ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ മാജിക് കാണിച്ച മോഡലുകളാണ്. അതിൽ കെ ട്ടി എമ്മിൻറെ ഭാഗം പ്രൈസ് വാർ ആടി തിമർത്തത് ഡ്യൂക്ക് 250 യാണ്.
പുതിയ ബി എസ് 6.2 അപ്ഡേഷനിൽ ചെറിയ 100 സിസി മോഡലുകൾ വരെ കൂട്ടിയ വില പോലും കൂട്ടാതെയാണ്. ഡ്യൂക്ക് 250യുടെ രണ്ടാം തലമുറ എത്തിയിരിക്കുന്നത്. ഡ്യൂക്ക് 250 യുടെ വിശേഷങ്ങൾ നമ്മൾ നേരത്തെ അറിഞ്ഞിരുന്നു. ഇനി ഷോറൂമിലെ വിശേഷങ്ങളാണ് ഈ സെക്ഷനിലൂടെ പറയുന്നത്.

ഉടനെ റോഡിൽ എത്താൻ പോകുന്ന ഡ്യൂക്ക് 250 യുടെ വെയ്റ്റിംഗ് പീരീഡ്, ടെസ്റ്റ് ഡ്രൈവ്. എന്നിവക്കൊപ്പം ഓൺ റോഡ് പ്രൈസ്, പിന്നെ നിറങ്ങളുമാണ് ഇനി നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ പോകുന്നത്. ആദ്യം നിറത്തിലേക്ക് കടക്കാം. രണ്ടു നിറങ്ങളിലാണ് 250 ലഭ്യമാകുന്നത്.
ഡാർക്ക് ഗ്രേ / ഓറഞ്ച് നിറത്തിനൊപ്പം. ഓറഞ്ച് / വൈറ്റ് എന്നീ കോമ്പിനേഷനിലാണ് നിറങ്ങൾ എത്തുന്നത്. മറ്റ് ബ്രാൻഡുകളെ പോലെ നിറങ്ങൾക്ക് വേറെ വില ഇവനില്ല. എല്ലാവർക്കും ഒരേ വില. അടുത്തതായി പറയാൻ പോകുന്നത് വിലയാണ് 3.06 ലക്ഷം രൂപയാണ് ഇവൻറെ ഓൺ റോഡ് വില വരുന്നത്.

ഇപ്പോൾ ഷോറൂമിൽ എത്തിയിലെങ്കിലും അടുത്താഴ്ച മുതൽ ഡെമോ ബൈക്ക് എത്തി തുടങ്ങും. പഴയ ഡ്യൂക്കുമായി രൂപത്തിൽ മാത്രമല്ല എൻജിൻ സൈഡിലും മാറ്റങ്ങളുണ്ട്. വണ്ടി ഓടിച്ച് ഇഷ്ട്ടപ്പെട്ടാൽ അപ്പോൾ തന്നെ ബുക്ക് ചെയ്യാം. കാരണം രണ്ടു ആഴ്ച വെയ്റ്റിംഗ് പീരീഡ് ഉണ്ട്.
അങ്ങനെ ഈ സെഷൻ കഴിയുമ്പോൾ നന്ദി പറയുന്ന ചടങ്ങാണ്. നമ്മുക്ക് വേണ്ടി ഈ വിവരങ്ങൾ എല്ലാം തന്നത് മണ്ണുത്തി കെ ട്ടി എം ആണ്. ടെസ്റ്റ് ഡ്രൈവിന് പോകുമ്പോൾ വിളിച്ചിട്ട് പോയാൽ വണ്ടിയുടെ അവൈലബിലിറ്റി കൂടി ഉറപ്പ് വരുത്താം.
മണ്ണുത്തി കെ ട്ടി എം നമ്പർ ::: +91 79092 99992
Leave a comment