ഡുക്കാറ്റിയുടെ മേധാവി കുറച്ചു നാളുകൾക്ക് മുൻപേ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോൾ വലിയ ബ്രാൻഡുകൾ ചെറിയ മോഡലുകൾ ഇറക്കുന്നത് പോലെ. ഒരു നീക്കം ഡുക്കാറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്ന്.
പക്ഷേ ഇറ്റാലിയൻ പ്രീമിയം ഇരുചക്ര നിർമ്മാതാവായ ഡുക്കാറ്റി. ഒരു സിംഗിൾ സിലിണ്ടർ മോഡൽ അണിയറയിൽ ഒരുക്കുന്നുണ്ട്. എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ മോഡലാണ് ഇപ്പോൾ പരീക്ഷണ ഓട്ടം തുടങ്ങിയിരിക്കുന്നത്.
മേധാവി പറഞ്ഞതു പോലെ തന്നെ, ഒരു ചെറിയ മോഡൽ അല്ല ഇവൻ. ഇവിടെയും ട്ടോപ്പ് ഏൻഡ് തന്നെയാണ് ഡുക്കാറ്റി ലക്ഷ്യമിടുന്നത്. സൂപ്പർ മോട്ടോ മോഡലായി എത്തുന്ന ഇവന്. ഏറ്റവും കരുത്തുറ്റ സിംഗിൾ സിലിണ്ടർ നിരയിലേക്കാണ് മത്സരിക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ കെ ട്ടി എം ആണ് സിംഗിൾ സിലിണ്ടർ നിരയിലെ രാജാവായി വാഴുന്നത്. ഡ്യൂക്ക് 690 പടിയിറങ്ങിയെങ്കിലും. അതേ ഹൃദയവുമായി സൂപ്പർ മോട്ടോ – 690 എസ് എം സി ആർ ഇപ്പോഴും നിലവിലുണ്ട്. അതിനൊപ്പം ഈ എൻജിനുമായി ഗ്യാസ് ഗ്യാസ്, ഹസ്കി തുടങ്ങിയരുടെ മോഡലുകളും വിപണിയിലുണ്ട്.
ഇവരെ ലക്ഷ്യമിട്ടാണ് ഇവൻ എത്തുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 659 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനായിരിക്കും ഇവൻറെ ഹൃദയം. ഏകദേശം 70 പി എസോളം കരുത്തും പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ എതിരാളികളുമായി നോക്കുകയാണെങ്കിൽ കെ ട്ടി എം 690 ക്ക് 75 പി എസോളം കരുത്ത് വരുന്നത്. ഇതിനൊപ്പം ഒരു പട ഇലക്ട്രോണിക്സും ഇവനിൽ എത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട.

- റൈഡിങ് മോഡ്
- ട്രാക്ഷൻ കണ്ട്രോൾ
- ക്വിക്ക് ഷിഫ്റ്റർ
- കോർണേറിങ് എ ബി എസ്
- സൂപ്പർ മോട്ടോ എ ബി എസ്
- ലീൻ ആംഗിൾ സെൻസർ
തുടങ്ങിയവയും ഇലക്ട്രോണിക്സ് നിരയിൽ ഉണ്ടാകും. ഇപ്പോൾ പരീക്ഷണ ഓട്ടത്തിൽ ആണെങ്കിലും നവംബറിൽ നടക്കുന്ന ഇ ഐ സി എം എ 2023 ൽ. ഇവനെ അവതരിപ്പിക്കാൻ വലിയ സാധ്യതയുണ്ട്. അവിടെ നിന്ന് ലോഞ്ച് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും.
Leave a comment