുമാണ് തൃശ്ശൂരിലെ എക്സ് ഷോറൂം വില.
Leave a comment