ഡുക്കാറ്റി തങ്ങളുടെ കുഞ്ഞൻ മോട്ടോർ സൈക്കിളിൻറെ പരീക്ഷണ ഓട്ട തിരക്കിലാണ്. മിക്കവാറും ഇ ഐ സി എം എ 2023 ൽ പ്രദർശിപ്പിക്കാനുള്ള പ്ലാൻ ഉണ്ടെന്നാണ് തോന്നുന്നത്. ഡുക്കാറ്റിയുടെ ചെറിയ വലിയ സിംഗിൾ സിലിണ്ടർ മോഡലിൻറെ കൂടുതൽ വിശേഷങ്ങൾ നോക്കാം.
ആദ്യം ഡിസൈനിൽ നിന്ന് തുടങ്ങിയാൽ ഹൈപ്പർ മോട്ടോറാഡ്ഡ് പോലെ തന്നെയാണ് രൂപം. അതേ ഹെഡ്‍ലൈറ്റ് അതിന് തൊട്ട് താഴെയായി ഉയർന്നിരിക്കുന്ന മഡ്ഗാർഡ്, മെലിഞ്ഞ ഇന്ധനടാങ്ക് അതിലേക്ക് കേറി ഇരിക്കുന്ന സീറ്റ്. ഇരട്ട എക്സ്ഹൌസ്റ്റ് എന്നിങ്ങനെയാണ് ഡിസൈനിലെ ചേർച്ചകൾ.

എന്നാൽ 937 സിസി, എൽ ട്വിൻ എൻജിനുമായി എത്തുന്ന ഹൈപ്പർമോട്ടോറാഡിനും. 650 സിസി സിംഗിൾ സിലിണ്ടർ മോഡലിനും ഒരേ പോലെയുള്ള കാര്യങ്ങൾ മാത്രമല്ലല്ലോ. ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ടല്ലോ. അത് എന്തൊക്കെ എന്ന് നോക്കിയാൽ.
സ്വാഭാവികമായി എൻജിനിൽ നിന്ന് തുടങ്ങിയാൽ, 650 സിസി സിംഗിൾ സിലിണ്ടറിന് കരുത്ത് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദേശം 70 പി എസോളമാണ്. കരുത്ത് കുറഞ്ഞ കാരണം തന്നെ ടയർ സൈഡിൽ വലുപ്പ വ്യത്യാസം ഉണ്ടാകാം. 950 ക്ക് 120, 180 സെക്ഷൻ ടയർ ആണെങ്കിൽ 659 ന് 120, 160 സെക്ഷൻ ഓളം വരും.

ആൾ കാഴ്ചയിൽ ഒരു ഓഫ് റോഡ് തരാം പോലെ തോന്നിപ്പിക്കുമെങ്കിലും 17 ഇഞ്ച് വീലുകളാണ് ഇരു അറ്റത്തും. ടയർ, വീൽ കഴിഞ്ഞാൽ എത്തുന്നത് ബ്രേക്കിൻറെ അടുത്തേക്കാണ്. വലിയവന് മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്ക് ആണെങ്കിൽ കുഞ്ഞന് മുന്നിലും പിന്നിലും സിംഗിൾ ഡിസ്ക് ബ്രേക്കുകളാണ്.
അതിനൊപ്പം ഡുക്കാറ്റി ബൈക്കുകളുടെ മനോഹാരിതക്ക് പിന്നിലുള്ള മറ്റൊരു കാര്യമാണ് സിംഗിൾ സൈഡഡ് സ്വിങ് ആം അത് ഇവനില്ല.
- ഡുക്കാറ്റിയുടെ സിംഗിൾ സിലിണ്ടർ വരുന്നു
- ഏറ്റവും വിലകൂടിയ ഡുക്കാറ്റി
- കുഞ്ഞൻ മോഡലുകളെ കുറിച്ച് ഡുക്കാറ്റി.
നവംബറിൽ ഇ ഐ സി എം എ 2023 ൽ പ്രദർശിപ്പിച്ച്. അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം വലിയവനെ പോലെ ഇതേ പ്ലാറ്റ്ഫോമിൽ. കുഞ്ഞൻ മോൺസ്റ്ററും, ഡെസേർട്ട് എക്സ്, സൂപ്പർ സ്പോർട്ട് എന്നീ മോഡലുകൾ പിറവി എടുത്തേക്കാം.
ഇന്ത്യയിലും ഇവനെയും വരും വർഷങ്ങളിൽ പ്രതീക്ഷിക്കാം. വില 8 ലക്ഷത്തിന് അടുത്ത് പ്രതീക്ഷിക്കാം.
Leave a comment