അടുത്ത തലമുറ ഇന്ധനം ഇലക്ട്രിക്ക് ആകുമെന്നാണ് എല്ലാവരുടെയും കണക്ക് കൂട്ടൽ. എന്നാൽ കൽക്കരി കത്തിച്ച് വൈദ്യുതി ആക്കിയാൽ മലിനീകരണം കുറയുമോ എന്ന ഒരു മറു ചോദ്യമുണ്ട്. എന്തായാലും ഇലക്ട്രിക്ക് വിപണി കുതിക്കുകയാണ്. അതിന് വേണ്ടി പൊടിമീൻ മുതൽ തിമിഗലങ്ങൾ വരെ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ഇലക്ട്രിക്ക് മോഡലുകൾ ശക്തമാകുന്നതോടെ തകർന്ന് പോകുന്നത് നമ്മുടെ എല്ലാം ചങ്കും ചങ്കിടിപ്പുമായ പെട്രോൾ വാഹനങ്ങളാണ് നമ്മുടെ സ്വന്തം ബൈക്കുകളാണ്.
പെട്രോൾ വാഹനങ്ങളുടെ അല്ലെങ്കിൽ ഐ സി ഇ ബൈക്കുകൾ പൂർണ്ണമായി കൈവിടുന്നില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. എന്നാൽ പെട്രോളിന് പകരം ഫ്ളക്സ് ഫ്യൂൽ വഴിയാണ് ഐ സി ഇ എൻജിനുകൾ ജീവൻ വക്കാൻ പോകുന്നത് എന്ന് മാത്രം. അതിനായി ഇന്ത്യൻ എക്സ്പോയിൽ ഉടൻ എത്താൻ സാധ്യതയുള്ള എഥനോൾ ബൈക്കുകളെ പ്രദർശിപ്പിച്ചിരുന്നു. അത് വെറുമോരു കാട്ടി കൂട്ടൽ മാത്രമല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നമ്മുടെ റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ കേന്ദ്ര മന്ത്രിയായ നിതിൻ ഗഡ്ക്കരി. എഥനോൾ ഫ്യൂൽ കൂടുതൽ ശക്തമാകുന്നതിന് വേണ്ടി 15 ദിവസത്തിനുള്ളിൽ പെട്രോളിയം മന്ത്രിയുമായി ചേർന്ന് എഥനോൾ പമ്പുകളുടെ നയരേഖ തയ്യാറാക്കുന്നുണ്ടെന്ന് അറിയിച്ച് കഴിഞ്ഞു. എഥനോൾ എത്തുന്നതോടെ പെട്രോൾ ഇറക്കുമതിയിൽ വലിയ കുറവുണ്ടാക്കും.

അപ്പോൾ എന്താണ് എഥനോൾ
എഥനോൾ എന്നത് ഇന്ധനമായി ഉപയോഗിക്കാവുന്ന ഒരു തരം ആൽക്കഹോൾ ആണ്. കരിബ്, ചോളം തുടങ്ങിയ ജൈവ വസ്തുക്കളിൽ നിന്നാണ് ഈ ഫ്യൂൽ ഉല്പാദിപ്പിക്കുന്നത്. 100% എഥനോൾ ആയോ പെട്രോളിൽ കലർത്തിയോ ഇത് ഉപയോഗിക്കാവുന്നതാണ്. ഇ10 മുതൽ ഇ100 വരെ ഗ്രേഡിൽ നിർമ്മിക്കുന്ന എഥനോൾ. ഇ യുടെ അപ്പുറത്തെ സംഖ്യയാണ് എത്ര ശതമാനം എഥനോൾ കൊണ്ടെൻറ് ഉണ്ടെന്ന് പറയുന്നത്. ബാക്കി ഭാഗം പെട്രോളുമാണ് . ഇ 85 ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എഥനോൾ.
