ചൈനയിൽ നിന്ന് ഉണ്ടാകുന്ന മോഡലുകൾക്കെല്ലാം ചില പ്രത്യകതകളുണ്ട്. ലോകമറിയുന്ന നല്ലൊരു മോഡലിൻറെ ഡിസൈൻ അങ്ങനെ തന്നെ കോപ്പി അടിക്കും. അതിന് ശേഷം അത്ര കരുത്തില്ലാത്ത ഒരു എൻജിൻ. ഒടുക്കത്തെ ഭാരം തുടങ്ങിയവയാണ് സാധാരണ ചൈനീസ് മോഡലുകളിൽ നിന്ന് പ്രതീക്ഷിക്കാവുന്നത്.

എന്നാൽ എല്ലാവരും ഈ സമവാക്യം ഉപയോഗിച്ച് മോഡലുകൾ അവതരിപ്പിക്കുന്നവരല്ല. അതിനൊരു ഉദാഹരണമാണ് കോവ് മോട്ടോ. ഇന്റർനാഷണൽ മാർക്കറ്റ് ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഇവരുടെ മോഡലുകളിൽ ഒരാളെ നമ്മൾ പരിചയപ്പെട്ടിരുന്നു. കോവ് 400 ആർ ആർ – കവാസാക്കി ഏറെ നാളായി കൊതിപ്പിച്ച് എടുത്തു വച്ചിരുന്ന ഇസഡ് എക്സ് ഫോർമുല. വലിയ കുഴപ്പമില്ലാതെ തന്നെ കോവ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കോപ്പി അടിക്കാത്ത ഡിസൈൻ
അത്ര വരില്ലെങ്കിലും ഒരു നേക്കഡ് മോഡൽ കൂടി കോവ് അവതരിപ്പിക്കുകയാണ്. കോബ്ര 321 എന്ന നേക്കഡ് ചൈനയിൽ ഇതിനോടകം തന്നെ വിപണിയിൽ എത്തി കഴിഞ്ഞു. ഹെഡ്‍ലൈറ്റ് ഡിസൈനിൽ ട്രാൻസ്ഫോർമേഴ്‌സുമായാണ് സാമ്യം. എയർ സ്കൂപ്പോട് കൂടിയ മസ്ക്കുലർ ഇന്ധനടാങ്ക്. സ്പ്ലിറ്റ് സീറ്റ്, മിനിമലിസ്റ്റിക് ടൈൽ സെക്ഷൻ എന്നിവ കഴിഞ്ഞെത്തുന്നത്.
സൂപ്പർ ബൈക്കുകളിൽ മാത്രം കാണുന്ന സിംഗിൾ സൈഡ് സ്വിങ് ആംമിലേക്കാണ്. പിന്നിലെ ഭംഗി ആസ്വദിക്കാൻ വേണ്ടി തന്നെ ഡിസൈൻ ചെയ്ത ചെറിയ എക്സ്ഹൌസ്റ്റ്. അങ്ങനെ ഡിസൈനിൽ മാർക്കുകൾ വാരി കൂട്ടിയിട്ടുണ്ട്.

മോശമല്ലാത്ത എൻജിൻ
അടുത്തതായി എത്തുന്നത് എൻജിൻ സ്പെകിലേക്കാണ്. എൻജിൻ കരുതിൻറെ കാര്യത്തിൽ ഫുൾ എ പ്ലസ് അല്ല ഇവന്. 321 സിസി, ട്വിൻ സിലിണ്ടർ ഹൃദയത്തിന്കരുത്ത് 40 പി എസോളം വരും. അത് ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന ട്ടി എൻ ട്ടി 300 മായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. 38 പി എസോളമാണ് ട്ടി എൻ ട്ടി യുടെ 300 സിസി ഇരട്ട സിലിണ്ടറിൻറെ കരുതുണ്ടായിരുന്നത്.

ഡ്യൂക്ക് 390 യെ തോൽപ്പിക്കുന്നത് ഇങ്ങനെ
എന്നാൽ ഇനി വരുന്ന കണക്കിലാണ് ഇവൻ ഡുക്കാറ്റിയാകുന്നത്. ട്ടി എൻ ട്ടി 300 ന് ഭാരം 198 കെ ജിയോളം ആണെങ്കിൽ ഇവന് വെറും 149 കെ ജി യാണ് ഭാരം. 8.2 സെക്കൻഡ് കൊണ്ട് 100 ഉം. മണിക്കൂറിൽ 158 കിലോ മീറ്ററുമാണ് ബെനെല്ലിയുടെ പെർഫോമൻസ് നമ്പറെങ്കിൽ. കോബ്ര 321 ന് മണിക്കൂറിൽ 170 കിലോ മീറ്റർ വേഗതയിൽ പറക്കും. 100 കിലോ മീറ്റർ വേഗത എത്താൻ വേണ്ടത് വെറും 5.6 സെക്കൻഡ് ആണ്. ഏകദേശം 390 യുടെ അടുത്ത്.
മറ്റ് സ്പെസിഫിക്കേഷനിലേക്ക് കടന്നാൽ. യൂ എസ് ഡി ഫോർക്ക്, മോണോ സസ്പെൻഷൻ. ഇരു അറ്റത്തും സിംഗിൾ ഡിസ്ക് ബ്രേക്കുകൾ. 110 // 150 സെക്ഷൻ ടയർ എന്നിവ ഡ്യൂക്ക് 390 യോടാണ് സാമ്യം. ഇന്റർനാഷണൽ മാർക്കറ്റിൽ എത്താൻ ഒരുങ്ങുന്ന കോവ് ഇന്ത്യയിൽ ഇപ്പോൾ എത്താൻ വലിയ സാധ്യതയില്ല.
ഇവൻ ഇന്ത്യയിൽ എത്തി മാർക്കറ്റ് പിടിച്ചാൽ പിന്നെ കൊമ്പന്മാരുടെ വരവാണ്. ചൈനീസ് കമ്പനികളുടെ ഒരു വലിയ ശേഖരം കൈയിലുള്ള ആദിസ്വറിന്. ഇവനെ കണ്ണിൽപെട്ടിട്ടില്ല എന്ന് തോന്നുന്നു.
Leave a comment