ഇന്ത്യ ഇലക്ട്രിക്ക് മോഡലുകളിലേക്ക് മാറുമ്പോൾ കവാസാക്കി, ഹോണ്ട, ട്രിയംഫ്, ട്ടി വി എസ്, യമഹ തുടങ്ങിയവർ എല്ലാം മലിനീകരണം കുറഞ്ഞ മറ്റ് ഇന്ധനങ്ങളുടെയും സാധ്യത തേടുന്നുണ്ട്. അങ്ങനെ ഇപ്പോൾ ഉയർന്ന് കേൾക്കുന്ന ഇന്ധനം എഥനോൾ ആണ്. ഓട്ടോ എക്സ്പോയിൽ കുറച്ചധികം മോഡലുകൾ ഈ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സെഗ്മെൻറ് ഫസ്റ്റ് ഫീച്ചേഴ്‌സ് നൽകുന്നതിൽ കേമന്മാരാണ് നമ്മുടെ സ്വന്തം ട്ടി വി എസ്. ഫ്യൂൽ ഇൻജെക്ഷൻ, എ ബി എസ് എന്നിവക്കൊപ്പം എഥനോൾ കരുത്ത് പകരുന്ന മോട്ടോർസൈക്കിൾ 2019 ൽ തന്നെ അവതരിപ്പിച്ചിരുന്നു. എന്നാൽ പിന്നെ അവിടെ നിന്ന് വലുതായൊന്നും ആ പ്ലാൻ നീങ്ങിയില്ലെങ്കിലും ഓട്ടോ എക്സ്പോ 2023 ൽ വീണ്ടും പുതിയ പവറുമായി എത്തുകയാണ്. എന്നാൽ ഇത്തവണ ആർ ട്ടി ആർ 160 യിലാണ് എഥനോൾ എത്തുന്നത് എന്ന് മാത്രം.
ആദ്യം അവതരിപ്പിച്ച ആർ ട്ടി ആർ 200 ഇ 100, 100% എഥനോളിൽ മാത്രമാണ് ഓടാൻ സാധിക്കുകയുള്ളൂ. അത് പ്രയോഗികമല്ല എന്ന് കണ്ട് കലാം ഒന്ന് മാറ്റി ചവിട്ടുകയാണ് ട്ടി വി എസ്. പുതുതായി എഥനോൾ കരുത്തുമായി എത്തിയിരിക്കുന്നത് അപ്പാച്ചെ നിരയിലെ ബെസ്റ്റ് സെല്ലെർ ആയ ആർ ട്ടി ആർ 160 4വി യിലാണ്. ഈ എൻജിനിൽ 20 മുതൽ 85 ശതമാനം വരെയുള്ള എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും. എൻജിൻ സ്പെസിഫിക്കേഷനുകളിൽ പെട്രോളും എഥനോളും തമ്മിൽ വലിയ മാറ്റമില്ല.
Leave a comment