ഇന്ത്യയിൽ 2019 ലാണ് ആദ്യ എഥനോൾ കരുത്തുമായി ഒരു മോട്ടോർസൈക്കിൾ എത്തുന്നത്. അത് മറ്റാരുമല്ല നമ്മുടെ ട്ടി വി എസ് ആയിരുന്നു. അപ്പാച്ചെ ആർ ട്ടി ആർ 200 ന് 100% എഥനോൾ ഉപയോഗിച്ച് ഓടുന്ന ബൈക്കുമായാണ് 2019 ൽ അവതരിപ്പിച്ചത്. എന്നാൽ അധികം എഥനോൾ പെട്രോൾ പമ്പുക്കൾ ഇല്ലാതെ വന്നതോടെ ആ പ്രൊജക്റ്റ് ആദ്യം തന്നെ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ വരുന്ന വർഷങ്ങളിൽ എഥനോൾ ബൈക്കുകൾ ഇന്ത്യയിൽ വലിയതോതിൽ വർദ്ധിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതിനായി ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ വിദേശ താരങ്ങളെ കൊണ്ട് വരെ പ്രൊമോട്ട് ചെയ്യുന്നുണ്ട്.
ട്ടി വി എസ് രണ്ടാം അംഗത്തിന് ഇറങ്ങുമ്പോൾ ഒരു പടിയിറങ്ങി. 20 മുതൽ 85 ശതമാനം വരെയുള്ള എഥനോൾ ഉപയോഗിക്കുന്ന എൻജിനാണ് ഒരുക്കിയിരിക്കുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ എഥനോൾ ടെക്നോളജി കൈയിലുള്ള യമഹ തങ്ങളുടെ എഫ് സി മോഡലിൽ 20 മുതൽ 100 ശതമാനം വരെയുള്ള എഥനോൾ ഉപയോഗിച്ച് ഓടാവുന്ന എൻജിനുകളാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പവറിൽ കോംപ്രമൈസ് ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.
ഇന്റർനാഷണൽ മാർക്കറ്റിൽ നിന്ന് എത്തിയ എഫ് സി ക്ക് കുറച്ച് കരുത്ത് കുറഞ്ഞതിനൊപ്പം ചില മാറ്റങ്ങളും യമഹ നൽകിയിട്ടുണ്ട്. എൻജിൻ ഹോണ്ടയുടെ എക്സ് ആർ ഇ ക്ക് സംഭവിച്ചത് പോലെ 0.2 ബി എച്ച് പി പവറും 0.4 എൻ എം ടോർക്കും കുറച്ചാണ് എഥനോൾ കരുത്ത് പകരുന്നത്. ഒപ്പം എഥനോളിൽ ഇന്ധനക്ഷമത കുറവായിട്ട് കൂടി. 13 ലിറ്ററിൽ നിന്ന് 11.9 ലിറ്ററിലേക്ക് ടാങ്ക് കപ്പാസിറ്റി കുറച്ചു. ഹെഡ്‍ലൈറ്റിലെ ചെറിയ മിനുക്ക് പണികൾ നടന്നിട്ടുണ്ട്. മറ്റൊരു വലിയ മാറ്റം എം ആർ എഫ് ടയറിന് പകരം പിരെല്ലി ടയറുകളാണ് ഇന്റർനാഷണൽ എഫ് സി ക്ക് വരുന്നത് എന്നാണ്. ഒപ്പം ഇന്റർനാഷണൽ മാർക്കറ്റിൽ ഇവൻറെ പേര് ഫൈസർ എഫ് സി 15 എന്നാണ്.
ഇവന് പകരക്കാരനായി എത്തുന്ന പുതിയ ഫൈസർ എഫ് സി 15 ഇന്റർനാഷണൽ മാർക്കറ്റിൽ ഈ അടുത്ത് അവതരിപ്പിച്ച ഡോമിനർ 160 യുമായി മത്സരിക്കുന്നുണ്ട്.
Leave a comment