ഇന്ത്യയിൽ മൾട്ടി പ്രീമിയം ബ്രാൻഡുകൾ അവതരിപ്പിച്ച ഷോറൂം ശൃംഖലയായിരുന്നു മോട്ടോ റോയൽ. 2020 ഓടെ കൈനിറ്റിക്കിൻറെ കിഴിൽ പ്രവർത്തിച്ചിരുന്ന ഈ കമ്പനി വില്പന അവസാനിപ്പിച്ചെങ്കിലും. ആ ബ്രാൻഡിന് കിഴിലുണ്ടായിരുന്ന എല്ലാ ബ്രാൻഡുകളും ഇന്റർനാഷണൽ മാർക്കറ്റിൽ സജീവമാണ്. അതിൽ സൂപ്പർ താരങ്ങളുടെ ഇടയിൽ പൊന്നും വിലയുള്ള ഒരു സിംഗിൾ സിലിണ്ടർ മോഡൽ ഉണ്ടായിരുന്നു. എഫ് ബി മോൺണ്ടിയാലിൻറെ എച്ച് പി എസ് 300. അന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ സിംഗിൾ സിലിണ്ടർ ബൈക്കുകളിൽ ഒന്നായിരുന്നു.

ഇറ്റലിക്കാരനായ എഫ് ബി മോൺണ്ടിയാലിൽ യൂറോപ്യൻ മാർക്കറ്റിൽ പുതിയൊരു ക്ലാസിക് സ്ക്രമ്ബ്ലെറിനെ അവതരിപ്പിക്കുകയാണ്. സ്പാർട്ടൺ 125 എന്ന ഇവൻ, എൻജിൻ കൊണ്ട് ചെറിയവൻ ആണെങ്കിലും ലുക്ക്, അളവുകൾ എന്നിവകൊണ്ട് പരിപൂർണമായി ഒരു സ്ക്രമ്ബ്ലെർ എന്ന് തന്നെ പറയാം.
ആദ്യം ഡിസൈൻ , സ്ക്രമ്ബ്ലെർ മോഡലുകൾക്ക് വേണ്ട പരുക്കൻ രൂപം അങ്ങനെ തന്നെ ആവാഹിച്ചിട്ടുണ്ട്. അതിനായി പരമ്പരാഗതമായി കിട്ടുന്ന റൌണ്ട് ഹെഡ്‍ലൈറ്റ്, ട്ടിയർ ഡ്രോപ്പ് ഇന്ധന ടാങ്ക്, ഫ്ലാറ്റ് സീറ്റ്, റൌണ്ട് ടൈൽ സെക്ഷൻ, മിനിമലിസ്റ്റിക് ആയി ഡിസൈൻ ചെയ്ത മുൻ പിൻവശം എന്നിവയിൽ എല്ലാം അതുപോലെ തന്നെ.
ഇനി അളവുകളിലേക്ക് നോക്കിയാൽ ഓഫ് റോഡ് കഴിവുകളും കൂടിയതാണ് സ്ക്രമ്ബ്ലെർ മോഡലുക്കൾ. അതിനായി 210 എം എം ഗ്രൗണ്ട് ക്ലീറൻസ് നൽകിയപ്പോൾ. വലിയ പ്രേശ്നമില്ലാത്ത സീറ്റ് ഹൈറ്റ് ആണ്, 800 എം എം. 15 ലിറ്റർ ഇന്ധന ടാങ്ക് എന്നിവിടങ്ങളിൽ എ + തന്നെ.
എന്നാൽ മാർക്ക് കുറയാൻ സാധ്യതയുള്ള ഭാഗത്തേക്കാണ് ഇനിയുള്ള പോക്ക്. ക്ലാസ്സിക് താരമായതിനാലാകാം എൻജിനും കുറച്ച് പഴയ ടെക്നോളജിയിലാണ്. 125 സിസി കപ്പാസിറ്റിയുള്ള ഈ ഹൃദയം തണുപ്പിക്കുന്നത് കാറ്റടിച്ചാണ്. 9,000 ആർ പി എമ്മിൽ 11.4 ബി എച്ച് പി യും 7,500 ആർ പി എമ്മിൽ 9.5 എൻ എം വും ഉല്പാദിപ്പിക്കാൻ കഴിയുന്ന ഈ എൻജിൻറെ . 110 / 130 സെക്ഷൻ ടയറിലേക്ക് കരുത്ത് എത്തിക്കുന്നത് 5 സ്പീഡ് ട്രാൻസ്മിഷൻ വഴിയാണ്. സ്പോക് വീലുകൾ നൽകിയിട്ടുണ്ടെങ്കിലും 17 ഇഞ്ച് ടയറുകളാണ്. ഇരു അറ്റത്തും ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്.
125 കെ ജി ഭാരമുള്ള ഇവൻ യൂറോപ്പിൽ വരുന്ന മാസങ്ങളിൽ പ്രതിക്ഷിക്കാം. ഇന്ത്യയിൽ എത്താൻ വലിയ സാധ്യതയൊന്നും ഇപ്പോളില്ല. മോട്ടോ റോയൽ ഷോറൂം ശൃംഖല പിന്നെ തുറന്നിട്ടുമില്ലല്ലോ. എന്നാൽ ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള ഒരു വ്യത്യാസ്ത കഫേ റൈസർ ഈയിടെ പരിചയപ്പെടുത്തിയിരുന്നു.
Leave a comment