ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളമോട്ടോർസൈക്കിൾ കമ്പനികളുടെ ഏറ്റവും വിലകൂടിയ മോഡലുകളുടെ നവംബറിലെ വില്പന നോക്കാം. ഈ സെഷനിൽ സിംഗിൾ സിലിണ്ടർ മോഡലുകളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ആദ്യം ഭാരതീയരുടെ വില്പന നോക്കാം. ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോക്ക് പിടുത്തം മുഴുവൻ താഴെയുള്ള മോഡലുകളിലാണ്. എന്നാൽ ഹീറോയുടെ സൂപ്പർ ഹീറോ എക്സ്പൾസ് 200 ആണ് ഏറ്റവും മുകളിൽ 582 യൂണിറ്റുക്കൾ.
ഇന്ത്യയിലെ രാജാവ് ഹീറോ ആണെങ്കിൽ കയറ്റുമതിയിൽ രാജാവ് നമ്മുടെ ബജാജ് ആണ്. ബ്രസീലിൽ ഡോമിനർ എന്ന പേരിൽ എൻ എസിനെ അവതരിപ്പിച്ചെങ്കിലും. ശരിക്കും ഇന്ത്യയിലെ ഡോമിനറുകളാണ് ഫ്ലാഗ്ഷിപ്. ഡോമിനർ 250 ക്ക് 407 യൂണിറ്റും 400 ന് 406 യൂണിറ്റുമാണ് വില്പന നടത്തിയിരിക്കുന്നത്.
ഇന്ത്യയിൽ വലിയ വില്പന നേടി കൊണ്ടിരിക്കുന്ന ജി 310 ആർ ആറിൻറെ ശരിയായ മോഡൽ. ഇന്ത്യയുടെ അഭിമാനമായ അപ്പാച്ചെ ആർ ആർ 310. പേര് സൂചിപ്പിക്കുന്നത് പോലെ 300 നോട് ആഘാതമായ പ്രേണയമുണ്ട്. മാസങ്ങളായി 300 യൂണിറ്റിനടുത്ത് വില്പന നടത്തുന്ന ആർ ആർ 310. നവംബറിൽ കാഴ്ചവച്ചത് 309 യൂണിറ്റുകളാണ്.
ഇംഗ്ലണ്ട് വംശജനായാലും ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരം. എൻഫീൽഡ് ഫാമിലിയിൽ 350 സിസി യിൽ മോഡലുകൾ ഏറെ ഉണ്ടെങ്കിലും ഏറ്റവും വില കൂടിയ സിംഗിൾ സിലിണ്ടർ മോഡൽ ഹിമാലയൻ ആണ്. 2121 യൂണിറ്റുകളാണ് ഹിമാലയൻറെ വില്പന.

ഇനി ജപ്പാനിലേക്ക് കടന്നാൽ യമഹ, ഹോണ്ട, സുസൂക്കിയുമാണ് ഈ സെഗ്മെന്റിൽ വില്പന നടത്തുന്നത്. മൂവരുടെയും ബിഗ് ബൈക്കുകളെ ഇത്തവണ പരിഗണിക്കുന്നില്ല.
ഹോണ്ടയാണ് ഇത്തവണ ഏറ്റവും ഞെട്ടിച്ചിരിക്കുന്നത്. സി ബി 200 എക്സ് എത്തിയതോടെ മങ്ങിയ ഹോർനെറ്റ് 2.0 നവംബറിൽ ഞെട്ടിച്ച വിൽപ്പനയാണ് നേടിയിരിക്കുന്നത്. 200 എക്സ് വെറും 93 യൂണിറ്റ് വില്പന നടത്തിയപ്പോൾ ഹോർനെറ്റ് 2.0 യുടെ വില്പന 1655 യൂണിറ്റുകളാണ്. ഈ സെക്ഷനിലെ ഏറ്റവും വില്പന നടത്തിയ മൂന്നാമത്തെ മോഡലാണ് ഹോണ്ടയുടെ നേക്കഡ് 200.
ഇതേ വഴി തുടരുന്ന സുസുക്കിയുടെ 250 നേക്കഡ്, എ ഡി വി മോഡലുകളുടെ വില്പന നോക്കിയാൽ അവിടെ ആട്ടി മറികൾ ഒന്നും നടന്നിട്ടില്ല. എ ഡി വി തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ജിക്സർ 250 ട്വിൻസ് ഒരു യൂണിറ്റ് പോലും വില്പന നടത്തിയിട്ടില്ല. രണ്ടുപേരും കൂടി വിറ്റത് 319 യൂണിറ്റുകളാണ്. യമഹയിലെ ഏറ്റവും വലിയവൻ യമഹ ആർ 15 ആണ്. നവംബറിൽ 7478 യൂണിറ്റുകളാണ്.
Leave a comment