ഇന്ത്യയിൽ കെ ട്ടി എമ്മിന് വില്പനയിൽ മറ്റ് ബ്രാൻഡുകളുടെ വിൽപ്പനയുമായി നോക്കുമ്പോൾ ചില പ്രേശ്നങ്ങളുണ്ട്. മിക്യ ബ്രാൻഡുകളുടെയും ഏറ്റവും വില കുറവുള്ള മോഡലുകളായിരിക്കും വില്പനയിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇന്ത്യയിൽ വർഷങ്ങളായി മുന്നിൽ നില്കുന്നത് 200 സീരീസ് ആണ്.
അത് കഴിഞ്ഞ് 250, 390, 125 എന്നിങ്ങനെയാണ് ലിസ്റ്റ് പോയിരുന്നതെങ്കിൽ. ജൂൺ മാസത്തിൽ അതിന് ഒരു മാറ്റം വന്നിരിക്കുകയാണ്. 250 യെ മറികടന്ന് 390 സീരീസ് മുന്നോട്ട് വന്നിട്ടുണ്ട്. 44 യൂണിറ്റുകളുടെ വ്യത്യാസമാണ് ഉള്ളതെങ്കിലും. 250 യെ അപേക്ഷിച്ച് ഏകദേശം 400 യൂണിറ്റുകളുടെ താഴെയാണ് 390 യുടെ വില്പന നടക്കാറുള്ളത്.

ഈ കുതിച്ചു ചാട്ടത്തിന് കാരണമായി കണക്കാക്കുന്നത്. 390 സാഹസികരിൽ വന്ന മാറ്റങ്ങളാണ്. ഇന്ത്യൻ മാർക്കറ്റിന് അനുസരിച്ച് 390 ആഡ്വഞ്ചുവറിൽ കുറച്ചധികം വാരിയന്റുകൾ കഴിഞ്ഞ മാസങ്ങളിൽ അവതരിപ്പിച്ചിരുന്നു. നോ നോൺ സെൻസ് ബൈക്കായി എക്സ് വാരിയൻറ് എത്തിയപ്പോൾ വിലയിൽ വലിയ കുറവുണ്ടായി.
സീറ്റ് ഹൈറ്റ് എന്നും സാഹസികരുടെ പരാതിയുടെ ലിസ്റ്റിലുണ്ടായിരുന്നു. അത് പരിഹരിച്ച് വി വാരിയൻറ് കൊണ്ട് വന്നു. ഹാർഡ് കോർ ഓഫ് റോഡ് റൈഡർമാർക്ക് വേണ്ടി സ്പോക്ക് വീലും അവതരിപ്പിച്ചത് കഴിഞ്ഞ മാസങ്ങളിലാണ്. എല്ലാം കൂടി അയപ്പോളാണ് ഈ വില്പന നേടിയത്.

മറ്റ് മോഡലുകളുടെ വില്പന നോക്കിയാൽ 200 തന്നെ കൊമ്പനായി മുന്നിൽ നയിക്കുന്നത്. മേയ് മാസത്തെ അപേക്ഷിച്ച് 17% അധിക വളർച്ചയാണ് നേടിയിരിക്കുന്നത്. തൊട്ട് താഴെ ഈ മാസത്തെ താരം 390 – 25% മുന്നിൽ എത്തിയപ്പോൾ. 250 ചെറിയ ഇടിവോടെ 1.7% കുറവ് വില്പന രേഖപ്പെടുത്തി.
125 ഇടിവിൽ നിന്ന് ഇടിവിലേക്ക്, 5.48% ത്തിൻറെ കുറവ്. എല്ലാം കൂടി കൂട്ടിയും കുറച്ചും കെ ട്ടി എമ്മിന് മേയ് മാസത്തെ അപേക്ഷിച്ച് 12% അധിക വളർച്ചയാണ് നേടിയിരിക്കുന്നത്. മേയ് മാസത്തെ ആകെ വില്പന 5,765 യൂണിറ്റുകളാണ് ഇന്ത്യയിൽ മാത്രം കെ ട്ടി എം വില്പന നടത്തിയിട്ടുണ്ട്.
- കൂടുതൽ സാഹസികനായി 390 ആഡ്വച്ചുവർ
- സീറ്റ് ഹൈറ്റ് കുറഞ്ഞ ആഡ്വഞ്ചുവർ 390 വരുന്നു
- വലിയ വിലകുറവുമായി 390 ആഡ്വച്ചുവർ
ജൂൺ 2023 ലെ ആകെ വില്പന നോക്കാം.
സീരീസ് | ജൂൺ 2023 | മേയ് 2023 | % |
200 | 2723 | 2324 | 17.2 |
390 | 1405 | 1117 | 25.8 |
250 | 1361 | 1384 | -1.7 |
125 | 276 | 292 | -5.5 |
ആകെ | 5,765 | 5,117 | 12.7 |
Leave a comment