പെട്രോൾ വില കൂടി കൊണ്ടേ ഇരിക്കുകയാണ്. ഈ ഇന്ധനവിലയിൽ നട്ടം തിരിയുന്ന നമ്മുക്ക്. ഫ്രീ ആയി പെട്രോൾ നിറക്കാൻ സാധിക്കുമെങ്കിലോ ???. സ്വപ്‍നം മാത്രമാണ്, എന്നാലും കുറച്ച് പെട്രോൾ ഫ്രീ ആയി കിട്ടാനുള്ള ഒരു വഴിയുണ്ട്.
നമ്മളിൽ പലർക്കും അറിയാത്ത ഒരു കാർഡ് ആണ് പെട്രോൾ കാർഡ്. ക്രെഡിറ്റ് കാർഡ് തുടങ്ങിയ കാർഡുകളെ പോലെയുള്ള ഈ സംവിധാനം. ചില പമ്പുകളിൽ പെട്രോൾ നിറക്കുമ്പോൾ ചില ഓഫറുകൾ തരുന്നുണ്ട്. ക്രെഡിറ്റ് കാർഡ് പോലെ പണം അപ്പോൾ തന്നെ നൽകേണ്ടതില്ല.
അതിൽ ആക്സിസ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പെട്രോൾ കാർഡുകളുടെ ആനുകുല്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. കഥാപാത്രങ്ങൾ വെറും സാങ്കല്പികം മാത്രമാണ്. കഥയിലെ നായകൻ ജെസ് ആണ്. ആളൊരു പ്രൈവറ്റ് കമ്പനിയിലാണ് ഇപ്പോൾ ജോലി നോക്കുന്നത്. പെട്രോൾ കാർഡ് കൈയിൽ കിട്ടിയപ്പോൾ തന്നെ അത് ഉപയോഗിക്കാനായി ആക്സിസ് ബാങ്കുമായി ടൈഅപ്പുള്ള ഇന്ത്യൻ ഓയിലിൻറെ പമ്പിലേക്കാണ് പോക്ക്.
നാളെ ഞായറാഴ്ച ആയതിനാലും നാളെ ഭാര്യയുമായി കുറച്ചു കറക്കമുള്ളമുള്ളതിനാലും ആൾ ഒന്ന് ലാവിഷായി. തൻറെ ഹോണ്ട ഷൈനിൽ 500 രൂപക്ക് പെട്രോൾ അടിച്ചു. കാർഡ് കൊടുത്ത ജെസ് ഞെട്ടി !!! 250 രൂപയുടെ വെൽക്കം ബോണസ് ആണ് ആ ഞെട്ടലിന് പിന്നിൽ.

അങ്ങനെ ഞായറാഴ്ചയിലെ കറക്കത്തിനിടയിൽ ഒരു കുഴപ്പമില്ലാത ഹോട്ടലിൽ കയറി. അവിടെയും ഈ കാർഡ് എടുത്ത് വീശി അപ്പോഴും കിട്ടി 20% ഡിസ്‌കൗണ്ട്. എൻ ബി :: എല്ലാ ഹോട്ടലിലും ഇത് ബാധകമല്ല. മുകളിൽ പറഞ്ഞത് പോലെ ഇന്ത്യൻ ഓയിൽ പമ്പുകളിലും ചില ഹോട്ടലുകളിലും മാത്രമാണ് ഈ ആനുകുല്യങ്ങൾ കിട്ടുന്നത്.
അങ്ങനെ അടിച്ചു പൊളിച്ച് രണ്ടു ദിവസത്തെ ഡിസ്‌കൗണ്ടും കഴിഞ്ഞ് ജെസ് വീണ്ടും ജോലിക്ക് കയറി. ജോലിയുടെ സ്വഭാവം അനുസരിച്ച് ബൈക്കിൽ കുറച്ചധികം യാത്രകളുണ്ട്. ഏകദേശം മാസം 5,000 രൂപയോളം പെട്രോളിന് മാത്രം വേണം.
പെട്രോൾ കാർഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുമ്പോൾ ഓരോ 100 രൂപക്കും 20 റീവാർഡ് പോയിന്റുകൾ ലഭിക്കും. അങ്ങനെ മാസം അവസാനം പതിവ് പോലെ ഞെരുങ്ങി നിൽക്കുമ്പോളാണ്. ഈ റീവാർഡ് പോയിന്റുകൾ ഹീറോ ആകുക. ഏകദേശം 400 രൂപക്ക് പെട്രോൾ സൗജന്യമായി അടിക്കാൻ സാധിക്കുമെന്നാണ് ജെസ് പറയുന്നത്.
