2013 ലാണ് കെ ട്ടി എം തങ്ങളുടെ കോർണർ റോക്കറ്റിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അന്ന് ബി എസ് തീയിൽ തുടങ്ങിയ 390 ഓരോ അപ്ഡേഷൻ കഴിയുമ്പോളും തീയുടെ ശക്തി കുറഞ്ഞു വന്നു. എന്നാൽ ബി എസ് 6.2 വിൽ എത്തി നിൽക്കെ തീ ഒന്ന് ആളി കത്തിക്കാനാണ് കെ ട്ടി എമ്മിൻറെ ശ്രമം എന്ന് തോന്നുന്നു.
അതിനായി ഇന്റർനാഷണൽ മാർക്കറ്റിൽ പുതിയ 390 യെ അവതരിപ്പിച്ചിരിക്കുകയാണ്. എൻജിൻ, ഡിസൈൻ, ഫീച്ചേഴ്‌സ് തുടങ്ങി എല്ലാവിടെയും രാകി മിനുക്കിയാണ് 2024 എത്തുന്നത്. അതിൽ ഏറ്റവും ആദ്യം ഡിസൈനിലേക്ക് കടക്കാം.
കുഞ്ഞൻ സൂപ്പർ ഡ്യൂക്ക്

നമ്മൾ ഏറെ കൊതിയോടെ കാണുന്ന ബീസ്റ്റിൻറെ ഡിസൈനാണ് പുത്തൻ മോഡലിന് നൽകിയിരിക്കുന്നത്. ടാങ്ക് ഡിസൈനും അങ്ങനെ തന്നെ. അത് കഴിഞ്ഞു സീറ്റിലേക്ക് എത്തിയാൽ ഒരു ചീത്ത പേര് മാറ്റിയെടുത്തിട്ടുണ്ട്. പൊതുവെ സീറ്റ് ഹൈറ്റ് കൂടുതലുള്ള ഡ്യൂക്ക് 390 യുടെ.
പുതിയ എഡിഷന് 800 എം എം വരെ സീറ്റ് ഹൈറ്റ് താഴ്ത്താൻ സാധിക്കും. 2023 എഡിഷന് അത് 830 എം എം ആയിരുന്നു. സ്പ്ലിറ്റ് സീറ്റ് കഴിഞ്ഞ് എത്തുന്നത്. ടൈൽ സെക്ഷൻറെ അടുത്തേക്കാണ്. അവിടെയും ഡിസൈൻ സൂപ്പർ ഡ്യൂക്കിൽ നിന്ന് തന്നെ. ഇനിയാണ് ഏറ്റവും വലിയ മാറ്റം നടന്ന സ്ഥലത്തേക്ക് പോകുന്നത്.
കരുത്ത് അത്ര കൂട്ടിയില്ല
എൻജിൻ, 373 സിസി യിൽ നിന്ന് 398 സിസി എൻജിനിലേക്കാണ് ഇവൻറെ കപ്പാസിറ്റി കൂട്ടിയിരിക്കുന്നത്. ട്രിയംഫ് സ്‌പീഡ് 400 ൻറെ എൻജിനുമായി അടുത്ത കപ്പാസിറ്റി. എന്നാൽ കരുത്ത് അധികം കൂടിയില്ല. പഴയ എൻജിനെക്കാളും 1.4 പി എസ് മാത്രമാണ് പുതിയ എൻജിൻ കൂടുതലായി ഉല്പാദിപ്പിക്കുന്നത്.

2 എൻ എം ടോർക്കും കൂടിയപ്പോൾ. ഇപ്പോൾ പേപ്പറിലെ കണക്ക് നോക്കിയാൽ 44.9 പി എസ് കരുത്തും 39 എൻ എം ടോർക്കും ഈ എൻജിൻ പുറത്തെടുക്കും. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്. മിഷെലിൻ റോഡ് 5 ടയറുകളിലേക്കാണ് കരുത്ത് പകരുന്നത്.
ചിറി പായുന്ന ഇവനെ പിടിച്ചു നിർത്താൻ 320 എം എം സിംഗിൾ ഡിസ്ക് ബ്രേക്ക് നിലനിർത്തിയപ്പോൾ. 230 ൽ നിന്നും 240 എം എം പിൻ ഡിസ്ക് ബ്രേക്കാണ് നൽകിയിരിക്കുന്നത്. ഭാരം കുറക്കുന്നതിനായി ആർ സി യിൽ കണ്ട ഭാരം കുറഞ്ഞ അലോയ് വീലാണ്.

യൂ എസ് ഡി ഫോർക്കിൻറെ ട്രാവൽ 142 ൽ നിന്നും 150 എം എം ഉയർത്തിയിട്ടുണ്ട്. പിന്നിൽ 150 എം എം തന്നെ തുടരും. ഒപ്പം ഭാരം കുറക്കുന്നതിനായി അലൂമിനിയം കൊണ്ടാണ് ഫൂട്ട് പെഗ്, സ്വിങ് ആം, ഷാസി തുടങ്ങിയ കാര്യങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഭാരത്തിൽ ഒരു കിലോയുടെ കുറഞ്ഞ് 165 കെ ജി യാണ് പുത്തൻ 390 യുടെ ഭാരം.
ഇലക്ട്രോണിക്സിലും ഒരു പട തന്നെ എത്തിയിട്ടുണ്ട്

- പുതിയ തീമിലുള്ള 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ
- 3 റൈഡിങ് മോഡ്
- 390 യിൽ ആദ്യമായി ലോഞ്ച് കണ്ട്രോൾ
- ട്രാക്ക് മോഡ്
- സൂപ്പർ മോട്ടോ മോഡ്
തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ക്വിക്ക് ഷിഫ്റ്റർ പുത്തൻ മോഡലിൽ കാണാനില്ല. ഇന്റർനാഷണൽ വെബ്‌സൈറ്റിൽ ലോഞ്ച് ചെയ്ത ഇവന് വില ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ഈ വർഷം അവസാനത്തോടെ ആയിരിക്കും ഇന്ത്യൻ ലോഞ്ച്.
ഡ്യൂക്ക് 390 ക്കൊപ്പം 250, 125 മോഡലുകളും ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്.
Leave a comment