ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിൽ ഒന്നാണ് ബുഗാട്ടി. മണിക്കൂറിൽ 490 കിലോ മീറ്റർ വേഗതയിൽ പറക്കുന്ന ആ കാറുകൾക്ക് 285 സെക്ഷൻ ടയറുകളാണ് കമ്പനി നൽകുന്നത്. എന്നാൽ ചൈനീസ് കമ്പനികൾ തങ്ങളുടെ ക്രൂയ്സർ മോഡലുകൾക്ക് നൽകിയിരിക്കുന്ന ടയർ കണ്ടാൽ ബുഗാട്ടി വരെ മൂക്കത്ത് കൈ വക്കും.
ചൈനീസ് കമ്പനിയായ ഷി ഷി .. പേര് വായിൽ കൊള്ളാത്തത് കാരണം പറയുന്നില്ല. വോൾവിറിൻ എക്സ് എസ് 800 എന്നാണ് ഇവൻറെ പേര്. ഇന്ത്യയിൽ ഓട്ടോ എക്സ്പോ കാണാൻ ഇതുപോലെ ചില വിചിത്രമായ മോഡലുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ അവരെയൊക്കെ ടയർ സൈസിൻറെ കാര്യത്തിൽ ഇവൻറെ പിന്നിൽ നിൽക്കും. ഇന്ത്യൻ ഓട്ടോ സ്‌പോയിൽ കണ്ട എൽ എഫ് സി 700 ന് 310 സെക്ഷൻ ടയറാണെങ്കിൽ ഇവന് നൽകിയിരിക്കുന്നത്. 360 സെക്ഷൻ ടയറുകളാണ്. ലോകത്തിലെ തന്നെ പ്രൊഡക്ഷൻ ബൈക്കുകളിൽ ഏറ്റവും വലിയ ടയർ.

രൂപത്തിലേക്ക് കടന്നാൽ മുൻ വശം പതിവ് പോലെ ഡുക്കാറ്റിയുടെ ഡയവൽ തന്നെ. ഹെഡ്‌ലൈറ്റ്, ഉയർന്നിരിക്കുന്ന ഹാൻഡിൽ ബാർ എന്നിവയാണ് ഡയവലുമായി ഏറെ സാമ്യം. മുൻ മഡ്ഗാർഡ് ഇന്ത്യൻ മോട്ടോർസൈക്കിളിൽ നിന്ന് എടുത്തപ്പോൾ. ഇന്ധന ടാങ്ക് ഹാർലി ഡേവിഡ്സൺ ബൈക്കുകളിലെ പോലെ കുറച്ച് തടിച്ചാണ് കെടുപ്പ്. പിൻവശത്തേക്ക് നീങ്ങുമ്പോൾ ഒറ്റ സീറ്റ്, സിംഗിൾ സൈഡ് സ്വിങ് ആം എന്നിവ അമേരിക്കൻ കസ്റ്റമ് ബൈക്കുകളെ ഓർമ്മയിൽ എത്തിക്കും. വലിയ ടയർ പൂർണ്ണമായി കാണുന്ന തരത്തിലാണ് പിൻവശം.
അങ്ങനെ ഡിസൈൻ കഴിഞ്ഞ് ഇനിയാണ് ചൈനീസ് ബൈക്കുകൾ സ്ഥിരമായി തോൽക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. എൻജിൻ സ്പെക്, എന്നാൽ ഇവിടെയും പതിവ് പോലെ അത്ര പൊലിമയൊന്നും ഇല്ല. 800 സിസി, വി ട്വിൻ, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 52 പി എസും 56 എൻ എം ടോർക്കുമാണ്. പവറും ടോർക്കും ഒന്നും അത്ര നൽകിയിലെങ്കിലും ഭാരത്തിൻറെ കാര്യത്തിൽ ലാവിഷ് ആയിരുന്നു കമ്പനി. ഏകദേശം 288 കെ ജി യോളമാണ് ഇവൻറെ ആകെ ഭാരം. ഇന്ത്യയിൽ എത്തുന്ന കാര്യം പിന്നെ പറയേണ്ടതില്ലലോ.???
Leave a comment