ബുധനാഴ്‌ച , 29 നവംബർ 2023
Home latest News ഇന്ത്യയിൽ നിന്ന് എക്സോട്ടിക്ക് ഹിമാലയൻ
latest News

ഇന്ത്യയിൽ നിന്ന് എക്സോട്ടിക്ക് ഹിമാലയൻ

മോട്ടോ എക്സോട്ടിക്കയുടെ മാസ്റ്റർ പീസ് ഐറ്റം

മോഡിഫിക്കേഷൻ ഹൗസുക്കളെ എന്നും വലിയ തോതിൽ പ്രോഹാത്സാഹിപ്പിക്കുന്ന ഇരു ചക്ര ബ്രാൻഡ് ആണ് റോയൽ എൻഫീൽഡ്. കസ്റ്റമ് ഹൗസുകൾക്കായി റോയൽ എൻഫീൽഡ് ഗ്ലോബൽ കസ്റ്റമ് ബിൽഡ് പ്രോഗ്രാമ് എന്ന പരിപാടി അവതരിപ്പിച്ചു. എൻഫീൽഡിന് മുന്നിൽ എത്തിയ ഒരു ഒരു എക്സോട്ടിക്ക് ഹിമാലയൻ എത്തി ഒരു വിചിത്ര ഹിമാലയൻ.ഈ വിചിത്രന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കൈകൾ ഡറാഡുൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോട്ടോ എക്സോട്ടിക്ക എന്ന കസ്റ്റമ് ഹൌസ് ആണ്.

ഈ ഹിമാലനെ വിചിത്രമാക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് കുറച്ച് വലുതാണ്. എന്തൊക്കെ എന്ന് നോക്കിയാലോ. ഹൈ ഏൻഡ് സ്പോർട്സ് കാറുകളിൽ കാണുന്ന കാർബൺ ഫൈബർ ആണ് മുഴുവൻ ബോഡി പാനലുക്കൾ നിർമിച്ചപ്പോൾ. ഇന്ധനടാങ്ക് അലൂമിനിയം കൊണ്ടാണ്.

അവിടം കൊണ്ട് തീരുന്നില്ല വിചിത്രന്റെ  വിശേഷങ്ങൾ മെക്കാനിക്കലിയും ഇവനെ വിചിത്രനാകാൻ കസ്റ്റമ് ഹൌസ് നോക്കിയിട്ടുണ്ട്.

ആദ്യപടിയായി എൻജിൻ 411 സിസിയിൽ നിന്ന് 500 സിസിയിലേക്ക് കപ്പാസിറ്റി കൂട്ടിയപ്പോൾ കുറച്ചു കൂടി കരുത്ത് കൂടുന്നതിനായി ഹൈ ലിഫ്റ്റ് കാം ഷാഫ്റ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എക്സ്ഹൌസ്റ്റും ചെറുതാക്കിയിട്ടുണ്ട്. ഒപ്പം പ്രോഗ്രാമബിൾ ഇ. സി. യൂ കൂടി കൂട്ടിനുണ്ട് . 21, 18 ഇഞ്ച് സ്പോക്ക് വീലുകൾ തുടരുമ്പോൾ കവർ ചെയ്തിരിക്കുന്ന ടയർ റാലി സ്പെക് ആണ്. 320എം എം സിംഗിൾ ഡിസ്ക്  ബ്രേക്കിങ്ങിന് കരുത്ത് നൽകുമ്പോൾ സസ്‌പെൻഷന് കരുത്ത് നൽകുന്നത് നമ്മുടെ കെ ട്ടി എമ്മിന്റെ സ്വന്തം കമ്പനിയായ ഡബിൾ യൂ പി യാണ്. മുന്നിൽ യൂ എസ് ഡി യും പിന്നിൽ മോണോ സസ്‌പെൻഷനുമാണ്.

അങ്ങനെ വിചിത്രമായ ലിസ്റ്റ് അവസാനിപ്പിക്കുമ്പോൾ ഈ മോഡൽ വില്പനക്ക് എത്തിക്കാൻ എക്സോട്ടിക്കക് ഇപ്പോൾ ഉദ്ദേശമില്ല. ഇത് റോയൽ എൻഫീൽഡ് ഗ്ലോബൽ കസ്റ്റമ് ബിൽഡ് പ്രോഗ്രാമിന് വേണ്ടി ഒരുക്കിയ മോട്ടോ എക്സോട്ടിക്കയുടെ മാസ്റ്റർ പീസ് ഐറ്റം ആണ്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കരിസ്‌മ പതുക്കെ തുടങ്ങി ഹീറോ തിളങ്ങി

ഇന്ത്യയിൽ ഉത്സവകാലം അടി തിമിർക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ സ്ഥിതി കുറച്ചു...

എക്സ് 440 യുടെ ആദ്യ മാസ വില്പന പുറത്ത്

ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി നേരിട്ട് മത്സരിക്കാൻ എത്തിയ ഹാർലി എക്സ് 440. ജൂലൈ മാസത്തിലാണ്...

സിംഗിളിലെ സാഹസികരുടെ രാജാവ് ആര് ???

ഇന്ത്യയിൽ ട്ടോപ്പ് ഏൻഡ് സിംഗിൾ സിലിണ്ടർ സാഹസികരിൽ രാജാവായി വാഴുകയായിരുന്നു എ ഡി വി 390....

ഷോട്ട്ഗൺ 650 അവതരിപ്പിച്ചു

റോയൽ എൻഫീൽഡ് 650 നിരയിൽ ഒരു ലിമിറ്റഡ് എഡിഷൻ കൂടി. നമ്മൾ റോഡിൽ പല തവണ...