ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര എക്സ്പോക്കളിൽ ഒന്നാണ് ഇ ഐ സി എം എ 2023. അടുത്ത അടുത്ത വർഷം ലോകം കിഴടക്കാൻ എത്തുന്ന താരങ്ങൾ ഏതൊക്കെ എന്ന് സൂചന തരുന്ന ഷോയിൽ. വലിയ സ്രാവുകൾ തുടങ്ങി ചെറിയ പരലുകൾ വരെ നീന്തി തുടിക്കും.
ഇന്ന് ഇറ്റലിയിൽ ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ വരുന്ന താരങ്ങളെ നോക്കാം. ഇതിൽ പല മോഡലുകളും ഇന്ത്യയിലും സാന്നിദ്യം അറിയിക്കും. കവാസാക്കിയിൽ തുടങ്ങിയാൽ, എല്ലാവരും കാത്തിരിക്കുന്ന ഹൈബ്രിഡ് മോഡലായിരിക്കും ഈ സ്റ്റാളിലെ ശ്രദ്ധാകേന്ദ്രം എന്നതിൽ സംശയമില്ല.

1000 സിസി യുടെ ആക്സിസിലറേഷൻ, 250 സിസി യുടെ ഇന്ധനക്ഷമത. എന്നൊക്കെ അവകാശപ്പെടുന്ന നിൻജ 7 ഹൈബ്രിഡിൻറെ ഇന്ധനക്ഷമത, വില എന്നിവ ഇ ഐ സി എം എ 2023 ൽ അറിയാം എന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം കുഞ്ഞൻ ഇലക്ട്രിക്ക് മോഡലുകളും സ്റ്റാളിൽ ഉണ്ടാകും.
പെട്രോളും ഹൈബ്രിഡും കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും നോട്ടം എത്തുന്നത്. നിൻജയുടെ 40 ത് ആനിവേഴ്സറി എഡിഷനുകളിലേക്കാകും. നിൻജയുടെ 40 അം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ അവതരിപ്പിച്ച പഴയ നിറങ്ങളോട് കൂടിയ.
- മികച്ച ഇന്ധനക്ഷമതയുമായി ഒരു സൂപ്പർ ബൈക്ക്
- ഇസഡ് എക്സ് 4 ആറിന് വലിയ ഡിമാൻഡ്
- റേഞ്ചിലും വിലയിലും ഞെട്ടിച്ച് കവാസാക്കി
ഇസഡ് എക്സ് 10 ആർ മുതൽ 4 ആർ വരെയുള്ളയുള്ളവർ ഇവിടെ അണിനിരക്കും. ഇതിനൊപ്പം ഒരു ക്ലാസിക് താരം കൂടി കവാസാക്കിയുടെ പവിലിയനിൽ ഉണ്ടാകും. അത് നിൻജ സീരിസിലെ ആദ്യ മോഡലായിരുന്ന ജി പി ഇസഡ് 900 ആറിനെ അടിസ്ഥാനപ്പെടുത്തിയുള്ള മോഡലായിരിക്കും എന്നാണ് കരക്കമ്പി.
കവാസാക്കിയിൽ മാത്രമല്ല, ഹോണ്ടയിലും ഞെട്ടിക്കുന്ന ഒരു ക്ലാസ്സിക് താരത്തെ ഒരുക്കുന്നുണ്ട്.
Leave a comment