ഒരേ മോഡൽ തന്നെ ഇന്ത്യയിലും വിദേശത്തും ഇറക്കിയിട്ടും ഫീച്ചേഴ്സിൽ വലിയ വെട്ടി കുറക്കലുകളാണ് യമഹ ഇവിടെ നടത്തിയിരുന്നത്. ആർ 15 വി 3 യുടെ വിജയം കുറച്ച് വായ അടപ്പിച്ചെങ്കിലും. 2018 ൽ ബ്രസീലിൽ എത്തിയ എഫ് സി 25 നെ കണ്ട് വീണ്ടും ഇന്ത്യക്കാരുടെ കുരുപൊട്ടി. ഇന്ത്യയിലുള്ള അതേ മോഡൽ ബ്രസീലിൽ എത്തിയപ്പോൾ കരുത്തിൽ .6 എച്ച് പി യും ടോർക്കിൽ .6 എൻ എം വർദ്ധനയുണ്ടായി. ഒപ്പം ഡ്യൂവൽ ചാനൽ എ ബി എസ് സ്റ്റാൻഡേർഡ് ആകുകയും ചെയ്തു.
ഇതോടെ ഇന്ത്യയിൽ ഡ്യൂവൽ ചാനൽ എ ബി എസ് കൊടുക്കാത്ത നിവർത്തിയില്ലാതെയായി യമഹക്ക്. 125 സിസി ക്ക് മുകളിലുള്ള മോഡലുകൾക്ക് 2019 ഓടെ എ ബി എസ് നിർബന്ധമാക്കി. അതോടെ എഫ് സി 25 ന് ഡ്യൂവൽ ചാനൽ എ ബി എസ് എത്തിയപ്പോൾ.
വലിയ മാറ്റങ്ങളാണ് എഫ് സി എഫ് ഐ യിൽ ഉണ്ടായത്. തങ്ങളുടെ മൂന്നാം തലമുറ അവതരിപ്പിച്ചു. എഫ് സി 25 നോട് ചേർന്ന് നിൽക്കുന്ന മുൻ ഹെഡ്‍ലൈറ്റ്, പിൻവശം വേർഷൻ 2 വിൽ നിന്ന് കടം എടുത്തപ്പോൾ ഇന്ധനടാങ്ക്, എക്സ്ഹൌസ്റ്റ് ഡിസൈൻ, പുതിയ സിംഗിൾ പീസ് സീറ്റ് എല്ലാം മാറ്റിയാണ് വേർഷൻ 3 അവതരിപ്പിച്ചത്. എൻജിൻ കരുത്തിൽ മാറ്റങ്ങൾ ഉണ്ടായില്ല. പക്ഷേ ഡിസൈനിൽ ചെറിയ മുറു മുറുപ്പുണ്ടായി.
ഒപ്പം പുതിയ മാറ്റം ഉണ്ടാകുമ്പോൾ ലാഭമില്ലാത്ത മോഡലുകൾ പിൻവലിക്കുന്ന ഒരു ചടങ്ങ് ഉണ്ടാകാറുണ്ടല്ലോ. യമഹ കടുംബത്തിൽ നിന്ന് പിൻവാങ്ങിയത് ഫൈസർ എഫ് ഐ യും ആർ 15 എസുമാണ്. അങ്ങനെ ഇന്ത്യയിൽ യമഹ തട്ടി മുട്ടി പോകുമ്പോളാണ് അടുത്ത വലിയ പ്രശ്‍നം വരുന്നത്.
Leave a comment