എന്നാൽ പ്രേശ്നങ്ങളുടെ ലിസ്റ്റ് അവിടം കൊണ്ടും അവസാനിക്കുന്ന മട്ടുണ്ടായിരുന്നില്ല. 2018 ൽ തന്നെ അടുത്ത പണി എഫ് സി 25 ൽ നിന്ന് യമഹക്ക് കിട്ടി. ഇന്ത്യയിൽ യമഹയുടെ തന്നെ ഏറ്റവും വലിയ തിരിച്ചു വിളിയാണ് അന്ന് നടന്നത്. 13,000 യൂണിറ്റിന് മുകളിൽ എഫ് സി 25 സീരീസ് തിരിച്ചു വിളിച്ചു. കാരണമായത് എൻജിൻ കവറിലെ ഹെഡ് കവർ ബോൾട്ട് തനിയെ അഴിഞ്ഞു വീഴുന്നതായിരുന്നു . അതോടെ ശൂന്യകാശത്തേക്കാണ് യമഹ പോയത്. അതിന് നാലു ദിവസം മുൻപ് തന്നെ യമഹ എയറിൽ കയറിയിരുന്നു.
2008 ലാണ് യമഹ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അന്നുമുതൽ കരുത്ത് കുറയുന്നതല്ലാതെ കൂട്ടാൻ എഫ് സി ശ്രമിച്ചിട്ടില്ല. അതിനൊരു കാരണം നമ്മൾ തന്നെയാണ്. കരുത്ത് കുറച്ചിട്ടും ഡിസൈൻ പിന്നോട്ട് പോയിട്ടും വില്പനയിൽ ഒരു കുറവും എഫ് സി ക്ക് ഇന്ത്യയിൽ ഉണ്ടായിട്ടില്ല.
അങ്ങനെ ബി എസ് 6 പടിവാതിലിൽ നിൽക്കുമ്പോളാണ് അടുത്ത അടി വരുന്നത്. മലിനീകരണം കുറഞ്ഞ ബി എസ് 6 എഫ് സി യിൽ വീണ്ടും കരുത്ത് വെട്ടി കുറച്ചു. 13.2 ൽ നിന്നാണ് 12.4 പി എസിലേക്ക് എത്തുന്നത്. എന്നാൽ ടോർകിൽ ചെറിയ വർദ്ധനയുണ്ടായി. 12.8 ൽ നിന്ന് 13.6 എൻ എം ആയി . ഇതോടെ ഇന്ത്യക്കാർക്ക് ഒരു കാര്യം മനസ്സിലായി. എഫ് സി ഇനി വെറും കമ്യൂട്ടർ മാത്രമാണ്.
എന്നാൽ എഫ് സി തുടങ്ങി വച്ച സ്‌പോർട്ടി കമ്യൂട്ടർ സെഗ്മെൻറ് വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. 2018 ൽ ആർ ട്ടി ആർ 160 4 വി എത്തിയതോടെ എൻ എസ് 160 എന്നിവർ തമ്മിൽ കടുത്ത പോരാട്ടമാണ് നടത്തി വരുന്നത്. ഇപ്പോൾ 2023 ൽ എത്തി നിൽക്കെ ആർ ട്ടി ആർ 160 യാണ് ഇന്ത്യയിലെ ബെസ്റ്റ് സ്‌പോർട്ടി കമ്യൂട്ടർ.
Leave a comment