ഇരുചക്ര വിപണി ആകെ ഒന്ന് വീണിരിക്കുമ്പോൾ വീഴാത്ത ഒരു വിഭാഗമാണ് ഇലക്ട്രിക്ക് ബ്രാൻഡുകൾ. എല്ലാ കമ്പനികളും പോസിറ്റീവ് ഗ്രോതിലല്ല. എങ്കിലും ടോപ് 10 ലിസ്റ്റ് ഒക്ടോബറിനെ അപേക്ഷിച്ച് വില്പനയിൽ മുകളിലാണ് നിൽക്കുന്നത്. ഒക്ടോബറിൽ 67,753 വില്പന നടത്തിയപ്പോൾ നവംബറിൽ 69,769
യൂണിറ്റാണ് ടോപ് 10 ലിസ്റ്റ് ഇന്ത്യയിൽ വില്പന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വില്പന നോക്കിയാൽ 28 മുതൽ 1500 ശതമാനം വരെ വളർച്ച നേടുന്നുണ്ട്.
ഒക്ടോബർ മാസത്തെ അപേക്ഷിച്ച് നോക്കുകായണെങ്കിൽ നിലക്കാത്ത ഡിസ്‌കൗണ്ടുകളുടെ ബൂസ്റ്റും കൂടി ഓലയാണ് ഏറ്റവും മുന്നിൽ. ആദ്യ സ്ഥാനക്കാർ വീഴുന്ന നവംബറിലെ ട്രെൻഡിൽ ഓല ഉൾപ്പെട്ടിട്ടില്ല. എന്നാൽ വീണിരിക്കുന്നത് ഒകിനാവയാണ്. ഒക്ടോബറിനെ അപേക്ഷിച്ച് 37% ഇടിവാണ് നേരിട്ടിരിക്കുന്നത്. ഒപ്പം ഇലക്ട്രിക്ക് വിപണി അടക്കി ഭരിച്ചിരുന്ന ഹീറോക്കും അത്ര നല്ല കാലമല്ല. ഇപ്പോൾ നാലാം സ്ഥാനത്താണ് നിൽപ്പ്. ഇന്ത്യയിൽ ട്രെൻഡിങ് ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ നിർമ്മിക്കുന്ന ട്ടി വി എസ്, എഥർ, ബജാജ് എന്നിവരുടെ സ്ഥാനം 5, 6, 7 എന്നിങ്ങനെയാണ്.
നവംബറിലെ ടോപ് 10 ബെസ്റ്റ് സെല്ലിങ് ഇലക്ട്രിക്ക് ബ്രാൻഡുകൾ
മോഡൽസ് | നവം. 22 | ഒക്. 22 | വ്യത്യാസം | % |
ഓല | 16,306 | 15250 | 1056 | 6.9 |
ആമ്പിയർ | 12,257 | 9432 | 2825 | 30.0 |
ഒകിനാവ | 9,059 | 14400 | -5341 | -37.1 |
ഹീറോ | 9,014 | 8284 | 730 | 8.8 |
ട്ടി വി എസ് | 8,088 | 5567 | 2521 | 45.3 |
എഥർ | 7,765 | 7202 | 563 | 7.8 |
ബജാജ് | 3,028 | 3459 | -431 | -12.5 |
ഒകായ | 1,783 | 1742 | 41 | 2.4 |
ജിതേന്ദ്ര | 1,254 | 1057 | 197 | 18.6 |
ബെൻലിങ് | 1,215 | 1360 | -145 | -10.7 |
ആകെ | 69,769 | 67,753 |
Leave a comment