ഇന്ത്യയിൽ കെ ട്ടി എമ്മിന് വിലയുടെ കാര്യത്തിൽ വലിയ ചീത്തപേരാണ് ഉള്ളത്. എന്നാൽ ബി എസ് 6.2 വിൽ അത് കുറച്ചു കുറച്ചെങ്കിലും 250 യുടെ ലൗഞ്ചോടെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിൽ 100 സിസി കമ്യൂട്ടർ മോഡലുകളെ വരെ നാണിപ്പിക്കുന്ന രീതിയിലാണ് പുത്തൻ ഡ്യൂക്ക് 250 യുടെ വരവ്.
മറ്റ് മോഡലുകൾ ചെയ്യുന്നത് പോലെ. വെറുതെ പുതിയ നിറം നൽകി വില കൂട്ടുകയല്ല കെ ട്ടി എം ചെയ്തിരിക്കുന്നത്. ഡിസൈൻ, എൻജിൻ, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ മേഖലയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇനി ഞെട്ടിക്കുന്ന പുതിയ മാറ്റങ്ങളുടെ ലിസ്റ്റ് നോക്കാം.

- സൂപ്പർ ഡ്യൂക്കുമായി പ്രചോദനം കൊണ്ട ഡിസൈൻ
- പുതിയ ഷാസിയും സ്വിങ് ആം
- എൽ ഇ ഡി ഹെഡ്‍ലൈറ്റ്
- ക്വിക്ക് ഷിഫ്റ്റർ
- റൈഡ് ബൈ വയർ
- 5 ഇഞ്ച് എൽ സി ഡി മീറ്റർ കൺസോൾ
- ബ്ലൂ റ്റൂത്ത് കണക്റ്റിവിറ്റി ആൻഡ് നാവിഗേഷൻ
- 31 പി എസ് കരുത്ത് ( + 1 പി എസ് )
- 25 എൻ എം ടോർക് ( + 1 എൻ എം )
- പുതിയ ഭാരം കുറഞ്ഞ അലോയ് വീൽ, ബ്രേക്ക് ( ആർ സി യിൽ കണ്ടത് തന്നെ)
എന്നിങ്ങനെയാണ് അടിമുടിയുള്ള മാറ്റങ്ങൾ. ഇതിനെല്ലാം ഇപ്പോഴത്തെ ട്രെൻഡ് ആയ കുറഞ്ഞ വില ചെല്ലെഞ്ജ് കൂടി ഏറ്റെടുത്തിട്ടുണ്ട്. വെറും 779 രൂപയാണ് ഈ മാറ്റങ്ങൾക്കെല്ലാം കൂടി കെ ട്ടി എം അധികമായി ഇവന് വിലയിട്ടിരിക്കുന്നത്. പുതിയ തരംഗം ആർ ട്ടി ആർ 310 ആയിരിക്കും ഇവൻറെ പ്രധാന എതിരാളി.
ഇപ്പോൾ 2.39 ലക്ഷം രൂപയാണ് ഡ്യൂക്ക് 250 യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില. ഇതിനൊപ്പം ഡ്യൂക്ക് 390 യും എത്തിയിട്ടുണ്ട്. അവിടെ പ്രതീക്ഷിച്ച പോലെയുള്ള വിലവിലകയ്യറ്റം ഉണ്ടായില്ല എന്നത് മാത്രമല്ല. എൻജിൻ സ്പെക് ഇന്ത്യക്കായി മാറ്റം വരുത്തിയിട്ടുണ്ട്.
Leave a comment