പെട്രോൾ കാർഡിനുള്ള യോഗ്യത
ഇനി ജെസിന് പെട്രോൾ കാർഡ് കിട്ടിയത് ഏങ്ങനെ എന്ന് നോക്കാം. പ്രൈവറ്റ് കമ്പനിയിൽ നിന്ന് 15,000 മുകളിലാണ് നെറ്റ് ശമ്പളമായി ലഭിക്കുന്നത്. അത് ആക്സിസ് ബാങ്ക് ഹോൾഡർ ആയതിനാലാണ്. ബാങ്കിൽ അക്കൗണ്ട് ഇല്ലാത്ത അരുണിനും ആക്സിസ് ബാങ്കിൻറെ കാർഡുണ്ട്. പക്ഷേ 24,000 രൂപക്ക് മുകളിലാണ് അരുണിൻറെ ശമ്പളം. 3.6 ലക്ഷത്തിന് മുകളിൽ ഐ ട്ടി ആർ ഫയൽ ചെയ്യുന്ന ലിജോയുടെ മുതലാളിയുടെ കൈയിലും ഈ കാർഡ് ഉണ്ട്. ആൾക്ക് ആക്സിസ് ബാങ്ക് അക്കൗണ്ട് തന്നെയാണ്. ഇനി അക്കൗണ്ട് ഇല്ലെങ്കിൽ 5.4 ലക്ഷം ഐ ട്ടി ആർ ഫയൽ ചെയ്യുന്നവർക്കും ഈ കാർഡിന് യോഗ്യതയുണ്ട്.

അഡിഷണൽ ചാർജും കൂടുതൽ ആനുകുല്ല്യങ്ങളും
ഈ പെട്രോൾ കാർഡിന് ചില മറ്റ് ചിലവുകൾ കൂടിയുണ്ട്. ജോയിൻ ചെയ്യുന്നതിന് 500 രൂപ + ജി എസ് ട്ടിയും. എല്ലാ വർഷവും 500 + ജി എസ് ട്ടി യും നൽകണം. എന്നാൽ ജെസ്സിന് ആനുവൽ ഫീയിൽ ഡിസ്‌കൗണ്ട് കിട്ടാറുണ്ട്. കാരണം 50,000 രൂപക്ക് മുകളിൽ പെട്രോൾ കാർഡിലൂടെ സ്പെൻഡ് ചെയുന്നുണ്ട്.
ഇതുമാത്രമല്ല ക്രെഡിറ്റ് കാർഡിനെ അപേക്ഷിച്ച് സർചാർജിൽ കുറവ്, ഓൺലൈൻ ട്രാൻസാക്ഷനുകളിൽ റീവാർഡ് പോയിൻറ് എന്നിങ്ങനെ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. ഇതാണ് ജെസ്സിൻറെ കഥ. ഇദ്ദേഹത്തെ പോലെ നിങ്ങൾക്കും പെട്രോൾ കാർഡ് സ്വന്തമാകാം. ആക്സിസ് ബാങ്കിൻറെ പെട്രോൾ കാർഡുകൾക്കായി ആക്സിസ് ബാങ്കിൽ ബന്ധപ്പെടാവുന്നതാണ്.
എസ് ബി ഐ യിലും ഈ കാർഡ് ലഭ്യമാണ്. ബാങ്ക് പോലെ നിബന്ധനകളിലും വ്യത്യാസമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അതാത് ബാങ്കുമായി ബന്ധപ്പെടുക.
ക്രെഡിറ്റ് കാർഡ് പോലെയുള്ള സംവിധാനമായതിനാൽ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. എല്ലാ വശങ്ങളും ചോദിച്ച് മനസ്സിലാക്കി മാത്രം കാർഡ് ഉപയോഗിച്ച് തുടങ്ങുക.
വായിച്ച എല്ലാവർക്കും ഉപകാരപ്രദമായി എന്ന് തോന്നുന്നു. ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുന്ന കാര്യം പരിഗണിക്കണേ…
Leave a comment