യൂറോപ്പ്, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ എഥനോൾ ഉപയോഗിച്ചു വരുന്നത്. ഇവിടെ മോട്ടോർസൈക്കിൾ, ഓട്ടോറിക്ഷ എന്നിവടങ്ങളിലാണ് ആദ്യം തുടങ്ങുന്നത്. എന്നാൽ അവിടെ ലൈറ്റ് ട്രക്ക്, കാറുകളിൽ വരെ എഥനോൾ കൊണ്ടാണ് ഊർജം പകരുന്നത്.

എഥനോളിൻറെ ഗുണങ്ങൾ
കരിമ്പിൽ നിന്നും ചോളത്തിൽ നിന്നുമാണ് എഥനോൾ ഉണ്ടാകുന്നത് എന്ന് മനസ്സിലായല്ലോ. ഇത് എല്ലാ രാജ്യങ്ങളിലും വളരുന്നതിനാൽ തദ്ദേശീയമായി തന്നെ പ്രൊഡക്ഷൻ നടത്താം. അതുകൊണ്ട് തന്നെ പെട്രോളിനെ അപേക്ഷിച്ച് വിലയിൽ കുറവുണ്ടാകും.
പെട്രോളിനെ അപേക്ഷിച്ച് മലിനീകരണം കുറവാണ് എഥനോളിന്. എന്നാൽ ഒരു വെല്ലുവിളിയും ഇതിന് പിന്നിലുണ്ട്. പെട്രോളിനെ അപേക്ഷിച്ച് ജ്വലനശേഷി കുറവായതിനാൽ, ഇതിനെ മാറി കടക്കാനാണ് ഇ 85 പോലുള്ള മിക്സ്ച്ചർ രൂപ പെടുത്തിയിരിക്കുന്നത്. കത്താനുള്ള പവർ പെട്രോളും ബാക്കി കാര്യങ്ങൾ എഥനോളും നോക്കിക്കോളും. മലിനീകരണം കുറയുന്നതോടെ ആഗോള താപനം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ഇന്ത്യയിൽ തന്നെ എഥനോളിൻറെ ഉത്പാദനം നടത്തുന്നതിലൂടെ തൊഴിൽ അവസരങ്ങൾ, കാർഷിക മേഖലയിൽ വലിയ ഉണർവും ഈ സെക്ടറിലൂടെ നേടാൻ സാധിക്കും.
എഥനോളിൻറെ ദോഷങ്ങൾ
എല്ലാ വസ്തുക്കളുടെ പോലെ ഒരു ഗുണമുള്ളപ്പോൾ ഒരു ദോഷം എന്തായാലും ഉണ്ടാകും. എന്നാൽ ദോഷങ്ങളെ കവച്ചു വക്കുന്നത് കൊണ്ടാണ് മുകളിൽ പറഞ്ഞ പല രാജ്യങ്ങളിലും ഈ ഇന്ധനം വിജയകരമായിരിക്കുന്നത്.
ഇനി ദോഷങ്ങൾ. എഥനോൾ പ്രധാനമായും കരിമ്പ്, ചോളം എന്നിവയാണ് എഥനോളിൻറെ പ്രധാന അസംസ്‌കൃത വസ്‌തു. അതുകൊണ്ട് തന്നെ വലിയ കൃഷിയിടങ്ങൾ തന്നെ ഇതിനായി ഒരുക്കേണ്ടിവരും.
തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ കൽക്കരിയിൽ നിന്ന് വൈദ്യുതി ഉണ്ടാകുന്നത് പോലെ. അസംസ്‌കൃത വസ്തുക്കൾ വാറ്റി എടുക്കാനായി വലിയ താപനില ആവശ്യമാണ്. അതിനായി ഫോസിൽ ഇന്ധനങ്ങളുടെ സഹായം വേണ്ടി വരും. ഇതിലൂടെ ഹരിത ഗൃഹ വാതകങ്ങളുടെ പുറം തള്ളൽ ഉണ്ടാകും.
സോഴ്സ് 1
Leave a comment