ഇന്ത്യക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമായിരുന്നു ജൂലൈ 15 ന് സംഭവിച്ചത്. എന്നും ഇന്റർനാഷണൽ മോഡലുക്കളെ കോപ്പി അടിക്കുന്നു എന്ന ചീത്ത പേരുള്ള ഇന്ത്യൻ വാഹന നിർമാതാക്കളിൽ നിന്ന് ഒരു മോഡൽ ലോകോത്തര ബ്രാൻഡ് ആയ ബി എം ഡബിൾ യൂ മോട്ടോറാട് പോലുള്ള ഒരു പ്രീമിയം നിരയിലേക്ക് എത്തുന്നു. മറ്റാരുമല്ല നമ്മുടെ ട്ടി വി എസിന്റെ ആർ ആർ 310, ജി 310 ആർ ആർ ആയ കഥയാണ്.
ഒന്നും കാണാതെ ബി എം ഡബിൾ യൂ പോലെയുള്ള ഒരു വാഹന നിർമ്മാതാവ് ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല എന്നുള്ളത് 100% ഉറപ്പാണ്. എടുത്ത തീരുമാനം 101% ശരിയായി എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ എത്തിയ ജി 310 ആർ ആർ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. ഉത്സവകാലം മുൻനിർത്തി എത്തിയ ജി 310 ആർ ആറിന് 2200 ഓളം ബുക്കിങ് ലഭിച്ചു എന്ന വാർത്തക്ക് പിന്നാലെ. ഇതാ 150 ദിവസം പിന്നിടാൻ പോകുന്ന ജി 310 ആർ ആർ 1500 യൂണിറ്റുകൾ വില്പന നടത്തി കഴിഞ്ഞു എന്ന സന്തോഷകരമായ വാർത്തയും പിന്നാലെ എത്തുന്നു.
ഇതെങ്ങനെ ബി എം ഡബിൾ യൂ വിന് വലിയ നമ്പർ ആകുന്നു എന്ന് നോക്കുകയാണെങ്കിൽ ഇന്ത്യയിൽ റെക്കോർഡ് വില്പന നടത്തിയ 2021 ൽ ഏകദേശം 102% അധിക വളർച്ചയാണ് ബി എം ഡബിൾ യൂ കൈവരിച്ചത്. അതായത് എല്ലാ മോഡലും കൂടി വിറ്റത് 5191 യൂണിറ്റാണ്.
ഇതേ കാലയളവിലെ ആർ ആർ 310 ന്റെ വില്പന കൂടി നോക്കിയാല്ലോ. ജൂലൈ മുതൽ ഒക്ടോബർ മാസത്തെ വില്പനയാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അത് 1530 യൂണിറ്റുകളാണ്. ആർ ആർ 310 നിന് 2.65 ലക്ഷവും ജി 310 ആർ ആറിന് 2.9 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.
Leave a comment