ഡുക്കാറ്റി ഏറ്റവും മികച്ച കാലത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. 1926 ൽ ഇറ്റലിയിൽ പ്രവർത്തനം ആരംഭിച്ച ഡുക്കാറ്റിക്ക് 97 വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്. അതിൽ ജനുവരി മുതൽ ജൂൺ വരെയുള്ള വില്പന നോക്കിയാൽ. ഏറ്റവും മികച്ച ആദ്യ പകുതിയാണ് 2023 ലേത്.
2023 ജനുവരി മുതൽ ജൂൺ വരെ ലോക വ്യാപകമായി 34,976 യൂണിറ്റുകളാണ്. ഡുക്കാറ്റി നിരയിൽ നിന്ന് മാത്രം പുതുതായി പുറത്തിറങ്ങിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാളും 5% കൂടുതലാണ്. ലോക വിപണിയിൽ 60 രാജ്യങ്ങളിലാണ് ഡുക്കാറ്റി ഇപ്പോൾ പ്രവർത്തിക്കുന്നത്.

അതിൽ ഡുക്കാറ്റിയെ ഏറ്റവും ഇഷ്ട്ടപ്പെടുന്ന രാജ്യം ഇറ്റലിയാണ്. 10% വളർച്ചയോടെ 6,639 മോട്ടോർസൈക്കിളുകൾ പുറത്തിറക്കിയപ്പോൾ. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 11% അധിക വളർച്ച നേടി 4,505 യൂണിറ്റുകളാണ് അമേരിക്കൻ റോഡുകളിൽ എത്തിയിരിക്കുന്നത്.
മൂന്നാമനായ ജർമ്മനി, അമേരിക്കക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 13% വളർച്ചയോടെ 4,217 യൂണിറ്റാണ് അവിടെത്തെ വില്പന. ഇനി മോഡലുകളുടെ കാര്യം നോക്കിയാൽ, ആകെ 11 കുടുംബങ്ങളാണ് ഡുക്കാറ്റി തറവാടിൽ ഉള്ളത്. അതിൽ ഏറ്റവും വില്പന കൊണ്ടുവരുന്ന കുടുംബം.
സാഹസികന്മാരുടെ മൾട്ടിസ്റ്റാർഡ സീരീസ് ആണ് അതിൽ വി4 നിരയാണ് ഏറ്റവും കേമൻ. കഴിഞ്ഞ ആറു മാസത്തിൽ 1000 യൂണിറ്റുകൾക്ക് മുകളിലാണ് മൾട്ടിസ്റ്റാർഡ വി4 ൻറെ വില്പന നടത്തിയിരിക്കുന്നത്. തൊട്ട് താഴെ മോൺസ്റ്റർ ഫാമിലി 4,299 യൂണിറ്റും, സ്ക്രമ്ബ്ലെർ ഫാമിലി – 3,581 യൂണിറ്റുമാണ് വില്പന.
Leave a comment