ലോകത്തിലെ തന്നെ ഏറ്റവും പ്രീമിയം ബ്രാൻഡുകളിൽ ഒന്നാണ് ഡുക്കാറ്റി. മികച്ച പെർഫോമൻസ്, ഡിസൈൻ, ടെക്നോളജി എന്നിവ കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന ഇറ്റലിക്കാരായ ഇവർ. 1926 ലാണ് ജനിക്കുന്നത്. 96 വർഷം നീണ്ടു നിൽക്കുന്ന മോട്ടോർസൈക്കിൾ ജീവിതത്തിൽ. ഏറ്റവും വലിയ വിൽപ്പനയാണ് 2022 ൽ നേടിയിരിക്കുന്നത്. 61,562 യൂണിറ്റുകളാണ് 30 രാജ്യങ്ങളിൽ വേരുകളുള്ള ഡുക്കാറ്റിയുടെ 2022 ലെ ആകെ സമ്പാദ്യം. ഇത് കഴിഞ്ഞ വർഷത്തെക്കാളും 3.6 ശതമാനം അധിക വളർച്ചയാണ്.

ഈ റെക്കോർഡ് വില്പന നടത്താൻ ഏറ്റവും കൂടുതൽ സഹായിച്ച രാജ്യം ജന്മനാടായ ഇറ്റലിയാണ്. വില്പനയുടെ 15.5% സംഭാവനയാണ് അവിടെ നിന്ന് ലഭിച്ചത്. തൊട്ട് താഴെ അമേരിക്ക 13.7% സംഭാവന നൽകിയപ്പോൾ ജർമനിയാണ് മൂന്നാം സ്ഥാനത്ത് 10.8 ശതമാനം.
ഏറ്റവും കൂടുതൽ കൂടുതൽ വില്പന നടത്തിയ മോഡൽ നോക്കിയാൽ സാഹസിക തരംഗം ആഞ്ഞു വീശുകയാണ് ഇവിടെയും. വലിയ കൂട്ടുകുടുംബമായ ഡുക്കാറ്റി തറവാടിൽ. സാഹസികന്മാരുടെ ഫാമിലി ആയ മൾട്ടിസ്റ്റാർഡ കുടുംബമാണ് ഏറ്റവും കൂടുതൽ വില്പന നടത്തിയിരിക്കുന്നത്. അതിൽ വി 4 എൻജിനുമായി എത്തിയ അംഗങ്ങളാണ് രണ്ടാം തവണയും ഒന്നാമത് എത്തിയിരിക്കുന്നത്. മൾട്ടിസ്റ്റാർഡ വി 4 ൻറെ വില്പന 10,716 യൂണിറ്റുകളാണ്. തൊട്ട് താഴെ മോൺസ്റ്റർ ഫാമിലിയാണ്. പുതിയ രൂപത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, 7,739 യൂണിറ്റ്. മൂന്നാമതായി എത്തുന്നത് ഡുക്കാറ്റി നിരയിലെ ഏറ്റവും അഫൊർഡബിൾ സ്ക്രമ്ബ്ലെർ 800 ഫാമിലിയാണ്. 6,880 യൂണിറ്റാണ് ഇവരുടെ സമ്പാദ്യം.
Leave a comment