ബി എം ഡബിൾ യൂ, ട്ടി വി എസുമായി ചേർന്ന് 2018 ലാണ് തങ്ങളുടെ കുഞ്ഞൻ മോഡലുകൾ അവതരിപ്പിക്കുന്നത്. നാലു വർഷങ്ങൾക്കിപ്പുറം വിലയിലും ഫീച്ചേഴ്സിലും മാറ്റങ്ങൾ കൊണ്ടുവന്ന ബി എം ഡബിൾ യൂ. ഇനി കൈവക്കാൻ പോകുന്നത് എൻജിനിലാണ്. പുതുതായി വരുന്ന മാറ്റം ഇതിനോടകം തന്നെ പേറ്റൻറ്റ് ചെയ്ത് കഴിഞ്ഞു ബീമർ.
എസ് 1000 ആർ ആറിൽ കാണുന്നത് പോലെ ഷിഫ്റ്റ് ക്യാം കൺസെപ്റ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ടെക്നോളജി വഴി കരുത്തിൽ കുറവ് വരാതെ തന്നെ. ഇന്ധനകഷ്മത കൂട്ടാൻ സാധിക്കുമെന്നാണ് ബി എം ഡബിൾ യൂ വിൻറെ കണ്ടെത്തൽ.

എന്നാൽ ഉടൻ എത്താൻ പോകുന്ന ബി എസ് 6.2 എൻജിനിൽ ഈ സിസ്റ്റം ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ അധികം വൈകാതെ തന്നെ ഈ ടെക്നോളജി തങ്ങളുടെ കുഞ്ഞൻ എൻജിനിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇപ്പോഴുള്ള കുഞ്ഞൻ ബി എം ഡബിൾ യൂ ബൈക്കുകൾക്ക് ജീവൻ നൽകുന്നത്. 313 സിസി, സിംഗിൾ സിലിണ്ടർ എൻജിന് കരുത്ത് 34 എച്ച് പി യും 28 എൻ എം ടോർക്കുമാണ്. എൻജിൻറെ ഇന്ധനക്ഷമത ബീമർ അവകാശപ്പെടുന്നത് 30 കിലോ മീറ്റർ ആണ്.
ബി എം ഡബിൾ യൂ സ്കൂട്ടറിനെ അധികം ആരും മറക്കാൻ വഴിയില്ല. സി 400 ജി ട്ടി എന്ന മാക്സി സ്കൂട്ടറിന് 10.75 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. 400 സിസി ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 34 പി എസ് ആണ്. ഇന്ധനക്ഷമത 28.5 കിലോ മീറ്ററും.
ഇതിനൊപ്പം ട്ടി വി എസ് അപാച്ചെ ആർ ആർ 310 നിലും ഈ മാറ്റങ്ങൾ ഭാവിയിൽ ഉണ്ടാകും. വരും ദിവസങ്ങളിൽ ട്ടി വി എസ് തങ്ങളുടെ ആർ ട്ടി ആർ 310 വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നുണ്ട്.
Leave a comment