ബുധനാഴ്‌ച , 29 നവംബർ 2023
Home international കുഞ്ഞൻ മോട്ടോർസൈക്കിൾ ഒരുക്കാൻ ഡുക്കാറ്റി
international

കുഞ്ഞൻ മോട്ടോർസൈക്കിൾ ഒരുക്കാൻ ഡുക്കാറ്റി

ഡുക്കാറ്റിയുടെ എല്ലാ സ്വഭാവങ്ങളും അവനും ഉണ്ടാകും.

ducati small bike electric
ഡുക്കാറ്റിയുടെ കുഞ്ഞൻ മോഡൽ ഇലക്ട്രിക്കിൽ ഉണ്ടാകും

ഡുക്കാറ്റിയുടെ മേധാവി കഴിഞ്ഞ ദിവസങ്ങളിൽ ഒരു അറിയിപ്പ് തന്നിരുന്നു. ഡുക്കാറ്റി ചെറിയ മോഡൽ അവതരിപ്പിക്കില്ല എന്ന്. യുവാക്കൾക്ക് ഏറെ പ്രിയമുള്ള എൻട്രി ലെവൽ നിരയിലേക്ക്. മറ്റ് പ്രീമിയം ബ്രാൻഡുകളെ പോലെ ഡുക്കാറ്റി എത്തില്ല എന്നായിരുന്നു അന്നത്തെ വാർത്തയുടെ രത്നചുരുക്കം.

എന്നാൽ പുതിയ വാർത്തകൾ അനുസരിച്ച് ഡുക്കാറ്റിയുടെ പക്കൽ ഒരു പ്ലാൻ ഇ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ നിരയിൽ കുഞ്ഞൻ മോഡൽ ഏതിലെങ്കിലും. ബി എം ഡബിൾ യൂ ഒരുക്കുന്ന കുഞ്ഞൻ ഇലക്ട്രിക്ക് ബൈക്കിനോട് മത്സരിക്കാൻ ഒരാൾ ഒരുങ്ങുന്നുണ്ട്.

35 കിലോ വാട്ട് / 47.5 എച്ച് പി കരുത്തു പകരുന്ന ഇലക്ട്രിക്ക് മോഡലാണ് ഡുക്കാറ്റി നിർമ്മിക്കാൻ പ്ലാൻ ഇടുന്നത്. ഉടനെ ഉണ്ടാകില്ലെങ്കിലും പെട്രോൾ മോഡലിനെ പോലെ ട്രാക്കിൽ നിന്നാണ് ഇവൻറെ ജനനം. അതിനുള്ള പണിപ്പുരയിലാണ് ഇറ്റാലിയൻ ഇരുചക്ര നിർമാതാവ്.

തങ്ങളുടെ ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന മോട്ടോ ഇ ബൈക്കുകളുടെ പല ഘടകങ്ങളും കുഞ്ഞൻ മോഡലിൽ പ്രതിക്ഷിക്കാം. ഏകദേശം 250 കിലോ മീറ്റർ റേഞ്ചും. ഇപ്പോഴുള്ള എൻട്രി ലെവൽ മോഡലിനെക്കാളും വിലയും കുഞ്ഞൻ ഡുക്കാറ്റിയുടെ പ്രത്യകതയാണ്.

സോഴ്സ്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെ ട്ടി എം ആഡ്വഞ്ചുവർ 790 തിരിച്ചെത്തുന്നു

കെ ട്ടി എം നിരയിൽ 2019 ലാണ് എ ഡി വി 790 അമേരിക്കയിൽ എത്തുന്നത്....

കറുപ്പിൽ കുളിച്ച് ബി എസ് എയും

650 ട്വിൻസിനോട് മത്സരിക്കാൻ ക്ലാസ്സിക് ലെജൻഡ് ( മഹീന്ദ്ര ) തിരിച്ചു കൊണ്ടുവന്ന ബ്രാൻഡ് ആണ്...

ഭീകരൻ ആർ എസ് 457 അണിയറയിൽ

അപ്രിലിയയുടെ ആർ എസ് നിര ജനിച്ചിരിക്കുന്നത് ട്രാക്കിൽ നിന്നാണ്. അത് 125 മുതൽ 1100 സിസി...

ട്ടി വി എസ് യൂറോപ്പിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര ബ്രാൻഡ് ആണ് ട്ടി വി എസ്. ഇന്ത്യയിൽ മാത്രമല്ല...