ചൊവ്വാഴ്‌ച , 26 സെപ്റ്റംബർ 2023
Home latest News വില കുറക്കാൻ ഒരുങ്ങി ഐ ക്യുബ്
latest News

വില കുറക്കാൻ ഒരുങ്ങി ഐ ക്യുബ്

വെട്ട് വരുന്ന മേഖലകൾ നോക്കാം.

TVS Iqube based cheap electric scooter under development
TVS Iqube based cheap electric scooter under development

ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടർ വിപണി കുതിച്ചുയരുമ്പോളാണ്. കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ ജൂണിൽ സബ്സിഡിയിൽ വലിയ ഇടിവ് കൊണ്ടുവന്നത്. വില വലിയ പ്രേശ്നമായ ഇന്ത്യയിൽ. മുഖ്യധാര ഇലക്ട്രിക്ക് കമ്പനികൾ എല്ലാം തങ്ങളുടെ മോഡലുകളുടെ വില കുറവുള്ള വേർഷൻ അവതരിപ്പിക്കുകയാണ്.

എഥർ ലോഞ്ച് പ്രഖ്യാപിച്ചത്തിന് പിന്നാലെ. ട്ടി വി എസും ഐക്യുബിൻറെ അഫൊർഡബിൾ വേർഷൻറെ പണിപ്പുരയിലേക്ക് കയറുകയാണ്. അപ്പോൾ വില കുറക്കാൻ ഒരുങ്ങുന്ന മോഡലിൻറെ മാറ്റങ്ങൾ വരുന്ന ഭാഗം നോക്കിയല്ലോ.

tvs electric scooter new model

അതിൽ എല്ലാ ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ പൊന്നും വിലയുള്ള ഭാഗം ബാറ്ററി ആണല്ലോ. ഇവിടെയും ഏറ്റവും ആദ്യം വെട്ട് വരുന്നത് അവിടെ തന്നെ. ഇപ്പോൾ 3.04 കെ. ഡബിൾ യൂ. എച്ച് ശേഷിയുള്ള ബാറ്ററിയുടെ കപ്പാസിറ്റി ഇനിയും കുറയും. അതോടെ 107.2 കി മി പരമാവധി റേഞ്ചിലും കുറവ് പ്രതീക്ഷിക്കാം.

78 കി മി പരമാവധി വേഗത. 3 കിലോ വാട്ട് ഇലക്ട്രിക്ക് മോട്ടോറിൻറെ കരുത്ത് എന്നിവയിൽ വലിയ വ്യത്യാസം ഉണ്ടാകാൻ സാധ്യതയിലെങ്കിലും. 0 – 40 യിൽ ചെറിയ മാറ്റം വരാൻ സാധ്യതയുണ്ട്. അടുത്ത മാറ്റം വരുന്നത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഏറ്റവും ആകർഷകമായ ഭാഗത്താണ്.

5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ ആണ് ഐ ക്യുബിന് സ്റ്റാൻഡേർഡായി നൽകുന്നത്. അതിലും വലിയ മാറ്റം വരാൻ സാധ്യതയുണ്ട്. ട്ടി എഫ് ട്ടി ക്ക് പകരം കളർ എൽ സി ഡി മീറ്റർ കൺസോൾ ആകും എത്തുന്നത്. ഇത്രയും മാറ്റങ്ങൾ വരുന്നതോടെ വിലയിൽ ഒരു 15,000 രൂപയുടെ അടുത്ത് കുറവ് പ്രതീക്ഷിക്കാം.

ഇപ്പോൾ 1.5 ലക്ഷം രൂപയാണ് ഇവൻറെ തൃശ്ശൂരിലെ എക്സ്ഷോറൂം വില വരുന്നത്. കാലം ചെല്ലും തോറും പിന്നോട്ട് ആണല്ലോ ഐ ക്യുബിൻറെ പോക്ക് എന്ന് ചിന്തിക്കുന്നവർക്കായി. ഒരാളെ ട്ടി വി എസ് ഒരുക്കുന്നുണ്ട്. അത് അടുത്ത മാസം തന്നെ വിപണിയിൽ എത്തും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഹാർലി എക്സ് 210 പരീക്ഷണ ഓട്ടത്തിൽ

ട്രിയംഫ് ഇന്ത്യയിൽ രണ്ടു എൻജിനുകളുമായി വരുമെന്നാണ് പറഞ്ഞിരുന്നത്. അതേ വഴി തന്നെയാണ് ഹാർലിയും വരുന്നത് എന്നാണ്...

കരിസ്‌മയുടെ വിലകയ്യറ്റം ഉടൻ

പുതിയൊരു മോട്ടോർസൈക്കിൾ ഇറങ്ങുമ്പോൾ തന്നെ ഓഫർ കൊടുക്കുന്ന ശീലം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ...

വലിയ പൾസറിൻറെ 3 വിശേഷങ്ങൾ

പൾസർ റേഞ്ച് കൂടുതൽ വിപുലീകരിക്കുന്നു എന്ന് ബജാജ് മേധാവി തന്നെ പറഞ്ഞിരുന്നു. അടുത്ത ആറു മാസം...

പുതിയ പൾസർ 150 വരുന്നു

അടുത്ത 6 മാസം പൾസർ മാനിയ ആവുമെന്നാണ് ബജാജിൻറെ മേധാവി കഴിഞ്ഞ പറഞ്ഞിട്ടുള്ളത്. അതിന് തിരി...