ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര നിർമാതാക്കൾ എല്ലാം ഇന്ത്യയിൽ നിന്നാണ്. ഹാർലി, കെ ട്ടി എം, നോർട്ടൺ എന്നീ ലോക ബ്രാൻഡുകളെ എല്ലാം വാങ്ങിക്കാനും നിയന്ത്രിക്കാനും കഴിവുണ്ട്. നമ്മുടെ 100 സിസി മോഡലുകൾ വിറ്റ് നടക്കുന്ന ഇരുചക്ര ബ്രാൻഡുകൾക്ക്.
ഇലക്ട്രിക്ക് യുഗത്തിലും ഇതുപോലെ വാങ്ങിച്ച് കൂട്ടുകയാണ് ഇന്ത്യൻ ബ്രാൻഡുകൾ. കഴിവുള്ള ഇലക്ട്രിക്ക് ഇന്ത്യൻ സ്റ്റാർട്ട്ആപ്പുകളിനൊപ്പം ഇന്റർനാഷണൽ വിപണിയിൽ കഴിവ് തെളിച്ച ഇലക്ട്രിക്ക് ബ്രാൻഡുകളെയും വളഞ്ഞ് പിടിക്കുന്ന ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ. ഇതാ പുതിയൊരു ഇലക്ട്രിക്ക് ബ്രാൻഡുകൂടി വരുതിയിൽ നിർത്തുകയാണ്.
മറ്റാരുമല്ല ഇന്ത്യൻ ഇരുചക്ര നിർമ്മാതാക്കൾ അധികം പച്ച പിടിക്കാത്ത യൂറോപ്പിൽ. ഇന്ത്യൻ പതാക മുകളിൽ കെട്ടിയ എൻഫീൽഡ് ആണ് പുതിയ കമ്പനി വാങ്ങിച്ചിരിക്കുന്നത്. 439 കോടിയുടെ നിക്ഷേപമാണ് സ്പാനിഷ് ഇലക്ട്രിക്ക് കമ്പനിയായ സ്റ്റാർക്കിൽ എൻഫീൽഡ് നടത്തിയ നിക്ഷേപം.
ഹൈ പെർഫോമൻസ് മോട്ടോ ക്രോസ്സ് ഇരുചക്ര നിർമ്മാതാവായ സ്റ്റാർക്കിൽ ഒരു മോഡൽ മാത്രമാണ് നിരത്തിലിറക്കിയത്. എന്നാൽ ഈ മോഡലിന് ലോകവ്യാപകമായി മികച്ച പ്രതികരണം ലഭിച്ചതും എൻജിനിയറിങ് മികവും. റോയൽ എൻഫീൽഡിനെ ഇപ്പോൾ ഏറെ ഇഷ്ട്ടമുള്ള ഭാരക്കുറവുമാണ് സ്റ്റാർക്കിനെ എൻഫീഡിന് ഏറെ ഇഷ്ട്ടപ്പെടുത്തിയ ഘടകങ്ങൾ. ഇരുവരും ചേർന്ന് ഭാവിയിൽ ഇലക്ട്രിക്ക് മോഡലുകൾ ഒരുക്കും.
Leave a comment