ഇരുചക്ര നിർമാതാവായ ഡുക്കാറ്റിയുടെ മോഡലുകൾക്ക് അല്ലെങ്കിൽ തന്നെ പൊള്ളുന്ന വിലയാണ്. അതിൽ ഏറ്റവും വില കൂടിയ മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സൂപ്പർ സ്‌പോർട്ട് പാനിഗാലെയുടെ വി4 ആറാണ് ഈ പൊന്നും വിലയുള്ള സൂപ്പർ താരം.
കാഴ്ച്ചയിൽ പാനിഗാലെ വി 4 ൻറെ അതെ ഡിസൈൻ തന്നെയാണ്. എന്നാൽ ടാങ്കിൽ ചുവപ്പ് സിൽവർ കോമ്പിനേഷനിലാണ്, ഫയറിങ്ങിൽ വെള്ള നിറം നൽകിയപ്പോൾ വിൻഡ്സ്ക്രീന് താഴെയും ചുവപ്പ് വെള്ള കോമ്പിനേഷൻ കാണാം.അടുത്ത മാറ്റം വരുന്നത് സസ്പെൻഷനിലാണ്.

ഓലിൻസിൻറെ മനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെൻഷനാണ് ഇരു അറ്റത്തും. ഷാസി വി4 ൽ കാണുന്ന അതേ അലൂമിനിയം യൂണിറ്റ് തന്നെ. സ്വിങ് ആമിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനൊപ്പം വി 4 എസിൽ കണ്ട ബ്രെമ്പോ സ്റ്റൈലിമ ബ്രേക്കും ഫോർജ്ഡ് അലുമിനിയം വീൽസും എത്തിയിട്ടുണ്ട്.
ഇനിയാണ് മെയിൻ ഹൈലൈറ്റ്, എൻജിൻ. വി 4 നിരയിൽ ഏറ്റവും കപ്പാസിറ്റി കുറഞ്ഞ എൻജിനാണ് ഇവനിൽ എത്തുന്നത്. ബാക്കി മോഡലുകൾക്കെല്ലാം 1,103 സിസി ആണെങ്കിൽ ഇവന് 998 സിസി വി4 എൻജിനാണ് ജീവൻ നൽകുന്നത്. 218 എച്ച് പി കരുത്ത് പകരുന്ന ഇവന് 111.3 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
- കുഞ്ഞൻ മോട്ടോർസൈക്കിൾ ഒരുക്കാൻ ഡുക്കാറ്റി
- ഇന്ത്യയിലെ വില കൂടിയ എയർ കൂൾഡ് എൻജിനുകൾ
- പബ്ജിയിൽ കയറി ഡുക്കാറ്റി
ഈ എൻജിൻ കപ്പാസിറ്റി കുറയുന്നതിന് പ്രധാന കാരണം ഇവനൊരു ഡബിൾ യൂ. എസ്. ബി. കെ മോഡൽ എന്നതാണ്. ട്രാക്കിൽ ഇറക്കുന്ന ഇതേ എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത്. ലിമിറ്റഡ് യൂണിറ്റുകൾ മാത്രമേ ഇത്തരം മോഡലുകൾ വിപണിയിൽ ഏതു.
ഇങ്ങനെ പുതിയ എൻജിനും ഹൈൻഡ് ഫീച്ചേഴ്സുമായി എത്തുന്ന ഇവന് 172 കെ ജി യാണ് ആകെ ഭാരം. എന്നാൽ ഇനി ട്രാക്കിൽ എത്തിക്കുകയാണെങ്കിൽ. അക്രയുടെ ട്രാക്കിൽ ഉപയോഗിക്കുന്ന എക്സ്ഹൌസ്റ്റ് കൂടി ഡുക്കാറ്റി അവതരിപ്പിച്ചിട്ടുണ്ട്.

ഇനിയാണ് കണക്കുകളിലെ മാറ്റം വരുന്നത്. കരുത്ത് 218 എച്ച് പി യിൽ നിന്ന് 237 എച്ച് പി യിലേക്ക് ഉയരുകയും. ഭാരം 5 കെ ജി കുറച്ച് 167 കെജിയിലേക്ക് എത്തും. ഇനി വിലയിലേക്ക് കടന്നാൽ 69.9 ലക്ഷം രൂപയിലാണ് ഇവൻറെ വില തുടങ്ങുന്നത്. ഇന്ത്യയിൽ ആകെ 5 യൂണിറ്റുകൾ മാത്രമേ ഡുക്കാറ്റി ഇന്ത്യയിൽ എത്തിക്കൂ.
Leave a comment